കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴക്കന്‍ ഗൗത്തയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്കായി തുര്‍ക്കിയും റഷ്യയും ആശുപത്രികളൊരുക്കും

  • By Desk
Google Oneindia Malayalam News

അങ്കാറ: വിമതര്‍ക്കെതിരേ പോരാട്ടം നടക്കുന്ന സിറിയയിലെ കിഴക്കന്‍ ഗൗത്തയില്‍ നിന്ന് പലായനം ചെയ്യുന്നവ പരിക്കേറ്റവരെ ചികില്‍സിക്കാന്‍ തുര്‍ക്കിയും റഷ്യയും സംയുക്തമായി ആശുപത്രികള്‍ നിര്‍മിക്കാന്‍ തീരുമാനം. സിറിയയിലെ തെല്‍ അബ്‌യാദ് പ്രദേശത്താണ് ആശുപത്രികള്‍ നിര്‍മിക്കുകയെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യുഎസ് സൈന്യം സിറിയയില്‍ തുടരാം; പക്ഷെ സൗദി പണം മുടക്കണമെന്ന് ട്രംപ്യുഎസ് സൈന്യം സിറിയയില്‍ തുടരാം; പക്ഷെ സൗദി പണം മുടക്കണമെന്ന് ട്രംപ്

വര്‍ഷങ്ങളായി തുടരുന്ന സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി എന്നിവരെ പങ്കെടുപ്പിച്ച് അങ്കാറയില്‍ നടത്തിയ യോഗത്തിനു ശഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളിലെയും സൈനികരായിരിക്കും ആശുപത്രികള്‍ ഒരുക്കുന്നതിന് മേല്‍നോട്ടം വഹിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

 syria-meeting

തുര്‍ക്കിയില്‍ നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്താനാണ് തങ്ങളുടെ ശ്രമമെന്ന് തുര്‍ക്കി, റഷ്യ, ഇറാന്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് വിമതര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. അതേസമയം, സിറിയന്‍ ഭരണകൂടത്തിന്റെയോ വിമത വിഭാഗങ്ങളുടെയോ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. സിറിയന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇതുരണ്ടാം തവണയാണ് മൂന്ന് നേതാക്കളും യോഗം ചേരുന്നത്.

റഷ്യയും ഇറാനും സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണയ്ക്കുന്നവരാണെങ്കിലും തുര്‍ക്കി ഫ്രീ സിറിയന്‍ ആര്‍മിയെന്ന സിറിയന്‍ വിമതര്‍ക്കാണ് പിന്തുണ നല്‍കുന്നത്. എന്നാല്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ മൂന്ന് രാജ്യങ്ങളും ഒന്നിച്ചുനില്‍ക്കുന്നതിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. സിറിയന്‍ പ്രതിസന്ധി പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് താല്‍പര്യമുള്ള ഈ മൂന്ന് രാജ്യങ്ങള്‍ക്കും മേഖലയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന്റെ കാര്യത്തിലും ഒരേ നിലപാടാണ്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിറിയയുടെ ചിലഭാഗങ്ങളില്‍ കുര്‍ദുകള്‍ അടങ്ങുന്ന വിമത സൈനികര്‍ക്കൊപ്പം അമേരിക്കന്‍ സൈന്യം പോരാടുന്നതെങ്കിലും സിറിയന്‍ ഭരണ കൂടത്തെ അസ്ഥിരപ്പെടുത്തുകയെന്ന സമീപനമാണ് അവര്‍ക്കുള്ളത്. തങ്ങള്‍ ഭീകരരെന്ന് കരുതുന്ന കുര്‍ദ് പോരാളികളുമായി സഹകരിച്ചുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്കെതിരേ തുര്‍ക്കി ശക്തമായി രംഗത്തുണ്ട്.

ഇതിന്റെ ഭാഗമായി അമേരിക്കയുടെ സഖ്യകക്ഷിയായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (വൈ.പി.ജി) എന്ന കുര്‍ദ് പോരാളി വിഭാഗത്തില്‍ നിന്ന് തുര്‍ക്കിയോട് ചേര്‍ന്നുകിടക്കുന്ന സിറിയയിലെ അഫ്രിന്‍ പ്രദേശം തുര്‍ക്കി സൈന്യം പിടിച്ചെടുത്തിരുന്നു. റഷ്യന്‍ സൈനികരുടെ സഹായത്തോടെ തലസ്ഥാനമായ ദമസ്‌ക്കസിന് അടുത്തുകിടക്കുന്ന കിഴക്കന്‍ ഗൗത്ത പ്രദേശങ്ങളിലേറെയും വിമതപോരാളികളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സിറിയന്‍ സൈന്യത്തിന് സാധിച്ചിരുന്നു.

ട്രംപ് വിളിച്ചുചേര്‍ക്കാനിരുന്ന ഗള്‍ഫ് ഉച്ചകോടി നീട്ടിവയ്ക്കുംട്രംപ് വിളിച്ചുചേര്‍ക്കാനിരുന്ന ഗള്‍ഫ് ഉച്ചകോടി നീട്ടിവയ്ക്കും

സൗദി രാജാവുമായും ഖത്തര്‍ അമീറുമായും ട്രംപ് സംസാരിച്ചുസൗദി രാജാവുമായും ഖത്തര്‍ അമീറുമായും ട്രംപ് സംസാരിച്ചു

English summary
Turkey and Russia will collaborate to establish a hospital in Syria's Tel Abyad to treat those escaping Eastern Ghouta, Turkish President Recep Tayyip Erdogan said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X