സൗദി-തുര്‍ക്കി സഖ്യത്തിന് കരുത്തേകാന്‍ യൂറോപ്യന്‍ രാജ്യങ്ങളും? കരയുദ്ധം ലോകയുദ്ധമായി മാറുന്നു?
അങ്കാര: സിറിയയ്ക്ക് എതിരായ സൈനിക നീക്കത്തില്‍ മറ്റ് ലോക രാഷ്ട്രങ്ങളുടെ പിന്തുണ തേടി തുര്‍ക്കി. പ്രത്യക്ഷമായും പരോഷമായും മറ്റ് ലോക രാഷ്ട്രങ്ങളെ തുര്‍ക്കി കരയുദ്ധത്തിലേയ്ക്ക് ക്ഷണിയ്ക്കുകയാണ്. സിറിയയില്‍ സൈനിക നീക്കത്തിന് തയ്യാറാണെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു.
ഫെബ്രുവരിയില്‍ തന്നെ സൈന്യത്തെ അയക്കാന്‍ ഒരുക്കമാണെന്ന് യുഎഇയും അറിയിച്ചു. സൈനിക നീക്കങ്ങള്‍ക്കൊന്നും തയ്യാറായിട്ടില്ലെങ്കിലും കരയുദ്ധത്തിന് അമേരിയ്ക്കയും തയ്യാറാണ്. സൗദിയേയോ തുര്‍ക്കിയേയോ വിലക്കിയിട്ടുമില്ല. ഇറാന്‍-റഷ്യ സഖ്യത്തിന് എതിരായി പുതിയ സഖ്യങ്ങള്‍ ഉണ്ടാകുന്നത് ലോക യുദ്ധത്തിലേയ്ക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. സിറിയയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ ഇങ്ങനെ...

ഒറ്റയ്ക്കല്ലേ
സിറിയയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കുര്‍ദ് സൈന്യത്തിന് നേരെ തുര്‍ക്കി വെടിയുതിര്‍ക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ്

ക്ഷണിയ്ക്കുന്നു
യുദ്ധത്തിലേയ്ക്ക് തുര്‍ക്കി കൂടുതല്‍ രാജ്യങ്ങളെ ക്ഷണിയ്ക്കുന്നതായി റോയിട്ടേഴ്ശ് റിപ്പോര്‍ട്ട് ചെയ്യുന്നു

സുന്നി...
സുന്നി ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ മിക്കതും അസദ് ഭരണത്തിന് എതിരാണ്

സൗദി അറേബ്യ
കരയുദ്ധത്തിന് സൗദി അറേബ്യ തയ്യാറാണ്. സൈനികരും സജ്ജമായിക്കഴിഞ്ഞു

യുഎഇ
ഫെബ്രുവരിയില്‍ തന്നെ സൗദിയിലേയ്ക്ക് സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്

തുര്‍ക്കി പ്രസിഡന്റ്
സിറിയന്‍ സര്‍ക്കാരും റഷ്യയും സാധാരണക്കാരോട് ചെയ്യുന്നത് കൊടുക്രൂരതയാണെന്നാണ് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ പറയുന്നത്

സാധാരണക്കാര്‍
റഷ്യയുടെ വ്യോമാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ കാരണം

യൂറോപ്പിനെക്കൂടി
സിറിയന്‍ പ്രശ്‌നത്തിലേയ്ക്കും കരയുദ്ധത്തിലേയ്ക്കൂം കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തുകയാണ് തുര്‍ക്കിയുടെ ലഷ്യം

അലെപ്പോ
റഷ്യയുടെ നേതൃത്വത്തില്‍ കുര്‍ദ് സേന അലെപ്പോ നഗരം തിരിച്ച് പിടിയ്ക്കാനുള്ള ശ്രമത്തിലാണ്

നാറ്റോ
നാറ്റോയുടെ സഹായമാണ് തുര്‍ക്കി പ്രധാനമായും തേടുന്നത്

ദിവസങ്ങള്‍ക്കുള്ളില്‍
ആഴ്ചകള്‍ക്കുള്ളില്‍ സിറിയയ്ക്ക് എതിരെ സൈനിക നീക്കം ഉണ്ടാകാനാണ് സാധ്യത

കാത്തിരിയ്ക്കുന്നു
വ്യോമാക്രമണം നടത്തുന്ന അമേരിയ്ക്ക അതിനും അയവ് വരുത്തിയിട്ടുണ്ട്. റഷ്യയുടെ സൈനിക നീക്കം അറിയാനാകും യുഎസ് കാത്തിരിയ്ക്കുന്നത്

ജനീവ
ജനീവയില്‍ വീണ്ടും ആരംഭിയ്ക്കാനിരിയ്ക്കുന്ന സമാധാന ചര്‍ച്ചകള്‍ വിജയിച്ചാല്‍ ലോകം മറ്റൊരു യുദ്ധത്തില്‍ നിന്നും രക്ഷപ്പെടും.

പരാജയപ്പെട്ടു
മുമ്പ് നടത്തിയ സമാധാന ചര്‍ച്ചയില്‍ പല നിര്‍ദ്ദേശങ്ങളും അംഗീകരിയ്ക്കപ്പെട്ടില്ല.












Click it and Unblock the Notifications