Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കി വമ്പന്‍ പ്രഖ്യാപനത്തിന്; ഇറാഖിന്റെ എണ്ണ ഇനി പുതിയ വഴിയില്‍, ഇന്ത്യയ്ക്ക് നേട്ടമുണ്ടോ?

അങ്കാറ: ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാഖ്. ഈ പശ്ചിമേഷ്യന്‍ രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് പ്രകൃതി വിഭവമായ എണ്ണയും വാതകവുമാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യവും ഇറാഖ് ആണ്. അയല്‍രാജ്യമായ തുര്‍ക്കിയുമായി ചേര്‍ന്ന് പുതിയ തുടക്കത്തിന് ഒരുങ്ങുകയാണ് ഇറാഖ്.

ഇറാഖില്‍ നിന്ന് തുര്‍ക്കിയിലേക്ക് പൈപ്പ്‌ലൈന്‍ വഴി ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്നതിനാണ് പദ്ധതി. നേരത്തെ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചു എങ്കിലും 2023 മാര്‍ച്ചില്‍ പ്രവര്‍ത്തനം തുര്‍ക്കി നിര്‍ത്തുകയായിരുന്നു. അനധികൃത കയറ്റുമതി കാരണം തുര്‍ക്കിയോട് 150 കോടി ഡോളര്‍ നഷ്ടപരിഹാരം ഇറാഖിന് നല്‍കാന്‍ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉത്തരവിട്ട സാഹചര്യത്തിലാണ് എല്ലാം നിലച്ചത്.

iraq turkey oil pipeline restart

ഇറാഖും തുര്‍ക്കിയും സുപ്രധാന പ്രഖ്യാപനം നടത്താന്‍ പോകുന്നു എന്നാണ് പുതിയ വാര്‍ത്ത. ഇറാഖിലെ കുര്‍ദിസ്താന്‍ പ്രദേശമായ കിര്‍ക്കുക്കില്‍ നിന്ന് തുര്‍ക്കിയിലെ ജെയ്ഹാനിലേക്കാണ് പൈപ്പ്‌ലൈന്‍ സ്ഥാപിച്ചിരുന്നത്. ഈ പൈപ്പ് ലൈന്‍ വീണ്ടും തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടാകുമെന്ന് ഇറാഖ് എണ്ണ മന്ത്രി ഹയ്യാന്‍ അബ്ദുല്‍ ഗനി തന്റെ ബസറ സന്ദര്‍ശനത്തിനിടെ വ്യക്തമാക്കി.

സമ്പൂര്‍ണ തോതില്‍ പൈപ്പ്‌ലൈന്‍ പ്രവര്‍ത്തന സജ്ജമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് തുര്‍ക്കി ഊര്‍ജ മന്ത്രി അല്‍പ്പര്‍സ്ലാന്‍ ബയ്‌റക്തര്‍ പ്രതികരിച്ചു. കുര്‍ദിഷ് മേഖലയിലെ വിമത സംഘമായ പികെകെയുമായി തുര്‍ക്കി വെടിനിര്‍ത്തല്‍ കരാറിന് തയ്യാറായിട്ടുണ്ട്. പികെകെയുടെ ജയിലിലുള്ള നേതാവിനെ മോചിപ്പിക്കുന്നതിന് പകരമായിട്ടാകും വെടിനിര്‍ത്തല്‍. സംഘത്തെ നിരായുധീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എണ്ണ കമ്പനികള്‍ പറയുന്നത്...

ഇതോടെ കുര്‍ദിസ്താന്‍ മേഖല കൂടുതല്‍ ശാന്തമാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പൈപ്പ്‌ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. ഇറാഖില്‍ ഏറ്റവും കൂടുതല്‍ എണ്ണ സമ്പത്തുള്ള പ്രദേശങ്ങളിലൊന്നാണ് കുര്‍ദിസ്താന്‍. ഇവിടെ പ്രവര്‍ത്തിക്കുന്ന എട്ട് എണ്ണ കമ്പനികള്‍ പറയുന്നത്, തുര്‍ക്കിയും ഇറാഖും സംയുക്തമായ കരാര്‍ ഒപ്പുവച്ചാല്‍ മാത്രമേ തങ്ങള്‍ സഹകരിക്കൂ എന്നാണ്.

എണ്ണ കമ്പനികളെ അനുനയിപ്പിക്കുക കൂടി ചെയ്താല്‍ ഇറാഖില്‍ നിന്ന് തുര്‍ക്കിയിലേക്ക് പൈപ്പ്‌ലൈന്‍ വഴി ക്രൂഡ് ഓയില്‍ എത്തും. 650 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ തുര്‍ക്കിയിലാണ്. ഇറാഖില്‍ നിന്ന് വരുന്ന ക്രൂഡ് ഓയില്‍ തുര്‍ക്കിയിലെ കിരിക്കാലെയിലെ എണ്ണ ശുദ്ധീകരണ കേന്ദ്രത്തിലേക്കാണ് എത്തുക. കൂടാതെ മറ്റു ശുദ്ധീകരണ കേന്ദ്രത്തിലുമെത്തും.

ഇറാഖില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ തുര്‍ക്കി വഴി യൂറോപ്പിലേക്കും മറ്റും അതിവേഗം എത്തുന്ന സാഹചര്യമാണ് വരാന്‍ പോകുന്നത്. ഇറാഖില്‍ നിന്ന് ഉല്‍പ്പാദനം കൂടുന്നത് ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്കും നേട്ടമാകും. കൂടുതല്‍ എണ്ണ വിപണിയില്‍ എത്തുന്നതോടെ വില പിടിച്ചുനിര്‍ത്താന്‍ സഹായിക്കും. എണ്ണയ്ക്ക് വേണ്ടി കൂടുതലായി ഇറാഖിനെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയ്ക്കും നേട്ടം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+