കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെ വെല്ലുവിളിച്ച് ഉര്‍ദുഗാന്‍...വ്യാപാര യുദ്ധത്തിന് മറുപടിയുണ്ടാവും, വലിയ വില നല്‍കേണ്ടി വരും

Google Oneindia Malayalam News

അങ്കാറ: തുര്‍ക്കിയില്‍ നിന്നുള്ള സ്റ്റീലിനും അലൂമിനിയത്തിനും താരിഫ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് അമേരിക്കയ്‌ക്കെതിരെ വമ്പന്‍ പ്രതിഷേധം. പല രാജ്യങ്ങളും ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് ഉര്‍ദുഗാന്‍ രൂക്ഷമായ രീതിയിലാണ് ഈ നീക്കത്തിനെതിരെ പ്രതികരിച്ചത്. യുഎസ്സിന്റെ ഏകപക്ഷീയമായ നടപടികള്‍ക്ക് പ്രത്യാഘാതങ്ങളുണ്ടാവുമെന്നാണ് ഉര്‍ദുഗാന്റെ ഭീഷണി.

ട്രംപുമായി ഇനിയും സഹകരിച്ച് പോവാനാവില്ലെന്നാണ് ഉര്‍ദുഗാന്റെ നിലപാട്. എന്ത് നടപടിയാവും എടുക്കുകയെന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടില്ല. അമേരിക്കയുടെ ശത്രുക്കളുമായി കൈകോര്‍ക്കുകയും പാസ്റ്ററുടെ കാര്യത്തിലുള്ള ചര്‍ച്ച ഒഴിവാക്കുകയും ചെയ്തായിരിക്കും തുര്‍ക്കി പ്രതിഷേധിക്കുക. അങ്ങനെ വന്നാല്‍ ട്രംപിന് വലിയ തിരിച്ചടിയാവുമെന്നാണ് കണക്കുകൂട്ടല്‍. യുഎസ് പ്രതിനിധികള്‍ അടുത്ത ദിവസം ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷം

അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷം

യുഎസ്സുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായിരിക്കുകയാണെന്ന് ഉര്‍ദുഗാന്‍ പറയുന്നു. തുര്‍ക്കിയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനാണ് യുഎസ് ശ്രമിക്കുന്നത്. അതുകൊണ്ട് ബന്ധം നന്നാവുമെന്ന പ്രതീക്ഷയും ഇല്ലെന്ന് ഉര്‍ദുഗാന്‍ പറയുന്നു. അതേസമയം സിറിയയിലെ ഇടപെടലും റഷ്യയില്‍ നിന്ന് ആന്റി മിസൈല്‍ സിസ്റ്റം വാങ്ങാനുള്ള നീക്കങ്ങളും ട്രംപിനെ ചൊടിപ്പിച്ചതായിട്ടാണ് സൂചന. യുഎസ് പാസ്റ്ററെ അറസ്റ്റ് ചെയ്തതും വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു.

യുഎസ് വലിയ വിലകൊടുക്കേണ്ടി വരും

യുഎസ് വലിയ വിലകൊടുക്കേണ്ടി വരും

തുര്‍ക്കിയെ പ്രകോപിപ്പിച്ചതിലൂടെ യുഎസിന് നഷ്ടങ്ങളാണ് വരാന്‍ പോകുന്നത്. അവര്‍ക്ക് ഇതിന് വലിയ വില കൊടുക്കേണ്ടി വരും. ആഗോള തലത്തിലാണ് അമേരിക്കയുടെ വ്യാപാര യുദ്ധം. ഉപരോധം കാണിച്ച് പലരെയും ഭീഷണിപ്പെടുത്തുകയാണ്. ഡോളറുകള്‍ യൂറോ, സ്വര്‍ണം എന്നിവ വെടിയുണ്ടകളും മിസൈലുകളുമാണ്. അത് തുര്‍ക്കിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഉര്‍ദുഗാന്‍ ആരോപിച്ചു.

നേരിട്ട് പോരാടാനാവാത്തവര്‍

നേരിട്ട് പോരാടാനാവാത്തവര്‍

നേര്‍ക്കുനേര്‍ നിന്ന് പോരാടാനാവാത്തവര്‍ താരിഫ് നിരക്കിലൂടെ തുര്‍ക്കിയുടെ പിന്നില്‍ കുത്തിയിരിക്കുകയാണ്. പക്ഷേ അതൊന്നും രാജ്യത്തെ ബാധിക്കില്ല. ഉല്‍പ്പാദനം സമ്പദ് വ്യവസ്ഥയെ പരിപ്പോഷിപ്പിക്കുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. അതേസമയം സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പലിശനിരക്ക് കുറയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ പലിശനിരക്ക് കുത്തനെ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചിരുന്നെങ്കിലും ഉര്‍ദുഗാന്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.

