കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാട് മാറ്റി തുര്‍ക്കി; കുര്‍ദ് ഭീകരരെ ഉന്‍മൂലനം ചെയ്താലും അഫ്രിന്‍ വിട്ടുകൊടുക്കില്ല!

  • By Desk
Google Oneindia Malayalam News

അങ്കാറ: സിറിയയിലെ കുര്‍ദ് കേന്ദ്രമായ അഫ്രിനില്‍ നിലപാട് മാറ്റി തുര്‍ക്കി. നേരത്തേ കുര്‍ദ് ഭീകരരായ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സ് (വൈപിജി) സൈന്യത്തെ പരാജയപ്പെടുത്തുകയാണ് അഫ്രിന്‍ സൈനിക നടപടിയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നായിരുന്നു തുര്‍ക്കി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുര്‍ദുകള്‍ തോല്‍ക്കുമെന്നായപ്പോള്‍ നിലപാടുമാറ്റിയിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ കാര്യാലയം.

ഇറാഖില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു പേര്‍ കൊല്ലപ്പെട്ടുഇറാഖില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു പേര്‍ കൊല്ലപ്പെട്ടു

കുര്‍ദ് സൈന്യത്തെ പരാജയപ്പെടുത്തിയാലും അഫ്രിനില്‍ നിന്ന് ഉടന്‍ തിരിച്ചുപോവാന്‍ ഉദ്ദേശ്യമില്ലെന്നാണ് പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കലിന്‍ പറഞ്ഞത്. കുര്‍ദ് ഭീകരരില്‍ നിന്ന് പ്രദേശം പിടിച്ചടക്കിയ ശേഷം അതിന്റെ നിയന്ത്രണം തുര്‍ക്കി സൈന്യത്തിന്റെ കൈയില്‍ തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിറിയന്‍ ഭരണകൂടത്തിന് അഫ്രിന്‍ വിട്ടുകൊടുക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ല. വളരെ പെട്ടെന്നു തന്നെ പ്രദേശത്തെ ഭീകരവിമുക്തമാക്കുമെന്നും കലിന്‍ വ്യക്തമാക്കി.

kurd

അതിനിടെ, അഫ്രിന്‍ നഗരം തുര്‍ക്കി സൈന്യം വളഞ്ഞതോടെ ആയിരക്കണക്കിനാളുകള്‍ വടക്കന്‍ പ്രദേശങ്ങളായ നുബുല്‍, സറാ എന്നിവിടങ്ങളിലേക്ക് പലായനം തുടങ്ങിയതായി സിറിയന്‍ ഒബസര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. ഓരോ ദിവസവും പതിനായിരത്തിലേറെ പേര്‍ നഗരത്തിന് പുറത്തേക്ക് പോകുന്നതായാണ് കണക്കുകള്‍. കുര്‍ദുകള്‍ക്കെതിരായ കരയാക്രമണം ഏത് സമയത്തും ആരംഭിക്കാമെന്ന ഭീതിയെ തുടര്‍ന്നാണ് പലായനം. തുര്‍ക്കി ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, അഫ്രിനിലെ സൈനിക നടപടി നിര്‍ത്തിവയ്ക്കാനുള്ള യൂറോപ്യന്‍ യൂനിയന്റെ ആവശ്യം തുര്‍ക്കി നിരസിച്ചു. തങ്ങളുടെ ലക്ഷ്യം കൈവരിച്ച ശേഷം മാത്രമേ അഫ്രിനില്‍ നിന്ന് പിന്‍മാറുകയുള്ളൂ എന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഭീകരവാദികളെ പിന്തുണയ്ക്കുന്ന നിലപാടാണ് യൂറോപ്യന്‍ പാര്‍ലമെന്റിന്റേതെന്നും തുര്‍ക്കി കുറ്റപ്പെടുത്തി. കഴിഞ്ഞ ജനുവരിയിലാണ് സിറിയയിലെ അഫ്രിന്‍ പ്രദേശം നിയന്ത്രിക്കുന്ന അമേരിക്കന്‍ സൈനിക സഖ്യത്തില്‍ അംഗമായ വൈ.പി.ജിക്കെതിരേ തുര്‍ക്കി സേന ആക്രണം തുടങ്ങിയത്. തുര്‍ക്കിയിലെ കുര്‍ദ് ഭീകരവാദ സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുമായി വൈ.പി.ജിക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇത്. തങ്ങളുമായി സിറിയ അതിര്‍ത്തി പങ്കിടുന്ന അഫ്രിനില്‍ ഇവരുടെ സാന്നിധ്യം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കിയുടെ നടപടി.

വെസ്റ്റ് ബാങ്ക് സംഘര്‍ഷത്തിനിടെ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെസ്റ്റ് ബാങ്ക് സംഘര്‍ഷത്തിനിടെ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

ആന്ധ്ര പ്രദേശിന് വേണ്ടി കാത്തുവെച്ചത് സ്പെഷ്യല്‍ പാക്കേജ്! വിശദീകരണം അരുണ്‍ ജെയറ്റ്ലിയുടേത്ആന്ധ്ര പ്രദേശിന് വേണ്ടി കാത്തുവെച്ചത് സ്പെഷ്യല്‍ പാക്കേജ്! വിശദീകരണം അരുണ്‍ ജെയറ്റ്ലിയുടേത്

English summary
Turkey says it won't hand over Afrin in northern Syria to the government in Damascus after it removes the Kurdish YPG militia, as its military and allied rebel forces prepare to attack the surrounded city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X