Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കിയില്‍ ബോട്ട് മുങ്ങി 3 കുട്ടികള്‍ ഉള്‍പ്പെടെ അഭയാര്‍ഥികള്‍ മരിച്ചു

ഇസ്താംബുള്‍: തുര്‍ക്കിയില്‍ ബോട്ട് മുങ്ങി മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ മരിച്ചു. രണ്ടു സ്ഥലങ്ങളില്‍ രണ്ടു ബോട്ടുകളാണ് തകര്‍ന്നത്. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. എന്നാല്‍ എത്രപേര്‍ ബോട്ടിലുണ്ടായിരുന്നു എന്ന് വ്യക്തമല്ല.

24 മൃതദേഹങ്ങള്‍ അയ്വാലിക് തീരത്തു നിന്നും പത്തു മൃതദേഹങ്ങള്‍ ദിക്ലി തീരത്തു നിന്നുമാണ് കണ്ടുടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പ്പെട്ടവര്‍ ഏതു രാജ്യത്തിലുള്ളവരാണെന്ന് വ്യക്തമല്ല.

libya

മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആദ്യ സൂചന. ബോട്ടുകള്‍ പാറയില്‍ ഇടിക്കുന്ന ശബ്ദം കേട്ടെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

ചിലര്‍ നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ രക്ഷാപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. മറ്റുളളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+