കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടിൽ 69,000 ഗർഭനിരോധന ഗുളികകൾ, സ്ത്രീകളെ ലൈംഗിക അടിമകളാക്കി സുഖജീവിതം; മതപ്രഭാഷകന് 8658 വർഷം തടവ്

Google Oneindia Malayalam News

ദില്ലി: തുര്‍ക്കിയിലെ വിവാദ മതപ്രഭാഷകന്‍ അദ്‌നാന്‍ ഒക്തറിനെ കോടതി 8658 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ലൈംഗിക പീഡനം അടക്കമുള്ള നിരവധി കുറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്രയും വലിയ ശിക്ഷവിധിച്ചത്. തുര്‍ക്കിയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷയാണിത്. പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, വഞ്ചന, ചാരപ്രവര്‍ത്തനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ വര്‍ഷവും ഹാരുണ്‍ യഹ്യ എന്ന പേരില്‍ അറിയപ്പെടുന്ന അദ്‌നാന്‍ അക്തര്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

1

അക്തറിന് ആദ്യം 1075 വര്‍ഷത്തെ കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. എന്നാല്‍ നിയമപരമായ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഒരു ഉയര്‍ന്ന കോടതി ഈ വിധി റദ്ദാക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുകയായിരുന്നു. ബുധനാഴ്ച ഈ കേസുമായി ബന്ധപ്പെട്ട പുനര്‍വിചാരണയ്ക്കിടെയാണ്, ഇസ്താംബൂളിലെ ഹൈ ക്രിമിനല്‍ കോടതി അക്താറിനെ 13 സഹായികള്‍ക്കൊപ്പം 8,658 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

2

ഇയാള്‍ക്കെതിരെ ലൈംഗിക പീഡനമടക്കമുള്ള കുറ്റവും നിരവധി സ്ത്രീകളെ ലൈംഗിക അടിമകളാക്കിയെന്ന കുറ്റവും നിലനില്‍ക്കുന്നുണ്ട്. കൂടാതെ മത പ്രഭാഷണത്തിന്റെ മറവില്‍ സെക്‌സ് റാക്കറ്റ് നടത്തിയ കുറ്റവും ഇയാളുടെ പേരില്‍ ചാര്‍ത്തിയിട്ടുണ്ട്. ആധുനിക പോപ്പ് സംഗീതത്തില്‍ നൃത്തം ചെയ്യുന്ന സ്ത്രീകള്‍ക്കൊപ്പം മതപരമായ ചര്‍ച്ചകള്‍ അവതരിപ്പിക്കുന്ന ഒരു പരിപാടിയിലൂടെയാണ് അക്തര്‍ ലോകം മുഴുവന്‍ അറിയപ്പെട്ടത്.

3

തങ്ങളെ ലൈംഗിക അടിമകളാക്കിയെന്ന് ആരോപിച്ച് നിരവധി സ്ത്രീകളാണ് ഇയാളുടെ കമ്പനിയില്‍ നിന്നും പോയത്. ലണ്ടന്‍ ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ വാര്‍ത്താ വെബ്സൈറ്റായ മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, അക്താര്‍ തന്നെയും മറ്റ് സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിക്കുകയും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ഒരു സ്ത്രീ തന്റെ ഒരു വിചാരണയ്ക്ക് അറിയിച്ചിരുന്നു.

4

'റോബിൻ രാഷ്ട്രീയത്തിലേക്ക് ? താത്പര്യം ഉണ്ട്, ചിലർ സമീപിച്ചു'; ഞെട്ടിച്ച വെളിപ്പെടുത്തലുമായി താരം'റോബിൻ രാഷ്ട്രീയത്തിലേക്ക് ? താത്പര്യം ഉണ്ട്, ചിലർ സമീപിച്ചു'; ഞെട്ടിച്ച വെളിപ്പെടുത്തലുമായി താരം

ഒക്താറിന്റെ വീട്ടില്‍ നിന്ന് 69,000 ഗര്‍ഭനിരോധന ഗുളികകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇയാളുടെ സംഘത്തില്‍ നിന്ന് വിട്ടുപോകുന്നവര്‍ക്ക് വലിയ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഒക്താറിന്റെ സംഘടനയിലെ മുന്‍ അംഗവും മോഡലുമായ എബ്രു സിംസെക് താന്‍ സംഘം വിട്ടതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നതായി ടര്‍ക്കിഷ് ദിനപത്രമായ പോസ്റ്റയോട് പറഞ്ഞിരുന്നു.

5

'രാമന്‍പിള്ളയെ തൊടാന്‍ പൊലീസിനാകില്ല.. കാരണമിത്, പക്ഷെ കോടതി ആ വകുപ്പ് ഉപയോഗിച്ചാല്‍?'; പ്രിയദര്‍ശന്‍ തമ്പി'രാമന്‍പിള്ളയെ തൊടാന്‍ പൊലീസിനാകില്ല.. കാരണമിത്, പക്ഷെ കോടതി ആ വകുപ്പ് ഉപയോഗിച്ചാല്‍?'; പ്രിയദര്‍ശന്‍ തമ്പി

സുന്ദരിമാരായ സ്ത്രീകളെ അനുയായികളാക്കിയും സഹായിയായും വച്ചാണ് ഇയാള്‍ ലൈംഗിക പീഡനം തുടര്‍ന്നത്. അര്‍ദ്ധ നഗ്നയായ സ്ത്രീകളെ ഉപയോഗിച്ച് മത പ്രഭാഷണം നടത്തിയാണ് ഇയാള്‍ പണം സമ്പാദിച്ചത്. ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഈ പരിപാടിക്കുണ്ടായിരുന്നത്. അര്‍ദ്ധ നഗ്നയായ സ്ത്രീകളുടെ അടുത്തിരുന്നാണ് ഇയാള്‍ പരിപാടി അവതരിപ്പിച്ചത്.

6

നിരവധി സ്ത്രീകളാണ് ഇയാള്‍ക്കെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ആദ്യ സമയത്ത് പൊലീസ് കാര്യമായ നടപടികള്‍ ഒന്നും തന്നെ ഇയാള്‍ക്കെതിരെ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ തുര്‍ക്കി സര്‍ക്കാരിനെതിരെ കലാപം നടത്താന്‍ ശ്രമിച്ചുവെന്ന ആരോപണം പുറത്തുവന്നതോടെയാണ് പൊലീസ് ഇയാള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ തീരുമാനിച്ചത്.

7

ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ച് കളഞ്ഞ ആ കമ്പ്യൂട്ടർ രാമൻപിള്ളയുടെ കൈയ്യിൽ; കേസെടുക്കാതെ പോലീസ്ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ച് കളഞ്ഞ ആ കമ്പ്യൂട്ടർ രാമൻപിള്ളയുടെ കൈയ്യിൽ; കേസെടുക്കാതെ പോലീസ്

ഒക്താറിന്റെ ജയില്‍വാസം രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ശിക്ഷയാണ്. ഒരു തീവ്രവാദ സംഘടനയെ നയിക്കല്‍, ലൈംഗികാതിക്രമം, വിദ്യാഭ്യാസത്തിനുള്ള അവകാശം തടയല്‍, പീഡനം, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തല്‍, സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പരമ്പരയ്ക്ക് ഒക്താറിന് മാത്രം 891 വര്‍ഷത്തെ ശിക്ഷയാണ് ലഭിച്ചത്.

English summary
Turkish cult leader Adnan Oktar has been sentenced to 8658 years in prison by the court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X