കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് പെരുമാറുന്നത് ഭ്രാന്തന്‍ ചെന്നായയെപ്പോലെയെന്ന് ഉര്‍ദുഗാന്‍: യുഎസ് ഡോളറിന് തിരിച്ചടി!

  • By Desk
Google Oneindia Malayalam News

അങ്കാറ: അമേരിക്ക പെരുമാറുന്നത് ഭ്രാന്തന്‍ ചെന്നായകളെ പോലെയെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. മറ്റ് രാജ്യങ്ങളുമായുള്ള ഇടപാടുകളിലും വിദേശ നിക്ഷേപങ്ങളിലും യുഎസ് ഡോളര്‍ ഒഴിവാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്ക തുര്‍ക്കിക്കെതിരേ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ശക്തമായ ഈ പ്രതികരണം.

ഡോളറിന്റെ കുത്തക തകര്‍ക്കണം

ഡോളറിന്റെ കുത്തക തകര്‍ക്കണം

ഇടപാടുകളില്‍ നിന്ന് യു.എസ് ഡോളര്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. അമേരിക്കന്‍ ഡോളറിന്റെ കുത്തക എന്നെന്നേക്കുമായി തകര്‍ക്കണം. അതിനായി ദേശീയവും പ്രാദേശികവുമായ കറന്‍സികള്‍ ഉപയോഗിച്ച് വ്യാപാരം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കിര്‍ഗിസ്താന്‍ സന്ദര്‍ശനവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 അമേരിക്കയെ വിശ്വസിക്കരുത്

അമേരിക്കയെ വിശ്വസിക്കരുത്

അമേരിക്ക ഭ്രാന്തന്‍ ചെന്നായ്ക്കളെ പോലെയാണ് പെരുമാറുന്നത്. അവരെ വിശ്വസിക്കരുത്. ഡോളര്‍ ഉപയോഗിക്കുന്നത് നമുക്ക് നാശം മാത്രമേ ഉണ്ടാക്കൂ. നാം ഒരിക്കലും പിറകോട്ടുപോകരുത്. നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും- അദ്ദേഹം പറഞ്ഞു.

പുരോഹിതന്റെ അറസ്റ്റ്

പുരോഹിതന്റെ അറസ്റ്റ്

അമേരിക്കന്‍ പൗരനായ ക്രിസ്തീയ പുരോഹിതനെ ഭീകരബന്ധം ആരോപിച്ച് തുര്‍ക്കി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതേത്തുടര്‍ന്ന് തുര്‍ക്കിക്കെതിരേ അമേരിക്ക ഉപരോധ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

 ലിറ കൂപ്പുകുത്തി

ലിറ കൂപ്പുകുത്തി


പാസ്റ്റര്‍ ആന്‍ഡ്ര്യൂ ബ്രണ്‍സണെ വിട്ടയക്കണമെന്ന ആവശ്യം തള്ളിയ തുര്‍ക്കി നടപടിക്ക് പ്രതികാരമായി തുര്‍ക്കിയില്‍ നിന്നുള്ള സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ അമേരിക്ക കുത്തനെ കൂട്ടുകയുണ്ടായി. അതിനു പിന്നാലെ തുര്‍ക്കി കറന്‍സിയായ ലിറ റെക്കോഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു.

English summary
Turkey will pursue non-dollar transanctions in trade and investment with other countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X