കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: യൂറോപ്പ്-അറബ് മേഖലയില്‍ അതിവേഗം വളരുന്ന രാജ്യമാണ് തുര്‍ക്കി. കൊറോണ കാരണം ലോകത്തെ മിക്ക സാമ്പത്തിക ശക്തികളും പ്രതിസന്ധിയിലായെങ്കിലും തുര്‍ക്കിക്ക് കാര്യമായ കോട്ടം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന തുര്‍ക്കി മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ മേല്‍കോയ്മ സ്ഥാപിക്കാന്‍ ഏറെ കാലമായി ശ്രമിക്കുന്നുണ്ട്. സൗദി അറേബ്യന്‍ ഭരണകൂടത്തിന് ആശങ്ക സൃഷ്ടിച്ചാണ് തുര്‍ക്കിയുടെ പല ഇടപെടലും.

തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍ തുടര്‍ച്ചയായി ഉന്നയിക്കുന്ന വിഷയമാണ് കശ്മീര്‍. ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചും ഇദ്ദേഹം വീണ്ടും കശ്മീര്‍ ചര്‍ച്ചയാക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയുടെ നിലപാടുകള്‍ ശരിവയ്ക്കുന്ന വേളയിലാണ് ഉര്‍ദുഗാന്‍ കശ്മീര്‍ ആവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന ഇങ്ങനെ...

കശ്മീര്‍ സമധാനം

കശ്മീര്‍ സമധാനം

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് ഉര്‍ദുഗാന്‍ കശ്മീര്‍ വീഷയം വീണ്ടും എടുത്തുപറഞ്ഞത്. സൗത്ത് ഏഷ്യയുടെ സമാധാനത്തിന് കശ്മീരില്‍ സമാധാനമുണ്ടാകേണ്ടത് അനിവാര്യമാണ് എന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. കശ്മീര്‍ ഇപ്പോഴും കത്തുന്ന വിഷയമാണ് എന്നും ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു.

ചര്‍ച്ചയുടെ അടിസ്ഥാനം

ചര്‍ച്ചയുടെ അടിസ്ഥാനം

ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ അടിസ്ഥാനമാക്കി ചര്‍ച്ചയിലൂടെ കശ്മീര്‍ വിഷയം പരിഹരിക്കണമെന്നാണ് തുര്‍ക്കിയുടെ നിലപാട്. കശ്മീര്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാകണം സമാധാനമുണ്ടാകേണ്ടതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. നേരത്തെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ഉര്‍ദുഗാന്‍ രംഗത്തുവന്നിരുന്നു.

ഇന്ത്യയുടെ പേര് പറയാതെ...

ഇന്ത്യയുടെ പേര് പറയാതെ...

അതേസമയം, ഇത്തവണ ഉര്‍ദുഗാന്‍ ഇന്ത്യയുടെ പേര് പരാമര്‍ശിച്ചില്ല എന്നത് എടുത്തുപറയേണ്ടതാണ്. നേരത്തെ ഇന്ത്യയെ കുറ്റപ്പെടുത്തി പലപ്പോഴും സംസാരിച്ച തുര്‍ക്കി പ്രസിഡന്റ് ഇത്തവണ ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെയാണ് കശ്മീര്‍ വിഷയം യുഎന്നില്‍ ഉന്നയിച്ചത്. കഴിഞ്ഞവര്‍ഷം രണ്ടു രാജ്യങ്ങളാണ് പാകിസ്താനൊപ്പം ചേര്‍ന്ന് കശ്മീര്‍ വിഷയത്തില്‍ സംസാരിച്ചത്.

