കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉര്‍ദുഗാനെ വധിക്കാന്‍ ഗൂഢാലോചന; തുര്‍ക്കിയില്‍ 40 പേര്‍ക്ക് ജീവപര്യന്തം

ഉര്‍ദുഗാനെ വധിക്കാന്‍ ഗൂഢാലോചന; തുര്‍ക്കിയില്‍ 40 പേര്‍ക്ക് ജീവപര്യന്തം

  • By Desk
Google Oneindia Malayalam News

അങ്കാറ: കഴിഞ്ഞ വര്‍ഷം നടന്ന അട്ടിമറി ശ്രമത്തിനിടെ പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 40 പേരെ തുര്‍ക്കി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെക്കുപടിഞ്ഞാറന്‍ നഗരമായ മുഗ്ലയിലെ കോടതിയാണ് ബുധനാഴ്ച ശിക്ഷ വിധിച്ചത്. ഇവരില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെ 31 പേര്‍ക്ക് നാല് ജീവപര്യന്തം വീതമാണ് നല്‍കിയത്. തുര്‍ക്കി ഭരണകൂടത്തിനെതിരേ 2016 ജൂലൈ 15ന് നടന്ന പട്ടാള അട്ടിമറി ശ്രമത്തിനിടെ, ഉര്‍ദുഗാനും കുടുംബവും താമസിക്കുകയായിരുന്ന മുഗ്ല റിസോര്‍ട്ടിലേക്ക് സൈനികരുടെ നേതൃത്വത്തിലുള്ള സംഘം ഇരച്ചുകറുകയായിരുന്നു. അന്ന് തലനാരിഴയ്ക്കാണ് ഉര്‍ദുഗാനും കുടുംബവും അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടത്. മുന്‍ സൈനിക ബ്രിഗേഡിയര്‍ ജനറല്‍ ഗൊഖാന്‍ സഹിന്റെ നേതൃത്വത്തിലായിരുന്നു പ്രസിഡന്റിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന് കോടതി കണ്ടെത്തി.

വിഫലമായ അട്ടിമറി ശ്രമത്തിന് ശേഷം നാലുദിവസം ഗുഹയില്‍ ഒളിച്ചിരുന്ന് വാര്‍ത്തയില്‍ ഇടംപിടിച്ച എലൈറ്റ് കമാന്റോ അംഗം സക്കരിയ കുസുവിനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഫെബ്രുവരി 20നാണ് കേസിലെ വിചാണ തുടങ്ങിയത്. ഉര്‍ദുഗാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടക്കുന്ന വിചാരണകളിലൊന്നിലാണ് കോടതി ബുധനാഴ്ച വിധി പറഞ്ഞിരിക്കുന്നത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുള്‍പ്പെട്ട കേസില്‍ ആദ്യമായാണ് കോടതി വിധി പറയുന്നത്. വിഫലമായ സൈനിക അട്ടിമറി ശ്രമത്തില്‍ 249 പേര്‍ കൊല്ലപ്പെട്ടിരുന്നു. അട്ടിമറി ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തുര്‍ക്കി ഭരണകൂടം നേരത്തേ വ്യക്തമാക്കിയിരുന്നു.

rajabtyeburdogan

ഒഴിവുദിന യാത്രയിലായിരുന്ന പ്രസിഡന്റിനൊപ്പം മക്കള്‍, മകളുടെ ഭര്‍ത്താവ്, പേരക്കുട്ടികള്‍ തുടങ്ങിവരും ആക്രമണം നടന്ന ആ രാത്രി റിസോര്‍ട്ടിലുണ്ടായിരുന്നു.സപ്രസിഡന്റ് കുടുംബ സമേതം താമസിച്ചിരുന്ന റിസോര്‍ട്ടിലെ ഗ്രാന്റ് യസീസി ഹോട്ടലിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലിസ് ഓഫീസര്‍മാര്‍ അക്രമികളുടെ വെടിയേറ്റു മരിച്ചിരുന്നു. പത്തോ പതിനഞ്ചോ മിനുട്ടുകള്‍ കൂടി ഹോട്ടലില്‍ തങ്ങിയിരുന്നുവെങ്കില്‍ താനും കുടുംബവും കൊല്ലപ്പെടുമായിരുന്നുവെന്ന് സംഭവത്തെ കുറിച്ച് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു.അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് 50,000ത്തിലേറെ പേരെയാണ് തുര്‍ക്കി പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കൊണ്ട് തുര്‍ക്കിയിലെ ജയിലുകള്‍ നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ കഴിയുന്ന വിമത നേതാവ് ഫത്ഹുല്ല ഗുലന്റെ അനുയായികളാണ് അട്ടിമറി ശ്രമത്തിനു പിന്നിലെന്നാണ് തുര്‍ക്കിയുടെ ആരോപണം.
English summary
A Turkish court has handed life sentences to 40 people convicted of plotting to assassinate President Recep Tayyip Erdogan during last year's failed coup attempt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X