കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎംഎഫ് സഹായം വേണ്ട; കറന്‍സി പ്രതിസന്ധിയില്‍ നിന്ന് ശക്തമായി തിരിച്ചുവരുമെന്ന് തുര്‍ക്കി

  • By Desk
Google Oneindia Malayalam News

അങ്കാറ: അമേരിക്കന്‍ ഉപരോധം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് തുര്‍ക്കി ലിറ കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്ന് തുര്‍ക്കി ധനകാര്യംന്ത്രി ബറാത്ത് അല്‍ബൈറക്. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് തുര്‍ക്കി സാമ്പത്തിക മേഖലയെ രക്ഷിക്കാന്‍ ഐഎംഎഫിന്റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെമ്പാടുമുള്ള നിക്ഷേപകരുമായും സാമ്പത്തിക വിദഗ്ധരുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിക്കുകയായിരുന്നു അദ്ദേഹം.

turkey

നിലവില്‍ ഐഎംഎഫിന്റെ സഹായം തേടാന്‍ പദ്ധതികളില്ല. പകരം വിദേശരാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള നിക്ഷേപം സ്വീകരിക്കാനാണ് പദ്ധതി- അദ്ദേഹം പറഞ്ഞു. തുര്‍ക്കിയില്‍ 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് അങ്കാറയില്‍ പ്രസിഡന്റ് ഉര്‍ദുഗാനുമായി നടന്ന കൂടിക്കാഴ്ചയില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് തുര്‍ക്കി മന്ത്രിയുടെ പ്രഖ്യാപനം. യു.എസ്സുമായി വിവിധ വിഷയങ്ങളിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച ട്രംപിന്റെ നടപടിയെ തുടര്‍ന്ന് തുര്‍ക്കി കറന്‍സിയായ ലിറ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്.

 ഹജ്ജ് തീര്‍ഥാടനത്തിനായി വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരുടെ വരവ് പൂര്‍ത്തിയായി ഹജ്ജ് തീര്‍ഥാടനത്തിനായി വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരുടെ വരവ് പൂര്‍ത്തിയായി

എന്നാല്‍ ധനകാര്യമന്ത്രിയുടെ പുതിയ പ്രഖ്യാപനത്തെ തുടര്‍ന്ന് ലിറയുടെ വിനിമയ മൂല്യം അല്‍പം ഉയര്‍ന്നു. ഡോളറുമായുള്ള വിനിമയ മൂല്യം കഴിഞ്ഞ ദിവസം 5.75 ആയിരുന്നത് 5.80 ആയി ഉയര്‍ന്നു. യു.എസ് ഉപരോധത്തെ തുടര്‍ന്നുണ്ടായ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജര്‍മനി, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബറാത്തിന്റെ പ്രഖ്യാപനം നിക്ഷേപകര്‍ക്ക് വലിയ ആശ്വാസമായി മാറുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ജൂലൈയില്‍ ധനകാര്യമന്ത്രിയായി സ്ഥാനമേറ്റ ബറാത്ത്, തുര്‍ക്കി പ്രസിഡന്റിന്റെ മരുമകന്‍ കൂടിയാണ്.

English summary
turkey lira crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X