കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണക്കെട്ടുകള്‍ തുര്‍ക്കി സൈന്യം പിടിച്ചു; വെള്ളവും റൊട്ടിയും ലഭിക്കാതെ അഫ്രിന്‍ നിവാസികള്‍

  • By Desk
Google Oneindia Malayalam News

അഫ്രിന്‍: സിറിയന്‍ അതിര്‍ത്തിയിലെ കുര്‍ദ് പോരാളികള്‍ക്കെതിരേ സൈനിക നടപടി തുടരുന്ന തുര്‍ക്കി ഒരാഴ്ചയായി അഫ്രിന്‍ നിവാസികളുടെ വെള്ളം തടഞ്ഞുവച്ചിരിക്കുന്നതായി യു.എന്‍. താല്‍ക്കാലികമായി കിണറുകളിലെയും മറ്റും വെള്ളം ഉപയോഗിച്ചാണ് ജനങ്ങള്‍ പിടിച്ചുനില്‍ക്കുന്നതെങ്കിലും ഇത് വളരെ പരിമിതമാണെന്നും ഉപയോഗയോഗ്യമല്ലെന്നും ജീവകാരുണ്യത്തിനായുള്ള യു.എന്‍ കാര്യാലയം അറിയിച്ചു.

അണക്കെട്ട് തുര്‍ക്കി സൈന്യം പിടിച്ചു

അണക്കെട്ട് തുര്‍ക്കി സൈന്യം പിടിച്ചു

അഫ്രിന്‍ നഗരം വളഞ്ഞിരിക്കുന്ന തുര്‍ക്കി സൈനികര്‍ പ്രദേശത്തെ ശുദ്ധജല സ്രോതസ്സായ മെയ്ഡാങ്കി അണക്കെട്ടും ശുദ്ധജല വിതരണത്തിനുള്ള പമ്പ് ഹൗസും കുര്‍ദുകളില്‍ നിന്ന് പിടിച്ചെടുത്തതോടെയാണ് അഫ്രിന്‍ നിവാസികള്‍ക്ക് വെള്ളം കിട്ടാതെയായത്. പ്രാദേശിക തൊഴിലാളികളെ പമ്പ് ഹൗസിലേക്ക് സിറിയന്‍ സൈന്യം കടത്തിവിടുന്നില്ലെന്നും അത് പ്രദേശത്താകെ കുടിവെള്ളക്ഷാമം രൂക്ഷമാക്കിയതായും കുര്‍ദ് സേനയായ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സ് (വൈ.പി.ജി) വക്താവ് ബിറുസ്‌ക് ഹസാക അറിയിച്ചു. ആവശ്യത്തിന് ഇന്ധനവും വൈദ്യുതിയും ലഭിക്കാത്തത് കാരണം റൊട്ടി നിര്‍മാണവും പ്രതിസന്ധിയിലായിരിക്കുകയാണെന്നും മണിക്കൂറുകള്‍ വരിനിന്നാണ് ആളുകള്‍ ഏതാനും റൊട്ടികള്‍ സ്വന്തമാക്കുന്നതെന്നും വക്താവ് പറഞ്ഞു.

സിവിലിയന്‍മാര്‍ക്ക് സുരക്ഷിത പാത

സിവിലിയന്‍മാര്‍ക്ക് സുരക്ഷിത പാത

അതേസമയം, അഫ്രിന്‍ നഗരത്തെ തുര്‍ക്കി സൈന്യവും അവരെ സഹായിക്കുന്ന ഫ്രീ സിറിയന്‍ ആര്‍മിയും വളഞ്ഞുകഴിഞ്ഞതായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. എന്നാല്‍ സിവിലിയന്‍മാര്‍ക്ക് അപകടമോ ദുരിതമോ ഉണ്ടാവാത്ത രീതിയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കുര്‍ദ് പോരാളികളെ വളഞ്ഞിരിക്കുന്ന പ്രദേശത്തു നിന്ന് സാധാരണക്കാര്‍ക്ക് പുറത്തുകടക്കാന്‍ സുരക്ഷിത മാര്‍ഗം സൃഷ്ടിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതെ നോക്കിയിരുന്നില്ലെങ്കില്‍ അഫ്രിനെതിരായ സൈനിക നടപടി നേരത്തേ തന്നെ അവസാനിക്കുമായിരുന്നുവെന്നും പ്രസിഡന്റ് അറിയിച്ചു.

