കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങള്‍ക്ക്‌ വേദനിച്ചു, പ്രവാചകനെ നിന്ദിയ്‌‌ക്കുന്ന ഫേസ്‌ബുക്ക്‌ പേജുകള്‍ക്ക്‌ നിരോധനം

  • By Meera Balan
Google Oneindia Malayalam News

അങ്കാര: പ്രവാചകനെ നിന്ദിയ്‌ക്കുന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്ന ഫേസ്‌ബുക്ക്‌ പേജുകള്‍ നിരോധിയ്‌ക്കാന്‍ തുര്‍ക്കി കോടതിയുടെ ഉത്തരവ്‌. പ്രവചകനേയും മതത്തെയും അപമാനിയ്‌ക്കുന്ന പേസ്‌ബുക്ക്‌ പേജുകള്‍ നിരോധിയ്‌ക്കണമെന്ന്‌ അങ്കാരയിലെ ഗോള്‍ബാസി ഡ്യൂട്ടിമജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. ഷാര്‍ളി ഹെബ്ദോ ആക്രമണത്തിന്‌ പിന്നാലെ പ്രവാചകനിന്ദ വ്യാപകമായെന്നും ഇസ്ലാം രാഷ്ട്രമായ തുര്‍ക്കിയില്‍ ഇത്‌ അനുവദനീയമല്ലെന്നുമാണ്‌ കോടതി പറയുന്നത്‌.

ഷാര്‍ളി ഹെബ്ദോ ആക്രമണത്തിന്‌ ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്‌ പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചുകൊണ്ടാണ്‌. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉള്‍പ്പടെ ഒട്ടേരെ മാധ്യമങ്ങള്‍ ഷാര്‍ലി ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ തങ്ങളുടെ വാര്‍ത്തയ്‌ക്കൊപ്പം നല്‍കി. ഇത്തരം സൈര്‌റുകള്‍ക്കും തുര്‍ക്കി നഗരമായ ദിയാര്‍ബക്കിര്‍ നിരോധനം ഏര്‍പ്പെടുത്തി. പ്രവാചകനിന്ദ നടത്തുന്ന സൈറ്റുകള്‍ എന്നാരോപിച്ചാണ്‌ നിരോധനം.

facebook-block

ജനവരി 14 ലെ ഷാര്‍ളി ഹെബ്ദോ ആക്രമണത്തിന്‌ ശേഷം പ്രചരിയ്‌ക്കുന്ന മതനനിന്ദ പരമായ കാര്‍ട്ടൂണുകള്‍ ലോകവ്യാപകമായ മുസ്ലീം പ്രതിഷേധനത്തിന്‌ ഇടയാക്കിയിരുന്നു. ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ തുര്‍ക്കിയില്‍ ഇപ്പോഴും പ്രതിഷേധം ആളുന്നുണ്ട്‌. രാജ്യത്ത്‌ ആളുകള്‍ ഇന്റര്‍നെറ്റിലൂടെ എന്ത്‌ കാണണം, എന്ത്‌ തിരയണം എന്നുള്ളതിന്‌ തുര്‍ക്കി നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്‌. ഇത്‌ സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 2014 മാര്‍ച്ചില്‍ യൂട്യൂബ്‌ നിരോധിച്ച രാഷ്ട്രമാണ്‌ തുര്‍ക്കി എന്നതും ഓര്‍ക്കപ്പെടേണ്ടതാണ്‌.

English summary
A court in Turkey has ordered officials to block access to Facebook pages that insult Prophet Mohammad, warning that all social media network will be shut down in the country if they refuse to obey the directive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X