കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കക്കെതിരെ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് തുര്‍ക്കി; മന്ത്രിമാരുടെ സ്വത്ത് മരവിപ്പിച്ചു!!

Google Oneindia Malayalam News

അങ്കാറ: കിട്ടയതിന് തക്കതായ മറുപടി കൊടുക്കുകയാണ് തുര്‍ക്കി. അമേരിക്കയുടെ രണ്ട് മന്ത്രിമാരുടെ ആസ്തികള്‍ തുര്‍ക്കി മരവിപ്പിക്കാന്‍ തീരുമാനിച്ചു. തുര്‍ക്കി മന്ത്രിമാരുടെ സ്വത്തുക്കള്‍ അമേരിക്ക മരവിപ്പിച്ചതിന് പിന്നാലെയാണ് തുല്യമായ തിരിച്ചടി. അമേരിക്കന്‍ പാസ്റ്ററെ തുര്‍ക്കി തടവിലാക്കിയതുമായി ബന്ധപ്പെട്ട വിവാദം ഇരുരാജ്യങ്ങളും തമ്മിലുള്ള കൊമ്പുകോര്‍ക്കലില്‍ എത്തിയിരിക്കുന്നു. പരസ്പര ബഹുമാനത്തോടെയുള്ള നയതന്ത്ര ഇടപെടലിന് പകരം അമേരിക്ക പ്രകോപനപരമായ നടപടിയാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് ഇത്തരത്തില്‍ ശക്തമായ തീരുമാനമെടുത്തതെന്നും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണങ്ങള്‍ വിശദീകരിക്കാം....

തുര്‍ക്കി വിരുദ്ധ പ്രവര്‍ത്തനം

തുര്‍ക്കി വിരുദ്ധ പ്രവര്‍ത്തനം

തുര്‍ക്കി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പാസ്റ്റര്‍ ആന്‍ഡ്രു ബ്രുണ്‍സണെ തുര്‍ക്കി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി ഇയാള്‍ തുര്‍ക്കിയിലെ ജയിലിലായിരുന്നു. കഴിഞ്ഞാഴ്ച മോചിപ്പിച്ചു. പക്ഷേ പുറത്തേക്ക് വിട്ടയച്ചില്ല.

 സൈനിക അട്ടിമറി

സൈനിക അട്ടിമറി

ജയില്‍ മോചിതനായ പാസ്റ്റര്‍ തുര്‍ക്കിയില്‍ വീട്ടുതടങ്കലിലാണ്. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ എതിരാളിയായ ഫതഹുല്ല ഗുലന്റെ സംഘത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് പാസ്റ്ററിനെതിരായ ആരോപണം. അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഫതഹുല്ല ഗുലന്‍ തുര്‍ക്കിയില്‍ സൈനിക അട്ടിമറിക്ക് ശ്രമിച്ചുവെന്ന് തുര്‍ക്കി ഭരണകൂടം ആരോപിക്കുന്നു.

കൂടെ നിന്ന് പാസ്റ്റര്‍

കൂടെ നിന്ന് പാസ്റ്റര്‍

ഭരണകൂടത്തെ പുറത്താക്കാന്‍ ശ്രമിച്ച ഗുലന് വേണ്ടി പാസ്റ്റര്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് ഒന്നര വര്‍ഷം മുമ്പ് അദ്ദേഹത്തെ തടവിലാക്കിയത്. കഴിഞ്ഞാഴ്ച ജയില്‍ മോചിതനായെങ്കിലും പുറത്തേക്ക് വിട്ടില്ല. ഇപ്പോള്‍ തുര്‍ക്കിയില്‍ തന്നെ വീട്ടുതടങ്കലില്‍ കഴിയുകയാണ് പാസ്റ്റര്‍. ഈ വിവാദമാണ് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിച്ചിരിക്കുന്നത്.

ആദ്യ നടപടി അമേരിക്കയുടേത്

ആദ്യ നടപടി അമേരിക്കയുടേത്

പാസ്റ്ററിനെ തടവിലാക്കിയതില്‍ തുര്‍ക്കി മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട രണ്ട് തുര്‍ക്കി മന്ത്രിമാരുടെ സ്വത്തുക്കള്‍ അമേരിക്ക മരവിപ്പിച്ചു. അവരുമായി ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

തുര്‍ക്കിയുടെ തിരിച്ചടി

തുര്‍ക്കിയുടെ തിരിച്ചടി

തുര്‍ക്കി നിയമ മന്ത്രി അബ്ദുല്‍ ഹമീദ് ഗുല്‍, ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലു എന്നിവര്‍ക്കെതിരെയാണ് അമേരിക്ക ഉപരോധ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന് തിരിച്ചടിയായിട്ടാണ് അമേരിക്കയുടെ നിയമ, ആഭ്യന്തര സെക്രട്ടറിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഉത്തരവിട്ടത്.

