കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനൊപ്പം തുര്‍ക്കി; ചാരക്കണ്ണുകള്‍ വെട്ടിക്കുന്ന യുദ്ധക്കപ്പലുകള്‍, ആശങ്കയോടെ ഇന്ത്യ

Google Oneindia Malayalam News

അങ്കാറ: മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ വേറിട്ട് നില്‍ക്കുന്ന തുര്‍ക്കി പാകിസ്താനുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നു. പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. തുര്‍ക്കി സ്വന്തമായി യുദ്ധക്കപ്പല്‍ നിര്‍മിച്ച് പാകിസ്താന് കൈമാറാന്‍ തീരുമാനിച്ചു. റഡാറുകളുടെ നിരീക്ഷണ വലയത്തില്‍ പെടാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന യുദ്ധക്കപ്പലാണ് തുര്‍ക്കി കൈമാറുക.

ലോകത്ത് സ്വന്തമായി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുന്ന പത്ത് രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങള്‍ക്ക് യുദ്ധക്കപ്പലില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യകളെ കുറിച്ച് അറിയാന്‍ പ്രയാസമാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ തര്‍ക്കം രൂക്ഷമായിക്കെയാണ് തുര്‍ക്കിയുടെ ചങ്ങാത്തം. ഇന്ത്യ ആശങ്കയോടെയാണ് ഈ ബന്ധത്തെ കാണുന്നത്. വിശദാംശങ്ങള്‍.....

അതിവേഗം വളരുന്ന ശക്തി

അതിവേഗം വളരുന്ന ശക്തി

യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന തുര്‍ക്കി അതിവേഗം വളര്‍ച്ച രേഖപ്പെടുത്തുന്ന മേഖലയിലെ ഏക രാജ്യംകൂടിയാണ്. ഇറ്റലി, സ്‌പെയിന്‍ തുടങ്ങി ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടപ്പോഴും തുര്‍ക്കിയുടെ സാമ്പത്തിക രംഗം ഭദ്രമായിരുന്നു. സൗദിയില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള തുര്‍ക്കി ഇറാനുമായും അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ട്.

Recommended Video

cmsvideo
സൗദിയുടെ 500 സൈനികരെ വധിച്ചെന്ന് ഹൂതികള്‍ | Oneindia Malayalam
നിരീക്ഷണവലയത്തില്‍പ്പെടാതെ

നിരീക്ഷണവലയത്തില്‍പ്പെടാതെ

സ്വന്തമായി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുന്ന രാജ്യമാണ് തുര്‍ക്കി. അതുകൊണ്ടുതന്നെ തുര്‍ക്കി പാകിസ്താന് കൈമാറുന്ന യുദ്ധക്കപ്പലിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് മറ്റ് രാജ്യങ്ങള്‍ക്ക് അറിവുണ്ടാകില്ല. റഡാറുകളുടെ നിരീക്ഷണവലയത്തില്‍പ്പെടാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന കപ്പലാണ് പാകിസ്താന് കൈമാറുന്നത്.

നാല് യുദ്ധക്കപ്പലുകള്‍

നാല് യുദ്ധക്കപ്പലുകള്‍

പാകിസ്താന്‍ നാവിക സേനയ്ക്ക് നാല് യുദ്ധക്കപ്പലുകള്‍ തുര്‍ക്കി നിര്‍മിച്ചുനല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ പറഞ്ഞു. തുര്‍ക്കിയില്‍ നടന്ന നാവികസേനയുടെ പരിപാടിയിലാണ് എര്‍ദോഗാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. പാകിസ്താന്‍ സൈനിക ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

 നിര്‍മാണം തുര്‍ക്കി ആരംഭിച്ചു

നിര്‍മാണം തുര്‍ക്കി ആരംഭിച്ചു

പാകിസ്താന് കൈമാറാന്‍ പോകുന്ന കപ്പലുകളുടെ നിര്‍മാണം തുര്‍ക്കി ആരംഭിച്ചു. രണ്ട് കപ്പലുകള്‍ പാകിസ്താനിലും രണ്ടെണ്ണം തുര്‍ക്കിയിലുമാണ് നിര്‍മിക്കുക. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പാകിസ്താനും തുര്‍ക്കിയും തമ്മില്‍ യുദ്ധക്കപ്പല്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവച്ചത്.

