Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കി പ്ലാന്‍ ബി വിജയത്തിലേക്ക്; ഇസ്താംബൂള്‍ കനാല്‍ ലോക ചിത്രം മാറ്റും, സൗദി അറേബ്യക്ക് റോളില്ല

അങ്കാറ: ഇറാനും ഹോര്‍മുസ് കടലിടുക്കും വലിയ ചര്‍ച്ചയായിരിക്കെ തുര്‍ക്കി നടത്തുന്ന നീക്കം വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നു. പുതിയ കനാല്‍ നിര്‍മിക്കാനാണ് തുര്‍ക്കിയുടെ ശ്രമം. ഈജിപ്ത് സൂയസ് കനാല്‍ ഉണ്ടാക്കിയ പോലെ തുര്‍ക്കി ഇസ്താംബൂള്‍ കനാല്‍ ഒരുക്കുകയാണ്. രണ്ട് കടലുകളെ ബന്ധിപ്പിക്കുന്ന പുതിയ പാത വന്നാല്‍ ലോക കടല്‍ വ്യാപാര പാതയുടെ ചിത്രം മാറും.

രാഷ്ട്രീയത്തിലേക്ക് വരുമോ? കുഞ്ചാക്കോ ബോബന്റെ മറുപടി ഇങ്ങനെ, പിഷാരടി വെറുതെ വന്നതല്ല
രാഷ്ട്രീയത്തിലേക്ക് വരുമോ? കുഞ്ചാക്കോ ബോബന്റെ മറുപടി ഇങ്ങനെ, പിഷാരടി വെറുതെ വന്നതല്ല

ഈജിപ്ത് നിര്‍മിച്ച സൂയസ് കനാല്‍ ഇന്ന് ആ രാജ്യത്തിന്റെ വരുമാനത്തില്‍ മുഖ്യ പങ്കാണ് വഹിക്കുന്നത്. വിദേശ കറന്‍സി ഈജിപ്തിന് ലഭിക്കാന്‍ കൂടുതല്‍ സഹായിക്കുന്നത് സൂയസ് കനാലാണ്. ഈ സാധ്യത തന്നെയാണ് തുര്‍ക്കിയും പയറ്റുന്നത്. ഹോര്‍മുസ് പാതയിലൂടെ പോകുന്ന കപ്പലുകള്‍ക്ക് ഇറാന്‍ ടോള്‍ ചുമത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അന്താരാഷ്ട്ര ജലപാതകള്‍ കൂടുതല്‍ ചര്‍ച്ചയാകുന്നത്.

turkey istambul canal like suez canal

20 ബില്യണ്‍ യൂറോ ചെലവിട്ടാണ് തുര്‍ക്കി ഇസ്താംബൂള്‍ കനാല്‍ നിര്‍മിക്കുന്നത്. കരിങ്കടലിനെയും മര്‍മര കടലിനെയും ബന്ധിപ്പിക്കുന്ന ഈ കനാല്‍ കൂടുതല്‍ ഉപകാരപ്പെടുക യൂറോപ്പിന് ആയിരിക്കും. ഒരു ദിവസം 160 കപ്പലുകള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന കനാല്‍ ആണ് തുര്‍ക്കി നിര്‍മിക്കുന്നത്. കനാല്‍ നിര്‍മിക്കാന്‍ മാത്രം 12 ബില്യണ്‍ യൂറോയാണ് ചെലവ്. എട്ട് ബില്യണ്‍ ഇരുഭാഗങ്ങളിലെയും വികസനത്തിനും.

ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറില്‍ 6 മണിക്കൂര്‍ ലാഭം; ടിക്കറ്റ് നിരക്ക് 2500 രൂപ, രാത്രി 9 മണിക്ക് പുറപ്പെടും
ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറില്‍ 6 മണിക്കൂര്‍ ലാഭം; ടിക്കറ്റ് നിരക്ക് 2500 രൂപ, രാത്രി 9 മണിക്ക് പുറപ്പെടും

2021ലാണ് ഇസ്താംബൂള്‍ കനാല്‍ നിര്‍മാണത്തിന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ തുടക്കമിട്ടത്. എക്കാലത്തും തുര്‍ക്കിക്ക് വരുമാനം നല്‍കുന്നതാകും ഈ ജലപാത എന്ന് ഉര്‍ദുഗാന്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. മേഖലയിലെ ജനങ്ങളുടെ ജീവിതം മൊത്തം മാറുമെന്നും പുരോഗതി പ്രാപിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. അടുത്ത വര്‍ഷം ഇസ്താംബൂള്‍ കനാല്‍ നിര്‍മാണം പൂര്‍ത്തിയാകും.

പണം ഒഴുകുന്ന കനാലുകള്‍

ചെങ്കടലിനെയും മെഡിറ്ററേനിയന്‍ കടലിനെയും ബന്ധിപ്പിക്കുന്നതാണ് ഈജിപ്തിലെ സൂയസ് കനാല്‍. പശ്ചിമേഷ്യയില്‍ നിന്ന് വരുന്ന കപ്പലുകള്‍ സൂയസ് കനാല്‍ കടന്നു വേണം യൂറോപ്പിലേക്ക് പോകാന്‍. ഈജിപ്തിന്റെ പ്രധാന വരുമാന മാര്‍ഗമാണ് ഈ കനാല്‍. ഇതുവഴി പോകുന്ന കപ്പലുകള്‍ ഈജിപ്തിന് ടോള്‍ നല്‍കണം. പാനമയ്ക്ക് പാനമ കനാല്‍ പോലെ ഈജിപ്തിനു സൂയസ് കനാല്‍ വലിയ വരുമാനമാണ് ഉണ്ടാക്കുന്നത്.

കഴിഞ്ഞ ജനുവരി 1 മുതല്‍ ഫെബ്രുവരി 6 വരെയുള്ള കാലയളവില്‍ മാത്രം 449 മില്യണ്‍ ഡോളറാണ് സൂയസ് കനാലില്‍ നിന്ന് ഈജിപ്തിന് ലഭിച്ച വരുമാനം എന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വരുമാനം 368 മില്യണ്‍ ഡോളര്‍ ആയിരുന്നു. അതായത്, ഓരോ വര്‍ഷവും വരുമാനത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്.

ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; ഇതിപ്പോള്‍ യൂറോപ്പ് മൊത്തം വരികയാണോ? കൂടെ നിന്ന മെലോനി മാറി
ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; ഇതിപ്പോള്‍ യൂറോപ്പ് മൊത്തം വരികയാണോ? കൂടെ നിന്ന മെലോനി മാറി

2019 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഈജിപ്തിന് 4000 കോടി ഡോളറിന്റെ വിദേശ കറന്‍സി സൂയസ് കനാല്‍ വഴി മാത്രം ലഭിച്ചു. 2030 ആകുമ്പോഴേക്കും സൂയസ് കനാലില്‍ നിന്ന് ഈജിപ്തിന് ലഭിക്കുന്ന വാര്‍ഷിക വരുമാനം 1200 കോടി ആകുമെന്ന് ഐഎംഎഫ് പറയുന്നു. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് തുര്‍ക്കി ഇസ്താംബൂള്‍ കനാല്‍ നിര്‍മിക്കുന്നത്. ജിബ്രാള്‍ട്ടര്‍ കടലിടുക്കിന് ചുറ്റുമായി മറ്റൊരു പാതയും തുര്‍ക്കിയുടെ പരിഗണനയിലുണ്ട്. തുര്‍ക്കിയും സൗദി അറേബ്യയും അറബ് ലോകത്തിന്റെ അവസാന വാക്കായി മാറാന്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍ ഇസ്താംബൂള്‍ കനാല്‍ വന്നാല്‍ ഒരുപക്ഷേ, സൗദിക്കും തുര്‍ക്കിയെ ആശ്രയിക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+