ആസ്തികള്‍ മരവിപ്പിച്ചു

ആസ്തികള്‍ മരവിപ്പിച്ചു

അമേരിക്കന്‍ മന്ത്രിമാരുടെ തുര്‍ക്കിയിലെ ആസ്തികള്‍ മരവിപ്പിക്കാനാണ് തീരുമാനം. അമേരിക്ക നയതന്ത്ര പരിഹാരത്തിനാണ് ശ്രമിക്കേണ്ടിയിരുന്നത്. പകരം പ്രകോപന നീക്കമാണ് അമേരിക്ക നടത്തിയത്. തങ്ങളുടെ മന്ത്രിമാര്‍ക്കെതിരെ നടപടിയെടുത്താന്‍ നോക്കിയിരിക്കില്ലെന്നും തുര്‍ക്കി പ്രതികരിച്ചു.

അപമാനിക്കുന്നതിന് തുല്യം

അപമാനിക്കുന്നതിന് തുല്യം

അറസ്റ്റിനെ ചൊല്ലി തുര്‍ക്കി മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുന്നത് അപമാനിക്കുന്നതിന് തുല്യമായ നീക്കമാണ്. അതൊരിക്കലും അംഗീകരിക്കാനാകില്ല. ഉര്‍ദുഗാന്‍ രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ നടപടിക്കെതിരെ തുര്‍ക്കി ധനമന്ത്രിയും ട്രഷറി വകുപ്പും രംഗത്തുവന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക യുദ്ധത്തിനാണ് തുടക്കമായിരിക്കുന്നത്.

സുഹൃത്ത് പിന്നീട് ശത്രു

സുഹൃത്ത് പിന്നീട് ശത്രു

ഒരു കാലത്ത് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും വിമത നേതാവ് ഫതഹുല്ലാ ഗുലനും അടുപ്പം നിലനിര്‍ത്തിയവരായിരുന്നു. പിന്നീട് വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചതോടെ ബന്ധം വഷളാകുകയി. ഗുലന് തുര്‍ക്കി രാഷ്ട്രീയത്തിലും ഉദ്യോഗതലത്തിലും ഒട്ടേറെ അനുയായികളുണ്ട്.

സൈന്യത്തെ ഉപയോഗിച്ച്

സൈന്യത്തെ ഉപയോഗിച്ച്

സൈന്യത്തില്‍ ഗുലന്റെ അനുയായികള്‍ ഏറെയാണ്. ഇവരെ ഉപയോഗിച്ച് 2016ല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. 2016ല്‍ പുലര്‍ച്ചയാണ് സൈന്യം അട്ടിമറിക്ക് ശ്രമിച്ചത്. എന്നാല്‍ ഉര്‍ദുഗാന്‍ ജനകീയമായി ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു. ജനങ്ങളോട് സൈന്യത്തിനെതിരെ തെരുവിലിറങ്ങാന്‍ ഉര്‍ദുഗാന്‍ ദേശീയ ടെലിവിഷന്‍ വഴി ആഹ്വാനം ചെയ്തു.

 ഗുലനെ വിട്ടുനല്‍കിയില്ല

ഗുലനെ വിട്ടുനല്‍കിയില്ല

നിലവില്‍ അമേരിക്കയിലാണ് ഗുലന്‍. ഇദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് തുര്‍ക്കി ഭരണകൂടം അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക കൈമാറാന്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് പാസ്റ്ററുടെ അറസ്റ്റും വിവാദവും മന്ത്രിമാര്‍ക്കെതിരായ ഉപരോധവും.

കോണ്‍ഗ്രസിന് പിറക്കുന്നത് പുതുയുഗം; പ്രിയങ്കാ ഗാന്ധി ദേശീയ നേതൃത്വത്തിലേക്ക്, സോണിയക്ക് പകരംകോണ്‍ഗ്രസിന് പിറക്കുന്നത് പുതുയുഗം; പ്രിയങ്കാ ഗാന്ധി ദേശീയ നേതൃത്വത്തിലേക്ക്, സോണിയക്ക് പകരം

മുഹമ്മദ് ഷമി തട്ടിപ്പുകാരന്‍; തെളിവുകള്‍ പുറത്തുവിട്ട് ഭാര്യ!! വളരെ സന്തോഷമെന്ന് ഷമിയുടെ പ്രതികരണംമുഹമ്മദ് ഷമി തട്ടിപ്പുകാരന്‍; തെളിവുകള്‍ പുറത്തുവിട്ട് ഭാര്യ!! വളരെ സന്തോഷമെന്ന് ഷമിയുടെ പ്രതികരണം

English summary
Erdogan Says Turkey to Freeze Assets of US Justice, Interior Ministers - Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X