 99 മീറ്ററുകള്‍ നീളമുണ്ടാകും

99 മീറ്ററുകള്‍ നീളമുണ്ടാകും

പാകിസ്താന് കൈമാറാന്‍ പോകുന്ന പുതിയ കപ്പലുകള്‍ക്ക് 99 മീറ്ററുകള്‍ നീളമുണ്ടാകും. 2400 ടണ്‍ ശേഷിയുമുണ്ടാകും. മണിക്കൂറില്‍ 29 നോട്ടിക്കല്‍ മൈല്‍ വേഗതയും. ഇന്ത്യയുമായി ഉടക്കി നില്‍ക്കവെ, പാശ്ചാത്യരാജ്യങ്ങള്‍ പാകിസ്താനുമായി അകലുകയാണ്. ഈ അവസരത്തിലാണ് പാകിസ്താന്‍ തുര്‍ക്കിയുമായി ബന്ധം ദൃഢമാക്കുന്നത്.

 കശ്മീര്‍ വിഷയം സംസാരിച്ചു

കശ്മീര്‍ വിഷയം സംസാരിച്ചു

കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച വിദേശ രാഷ്ട്ര തലവനാണ് തുര്‍ക്കി പ്രസിഡന്റ്. കശ്മീര്‍ വിഷയത്തില്‍ സൈനിക ശക്തി ഉപയോഗിക്കരുതെന്നും ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇന്ത്യ കശ്മീരില്‍ അതിക്രമിച്ചുകയറി എന്നാണ് മലേഷ്യന്‍ പ്രധാനമന്ത്രി യുഎന്നില്‍ പ്രസംഗിച്ചത്.

 നീതിയും സമത്വവും

നീതിയും സമത്വവും

കശ്മീര്‍ വിഷയത്തില്‍ നീതിയും സമത്വവും അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ നടക്കണം. ബലപ്രയോഗത്തിലൂടെ വിഷയത്തെ കാണരുതെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ യുഎന്നില്‍ ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനൊപ്പം നിന്ന ഏക മുസ്ലിം രാജ്യമാണ് തുര്‍ക്കി.

വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല

വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല

കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല. പരിഹാരമില്ലാതെ കഴിഞ്ഞ 72 വര്‍ഷമായി തുടരുന്ന വിവാദമാണിത്. പാകിസ്താനിലെയും ഇന്ത്യയിലെയും അയല്‍ക്കാര്‍ക്കൊപ്പം കശ്മീരികള്‍ക്ക് സുരക്ഷിതമായ ഭാവി അനുവദിക്കാനാണ് ശ്രമം നടക്കേണ്ടതെന്നും എര്‍ദോഗാന്‍ പറഞ്ഞു.

ദില്ലി മോഡല്‍ ഭരണം

ദില്ലി മോഡല്‍ ഭരണം

കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയിരിക്കുകയാണിപ്പോള്‍. കശ്മീരും ലഡാക്കും. കശ്മീരില്‍ നിയമസഭയോട് കൂടിയ കേന്ദ്രഭരണവും ലഡാക്കില്‍ നേരിട്ടുള്ള കേന്ദ്രഭരണവും നടക്കും. ദില്ലി മോഡലാകും കശ്മീര്‍ ഭരണം.

സിയാനി ബെന്നി മതംമാറി ഐഷ ആയി; ലൗ ജിഹാദുമില്ല, തീവ്രവാദവുമില്ല- പെണ്‍കുട്ടി പറയുന്നുസിയാനി ബെന്നി മതംമാറി ഐഷ ആയി; ലൗ ജിഹാദുമില്ല, തീവ്രവാദവുമില്ല- പെണ്‍കുട്ടി പറയുന്നു

English summary
Turkey to Hand Over Naval Warship for Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X