കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി സൈന്യം സിറിയന്‍ അതിര്‍ത്തി കടന്നു; തുര്‍ക്കിയിലേക്ക് സിറിയയുടെ റോക്കറ്റാക്രമണം

  • By Desk
Google Oneindia Malayalam News

അങ്കാറ: സിറിയന്‍ അതിര്‍ത്തി കടന്ന് കുര്‍ദ് പോരാളികളുടെ ശക്തികേന്ദ്രമായ അഫ്രിനില്‍ തുര്‍ക്കി സൈന്യം പ്രവേശിച്ചു. കുര്‍ദ് സൈനിക വിഭാഗമായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റി (വൈ.പി.ജി) നെതിരേ തുര്‍ക്കി നടത്തുന്ന സൈന്യം ആക്രമണത്തിന്റെ ഭാഗമായാണ് നടപടി. തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിരിം ഇസ്തംബൂളില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

30 കിലോമീറ്റര്‍ സുരക്ഷിത മേഖല സൃഷ്ടിക്കും

30 കിലോമീറ്റര്‍ സുരക്ഷിത മേഖല സൃഷ്ടിക്കും

തുര്‍ക്കി ഗ്രാമമായ ഗുല്‍ബാബയില്‍ നിന്ന് ഞായറാഴ്ച രാവിലെ 8.05ഓടെയാണ് തുര്‍ക്കി സൈന്യം വൈ.പി.ജിയുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രദേശങ്ങളിലേക്ക് കടന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ ഉള്ളിലേക്കായി സുരക്ഷിത മേഖല സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുദ്ധ ടാങ്കുകള്‍, പ്രത്യേക സേനാവിഭാഗങ്ങള്‍, കാലാള്‍പ്പട തുടങ്ങിയവയുടെ പിന്തുണയോടെയാണ് തുര്‍ക്കി സൈന്യം സിറിയന്‍ അതിര്‍ത്തി കടന്നത്.

ഓപ്പറേഷന്‍ ഉടന്‍ അവസാനിപ്പിക്കും

ഓപ്പറേഷന്‍ ഉടന്‍ അവസാനിപ്പിക്കും


വളരെ പെട്ടെന്ന് സൈനിക നടപടി അവസാനിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. അതേസമയം, കുര്‍ദുകള്‍ക്കെതിരായ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് രാജ്യത്തെ കുര്‍ദുകള്‍ തെരുവിലിറങ്ങരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിങ്ങള്‍ തെരുവിലിറങ്ങിയാല്‍ അധികൃതര്‍ നിങ്ങളുടെ കഴുത്തിനു പിടിക്കും- എന്നാണ് ഉര്‍ദുഗാന്‍ പറഞ്ഞത്. തുര്‍ക്കി സൈന്യം സിറിയന്‍ പ്രദേശങ്ങളിലെത്തിയ കാര്യം വൈ.പി.ജിയും സമ്മതിച്ചു. അഫ്രിനിലെ ബില്‍ബില്‍ ജില്ലയിലെ രണ്ട് ഗ്രാമങ്ങളാണ് ആക്രമണത്തിനിരയായതെന്നും വക്താവ് പറഞ്ഞു.

വ്യോമാക്രമണത്തില്‍ കുര്‍ദ് കേന്ദ്രങ്ങള്‍ തകര്‍ത്തു

വ്യോമാക്രമണത്തില്‍ കുര്‍ദ് കേന്ദ്രങ്ങള്‍ തകര്‍ത്തു

ശനിയാഴ്ച കുര്‍ദ് കേന്ദ്രങ്ങള്‍ക്കെതിരേ നടത്തിയ വ്യോമാക്രമണത്തില്‍ കുര്‍ദുകളുടെ എല്ലാ താവളങ്ങളും നശിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടിരുന്നു. 72 യുദ്ധ വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കാളികളായത്. കുര്‍ദുകളുടെ 153 ഷെല്‍ട്ടറുകള്‍, ഒളിത്താവളങ്ങള്‍, ആയുധ കേന്ദ്രങ്ങള്‍ എന്നിവയ്ക്കു നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കുര്‍ദ് സൈനികനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടതായും 13 പേര്‍ക്ക് പരിക്കേറ്റതുമായാണ് വൈ.പി.ജിയുടെ വാദം.

