• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫില്‍ അപൂര്‍വ മാറ്റം; ഉര്‍ദുഗാന്‍ സൗദി രാജാവിനെ ഫോണില്‍ വിളിച്ചു, തുര്‍ക്കി-സൗദി ബന്ധം ശക്തമാകും

റിയാദ്: മുസ്ലിം ലോകത്തെ അപ്രഖ്യാപിത നേതാവാണ് സൗദി അറേബ്യ. പ്രവാചകന്റെ ജനനവും പുണ്യ ഭൂമികളായ മക്കയും മദീനയുമെല്ലാം സൗദിയിലായതു കൊണ്ടാകണം ഇങ്ങനെ ഒരു വിശേഷണം. അതേസമയം, അതിവേഗ വളര്‍ച്ച രേഖപ്പെടുത്തിയ തുര്‍ക്കി ഇസ്ലാമിക ഖിലാഫത്തിന്റെ അടയാളമായിരുന്നു ഏറെകാലം. സൗദിയോ തുര്‍ക്കിയോ എന്ന കാര്യത്തില്‍ മൂപ്പിളമ തര്‍ക്കം മുസ്ലിം ലോകത്തുണ്ട്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളുടെയും ബന്ധം അത്ര ദൃഢമല്ല.

എല്ലാ ഭിന്നതകളും മാറ്റിവച്ച് സൗദിയുമായി അടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. ഇത് യാഥാര്‍ഥ്യമാകുകയാണെങ്കില്‍ ഗള്‍ഫ്-അറബ് മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. ഇതിന്റെ സൂചനകള്‍ വന്നുകഴിഞ്ഞു. വിശദാംശങ്ങള്‍...

തുര്‍ക്കിയില്‍ നിന്ന് സൗദിയിലേക്ക് ഫോണ്‍

തുര്‍ക്കിയില്‍ നിന്ന് സൗദിയിലേക്ക് ഫോണ്‍

സൗദി രാജാവ് സല്‍മാനെ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചായിരുന്നു ചര്‍ച്ച. സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി തുര്‍ക്കിയിലെ സൗദി കാര്യാലായത്തില്‍ വച്ച് കൊല്ലപ്പെട്ട ശേഷം ഇരുരാജ്യങ്ങളുടെ ബന്ധം കൂടുതല്‍ വഷളായിരുന്നു.

ചര്‍ച്ചയിലെ തീരുമാനം

ചര്‍ച്ചയിലെ തീരുമാനം

ശനി, ഞായര്‍ ദിവസങ്ങളില്‍ സൗദിയില്‍ ജി20 രാജ്യങ്ങളുടെ ഉച്ചകോടി നടന്നിരുന്നു. ഇതിന് തൊട്ടുമുമ്പാണ് ഉര്‍ദുഗാന്‍ സൗദി രാജാവിനെ വിളിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ചകള്‍ തുടരുന്നതിനും ഇരു നേതാക്കളും തീരുമാനിച്ചു എന്ന് സൗദി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

വിരുദ്ധ ചേരി

വിരുദ്ധ ചേരി

ലിബിയ, സിറിയ സംഘര്‍ഷം, ഇറാന്‍ ബന്ധം, ഖത്തറുമായുള്ള അടുപ്പം എന്നീ കാര്യങ്ങളിലെല്ലാം രണ്ടു നിലപാടുകളാണ് സൗദിക്കും തുര്‍ക്കിക്കുമുള്ളത്. അതിനിടെയാണ് ജമാല്‍ ഖഷഗ്ജിയുടെ മരണം. സൗദി രഹസ്യാന്വേഷണ വിഭാഗം തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വച്ച് ഖഷഗ്ജിയെ കൊലപ്പെടുത്തി എന്നാണ് കേസ്.

രണ്ട് രാജ്യത്തും കേസുകള്‍

രണ്ട് രാജ്യത്തും കേസുകള്‍

സൗദി കോണ്‍സുലേറ്റിലേക്ക് കയറിപ്പോയ ഖഷഗ്ജിയെ പിന്നീട് കണ്ടിട്ടില്ല. ഓഫീസില്‍ വച്ച് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി അജ്ഞാത കേന്ദ്രത്തില്‍ സംസ്‌കരിച്ചു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഈ സംഭവത്തില്‍ സൗദിയില്‍ വിചാരണ നടക്കുകയും നിരവധി ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. വിവാദ സംഭവത്തില്‍ സൗദിക്കെതിരെ രംഗത്തുവന്നിരുന്നു ഉര്‍ദുഗാന്‍. തുര്‍ക്കിയിലെ കേസില്‍ ഈ ആഴ്ച വിചാരണ ആരംഭിക്കുകയാണ്.

തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരണമില്ല

തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരണമില്ല

തുര്‍ക്കിയമായി നല്ല ബന്ധമാണുള്ളതെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് കഴിഞ്ഞ മാസം സൗദിയിലും യുഎഇയിലും സോഷ്യല്‍ മീഡിയ പ്രചാരണമുണ്ടായിരുന്നു.

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഒഴിവാക്കിയേക്കും; ബജറ്റ് സമ്മേളനത്തില്‍ ലയിപ്പിക്കാന്‍ സാധ്യത

cmsvideo
  കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

  English summary
  Turkey President Erdogan called over Phone to Saudi king Salman to discuss improving ties
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X