രണ്ടു രാജ്യങ്ങള്‍

രണ്ടു രാജ്യങ്ങള്‍

തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍, മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് എന്നിവരാണ് കഴിഞ്ഞ വര്‍ഷം യുഎന്‍ പൊതുസഭയുടെ ഉന്നതതല യോഗത്തില്‍ കശ്മീര്‍ വിഷയം എടുത്തുപറഞ്ഞത്. പാകിസ്താന്റെ ഭാഗം ചേര്‍ന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ഇതിനെതിരെ ഇന്ത്യ ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരുന്നു. ഈ രണ്ട് രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകള്‍ ഇന്ത്യ കുറച്ചിട്ടുണ്ട്.

പാകിസ്താന്‍ പാലിച്ചില്ല

പാകിസ്താന്‍ പാലിച്ചില്ല

ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ കശ്മീരുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് മേഖലയില്‍ നിന്ന് പാകിസ്താന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നായിരുന്നു. എന്നാല്‍ പാക് സൈന്യം അധിനിവിഷ്ട കശ്മീരില്‍ ഇപ്പോഴുമുണ്ട്. ഇന്ത്യയുടെയും പാകിസ്താന്റെയും നിയന്ത്രണത്തിലായി കിടക്കുകയാണ് നിലവില്‍ കശ്മീര്‍. തങ്ങളുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടരുത് എന്ന് ഇന്ത്യ നേരത്തെ തുര്‍ക്കിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വിമര്‍ശനം

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വിമര്‍ശനം

ഉര്‍ദുഗാന്റെ പ്രസംഗത്തില്‍ ലോകത്തെ പല വിഷയങ്ങളും കടന്നുവന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ യുഎഇയുടേയോ ബഹ്‌റൈന്റേയോ പേര് എടുത്തുപറഞ്ഞില്ല. ഈ രണ്ട് രാജ്യങ്ങളാണ് അടുത്തിടെ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച മുസ്ലിം രാഷ്ട്രങ്ങള്‍.

തുര്‍ക്കിയും ഗ്രീസും

തുര്‍ക്കിയും ഗ്രീസും

തുര്‍ക്കിയും ഗ്രീസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ തുര്‍ക്കി പുതിയ ഊര്‍ജ വിഭവ സാധ്യതകള്‍ തേടുന്നതാണ് പ്രശ്‌നം. ഇതിനെ ഗ്രീസ് ശക്തമായി എതിര്‍ക്കുന്നുണ്ട്. തുര്‍ക്കി തങ്ങളെ പീഡിപ്പിക്കുകയാണ് എന്ന ഗ്രീസിന്റെ ആരോപണം ഉര്‍ദുഗാന്‍ യുഎന്‍ പ്രസംഗത്തിനിടെ തള്ളി. രണ്ടു രാജ്യങ്ങളും നാറ്റോ സഖ്യത്തിലുള്ളവരാണ് എന്നതും എടുത്തു പറയേണ്ടതാണ്.

Recommended Video

cmsvideo
Erdogan expected to turn another Istanbul church into mosque | Oneindia Malayalam
വെര്‍ച്വല്‍ മീറ്റിങ്

വെര്‍ച്വല്‍ മീറ്റിങ്

ചൊവ്വാഴ്ചയാണ് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ചര്‍ച്ച തുടങ്ങിയത്. ഇത്തവണ ഓണ്‍ലൈന്‍ വഴിയാണ് രാഷ്ട്ര നേതാക്കള്‍ പങ്കെടുക്കുന്നത്. ആറ് ദിവസം ചര്‍ച്ച തുടരുമെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അറിയിച്ചിരുന്നു. ന്യൂയോര്‍ക്കിലെ യുഎന്‍ പൊതുസഭാ ഹാളില്‍ നേതാക്കളുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നുണ്ട്.

മമത രണ്ടും കല്‍പ്പിച്ച്; കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിന് ഉപാധിവച്ചു, പണം സംസ്ഥാനം വഴി നല്‍കൂ...മമത രണ്ടും കല്‍പ്പിച്ച്; കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിന് ഉപാധിവച്ചു, പണം സംസ്ഥാനം വഴി നല്‍കൂ...

English summary
Turkey Presdent Erdogan again on Kashmir in United Nations General Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X