തുര്‍ക്കിയിലേക്ക് മൂന്ന് റോക്കറ്റാക്രമണം

തുര്‍ക്കിയിലേക്ക് മൂന്ന് റോക്കറ്റാക്രമണം

അതിനിടെ, തുര്‍ക്കി പ്രവിശ്യയായ കിലിസിനു നേരെ സിറിയന്‍ പ്രദേശത്തുനിന്ന് മൂന്ന് തവണ റോക്കറ്റാക്രമണമുണ്ടായതായി അനാദൊലി വാര്‍ത്താ ഏജന്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ മൂന്ന് പേര്‍ പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സിറിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെത്തുന്ന തുര്‍ക്കി വിമാനങ്ങള്‍ വെടിവച്ചിടുമെന്ന് സിറിയന്‍ സൈന്യം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് തുര്‍ക്കിയുടെ സൈനിക നടപടി. അഫ്രിന്‍ ഓപ്പറേഷന് ശേഷം കുര്‍ദുകളുടെ ശക്തികേന്ദ്രമായ മമ്പിജ് ആക്രമിക്കുമെന്നും ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് അമേരിക്കന്‍ പിന്തുണയോടെ 2016ല്‍ കുര്‍ദുകള്‍ പിടിച്ചടക്കിയ സിറിയന്‍ പ്രദേശമാണ് മമ്പിജ്.

 വൈ.പി.ജി അമേരിക്കന്‍ സഖ്യത്തിന്റെ ഭാഗം

വൈ.പി.ജി അമേരിക്കന്‍ സഖ്യത്തിന്റെ ഭാഗം

സിറിയന്‍ സര്‍ക്കാരിനെതിരേയും ഐ.എസിനെതിരേയും യുദ്ധം ചെയ്യുന്ന അമേരിക്കന്‍ സൈനിക സഖ്യമായ സിറിയന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ (എസ്.ഡി.എഫ്) ഭാഗമായി പ്രവര്‍ത്തിക്കുന്ന പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റി (വൈ.പി.ജി) നെതിരേയാണ് തുര്‍ക്കി സൈന്യം ആക്രമണം നടത്തുന്നത്. ഇവര്‍ക്ക് തുര്‍ക്കിയിലെ കുര്‍ദ് വിഘടനവാദികളായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുമായി ബന്ധമുണ്ടെന്നതിനാല്‍ വൈ.പി.ജിയെ ഭീകരസേനയായാണ് തുര്‍ക്കി പരിഗണിക്കുന്നത്. ഈപശ്ചാത്തലത്തിലാണ് സൈനികാക്രമണം. സിറിയന്‍ അതിര്‍ത്തിയിലെ കുര്‍ദ് സൈനികര്‍ തങ്ങളുടെ രാജ്യത്തിന് ഭീഷണിയുയര്‍ത്തുന്നതായും രാജ്യത്തെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് സൈനിക നടപടിയെന്നും തുര്‍ക്കി വ്യക്തമാക്കി. അഫ്രിനില്‍ മാത്രം 8000ത്തിനും 10000ത്തിനുമിടയില്‍ കുര്‍ദ് പോരാളികളുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കുര്‍ദ് അതിത്തിസേനയ്ക്ക് യു.എസ് നീക്കം

കുര്‍ദ് അതിത്തിസേനയ്ക്ക് യു.എസ് നീക്കം

വൈ.പി.ജിയെ ഉള്‍പ്പെടുത്തി സിറിയയുടെ അതിര്‍ത്തിയില്‍ പുതിയ സംരക്ഷണ സേനയെ വാര്‍ത്തെടുക്കാനുള്ള അമേരിക്കന്‍ ശ്രമത്തിനെതിരായ നീക്കത്തിന്റെ ഭാഗം കൂടിയാണ് തുര്‍ക്കിയുടെ സൈനിക നടപടി. വടക്കന്‍ സിറിയയിലെ കുര്‍ദുകളെ ഉള്‍പ്പെടുത്തി 30,000 വരുന്ന സേനയെ വാര്‍ത്തെടുക്കാന്‍ അമേരിക്ക ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. കുര്‍ദ് പോരാളികള്‍ക്ക് പരിശീലനം നല്‍കി സിറിയയില്‍ പുതിയ അതിര്‍ത്തി സേനയ്ക്ക് രൂപം നല്‍കാനുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ അമേരിക്കയുമായുള്ള ബന്ധം എന്നെന്നേക്കുമായി അവതാളത്തിലാവുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
Turkish ground troops have crossed into the Syrian enclave of Afrin as part of an operation against Syrian Kurdish armed group YPG, Prime Minister Binali Yildirim announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X