അഫ്രിന് ശേഷം മന്‍ബിജും പിടിക്കും

അഫ്രിന് ശേഷം മന്‍ബിജും പിടിക്കും

55 ദിവസം നീണ്ട സൈനിക നടപടിയിലൂടെ കുര്‍ദ് പോരാളികളില്‍ നിന്ന് 1300 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പിടിച്ചെടുത്തതായി അദ്ദേഹം വ്യക്തമാക്കി. അഫ്രിന് ശേഷം മന്‍ബിജ്, അതിനു ശേഷം യൂഫ്രട്ടീസ് നദിയുടെ കഴിക്ക് ഇറാക്കിന്റെ വടക്കന്‍ അതിര്‍ത്തി വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് ഭീകരവാദികളെ തുരത്തുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. അഫ്രിന് 100 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന മന്‍ബിജില്‍ 2000ത്തോളം അമേരിക്കന്‍ സൈനികരുണ്ടെന്നാണ് കണക്ക്. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരായ സൈനിക സഖ്യത്തിന്റെ ഭാഗമായാണ് യു.എസ് സൈന്യം ഇവിടെയെത്തിയത്.

നടപടി കുര്‍ദ് ഭീകരര്‍ക്കെതിരേ

നടപടി കുര്‍ദ് ഭീകരര്‍ക്കെതിരേ

ജനുവരിയിലാണ് സിറിയയിലെ അഫ്രിന്‍ പ്രദേശം നിയന്ത്രിക്കുന്ന അമേരിക്കന്‍ സൈനിക സഖ്യത്തില്‍ അംഗമായ വൈ.പി.ജിക്കെതിരേ തുര്‍ക്കി സേന ആക്രണം തുടങ്ങിയത്. തുര്‍ക്കിയിലെ കുര്‍ദ് ഭീകരവാദ സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുമായി വൈ.പി.ജിക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇത്. തങ്ങളുമായി സിറിയ അതിര്‍ത്തി പങ്കിടുന്ന അഫ്രിനില്‍ ഇവരുടെ സാന്നിധ്യം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കിയുടെ നടപടി.

കുര്‍ദുകള്‍ക്ക് അമേരിക്കന്‍ പിന്തുണ

കുര്‍ദുകള്‍ക്ക് അമേരിക്കന്‍ പിന്തുണ

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരേ യുദ്ധം ചെയ്യുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിലെ സഖ്യകക്ഷിയാണ് വൈ.പി.ജി. അമേരിക്കന്‍ പിന്തുണയോടെയാണ് ഇവര്‍ ബശാറുല്‍ അസദിന്റെ സൈന്യത്തിനെതിരേയും യുദ്ധം ചെയ്യുന്നത്. തുടക്കത്തില്‍ അഫ്രിന്‍ ആക്രമണത്തിനെതിരേ അമേരിക്കയും സിറിയയും രംഗത്തെത്തിയിരുന്നുവെങ്കിലും പിന്നീട് കാര്യമായി പ്രതികരിച്ചിട്ടില്ല. ആക്രമണം അഫ്രിന് അപ്പുറത്തേക്ക് വ്യാപിക്കുന്ന പക്ഷം അത് നാറ്റോ രാജ്യങ്ങള്‍ക്കിടയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആണവായുധ ഭീഷണിയുമായി സൗദി; ഇറാന് ബോംബുണ്ടെങ്കില്‍ തങ്ങള്‍ക്കുമാവാമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ആണവായുധ ഭീഷണിയുമായി സൗദി; ഇറാന് ബോംബുണ്ടെങ്കില്‍ തങ്ങള്‍ക്കുമാവാമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍

ടിഡിപി എന്‍ഡിഎ വിട്ടു: ചന്ദ്രബാബു നായിഡു അങ്കം കുറിച്ചു, മഹാസഖ്യത്തില്‍ റാവുവിനൊപ്പം നായിഡുവും!!ടിഡിപി എന്‍ഡിഎ വിട്ടു: ചന്ദ്രബാബു നായിഡു അങ്കം കുറിച്ചു, മഹാസഖ്യത്തില്‍ റാവുവിനൊപ്പം നായിഡുവും!!

English summary
Water to Syria's Afrin has now been cut for a week, the United Nations said on Wednesday, as Turkey's military finished encircling the Kurdish city in preparation for a major ground assault
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X