പാസ്റ്ററുടെ കേസ്

പാസ്റ്ററുടെ കേസ്

യുഎസ് പാസ്റ്റര്‍ ആന്‍ഡ്രൂ ബെണ്‍സന്റെ കേസില്‍ തുര്‍ക്കി ഭീഷണിപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നത്. അമേരിക്കയുടെ കാല്‍ചുവട്ടില്‍ തങ്ങളെത്തണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ ട്രംപിന്റെ ആഗ്രഹം ഒരിക്കലും നടക്കില്ല. രാജ്യദ്രോഹികളുമായി ചേര്‍ന്നതിനാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനുള്ള ശിക്ഷ കോടതി വിധിക്കും. അദ്ദേഹത്തെ വിട്ടയക്കുന്ന ചോദ്യം തന്നെ ഉയരുന്നില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

പുതിയ സഖ്യം തേടും

പുതിയ സഖ്യം തേടും

യുഎസ് ഒരിക്കല്‍ തുര്‍ക്കിയുടെ നല്ല സുഹൃത്തായിരുന്നു. എന്നാല്‍ ഇനി അങ്ങനെയല്ല. നല്ല ബന്ധങ്ങള്‍ തേടാന്‍ തുര്‍ക്കി നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഇറാന്‍, റഷ്യ, ചൈന എന്നിവരായിരിക്കും ഇനി മുതല്‍ തുര്‍ക്കിയുടെ നല്ല സുഹൃത്തുക്കള്‍. യൂറോപ്പ്യന്‍ രാജ്യങ്ങളും ഒപ്പമുണ്ടാകും. ഈ രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തമാക്കും. തുര്‍ക്കിയുടെ സമ്പദ് വ്യവസ്ഥയെ അങ്ങനെയാണ് മുന്നോട്ട് നയിക്കുകയെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

നാണക്കേട്....

നാണക്കേട്....

അമേരിക്ക പാസ്റ്ററുടെ വിഷയത്തില്‍ തുര്‍ക്കിക്കെതിരെ നടത്തുന്ന പോരാട്ടം നാണം കെട്ടതാണെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. നാറ്റോയിലെ സ്വന്തം സഖ്യകക്ഷിയെയാണ് വെറുമൊരു പാസ്റ്ററുടെ പേരില്‍ പിണക്കുന്നതെന്ന് യുഎസ് ഓര്‍ക്കണം. ഭീഷണിയുടെ ഭാഷയില്‍ തുര്‍ക്കിയെ ഒതുക്കാമെന്ന് വിചാരിക്കരുത്. നീതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. ഭാവിയിലും അങ്ങനെ തന്നെയായിരിക്കുമെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.

യുഎസിനോട് വിരോധം

യുഎസിനോട് വിരോധം

അമേരിക്കയുടെ നിലപാടുകളോട് നേരത്തെ തന്നെ വലിയ എതിര്‍പ്പുണ്ട് ഉര്‍ദുഗാന്. ഫെത്തുള്ള ഗുലനെതിരെ നടപടിയെടുക്കുന്നതിന് തടസ്സം നിന്നത് യുഎസ്സാണെന്ന് തുര്‍ക്കി ആരോപിക്കുന്നു. രാജ്യത്ത് അട്ടിമറി ശ്രമം നടത്തിയ ഗുലന്‍ അമേരിക്കയിലെ പെനിസില്‍വാനിയയിലാണ് താമസിക്കുന്നത്. ഗുലനെ കൈമാറണമെന്ന് തുര്‍ക്കി പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം കുര്‍ദിഷ് വിമതര്‍ക്ക് യുഎസ് നല്‍കുന്ന പിന്തുണയിലും ഉര്‍ദുഗാന് കടുത്ത അമര്‍ഷമുണ്ട്. സിറിയയിലെ പിന്തുണ അംഗീകരിക്കാനാവില്ലെന്നാണ് തുര്‍ക്കിയുടെ വാദം.

 റഷ്യയുമായി അടുക്കുന്നു

റഷ്യയുമായി അടുക്കുന്നു

ഉര്‍ഗുഗാന്‍ റഷ്യയുമായി കൂടുതല്‍ അടുക്കുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. യുഎസ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ തുര്‍ക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ നേരിട്ട് വിളിക്കുകയും ചെയ്തു. യുഎസിന്റെ നപടികളെ കുറിച്ചാണ് സംസാരിച്ചത്. പുടിന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസിന് പകരം റഷ്യയെ സുപ്രധാന പങ്കാളിയാക്കാനാണ് തുര്‍ക്കി ഒരുങ്ങുന്നത്. അതേസമയം തുര്‍ക്കിയിലുള്ള നാറ്റോയുടെ എയര്‍ ബേസ് ഉര്‍ദുഗാന്‍ അടയ്ക്കുമെന്നും സൂചനയുണ്ട്.

ജലന്ധര്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുക്കും.... പാസ്റ്റര്‍ സെന്ററില്‍ തെളിവെടുപ്പ്.... നിര്‍ണായക മൊഴി!!ജലന്ധര്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുക്കും.... പാസ്റ്റര്‍ സെന്ററില്‍ തെളിവെടുപ്പ്.... നിര്‍ണായക മൊഴി!!

വിശ്വാസികള്‍ കാണിക്കയിട്ട ഭണ്ഡാരം മുഴുവന്‍ ദുരിതാശ്വാസത്തിന്.. കണിയാശേരി ക്ഷേത്ര നടിപടിക്ക് കൈയ്യടി!വിശ്വാസികള്‍ കാണിക്കയിട്ട ഭണ്ഡാരം മുഴുവന്‍ ദുരിതാശ്വാസത്തിന്.. കണിയാശേരി ക്ഷേത്ര നടിപടിക്ക് കൈയ്യടി!

English summary
Turkey target of trade war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X