കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെ തുര്‍ക്കിയും 'തള്ളിപ്പറയുന്നു', വ്യോമാക്രമണം തുടങ്ങി, ഐസിസ് തകരുന്നു?

Google Oneindia Malayalam News

ദമാസ്‌ക്കസ്: സിറിയിയലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും സഹായം നല്‍കാന്‍ തുര്‍ക്കിയില്‍ ഒട്ടേറെപ്പേരുണ്ട്. ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ മുതല്‍ താഴേക്കിടയിലുള്ളവര്‍ വരെ. എന്നാല്‍ തുര്‍ക്കിയ്‌ക്കെതിരെ തന്നെ ഐസിസ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിയ്ക്കുകയാണ്. സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ക്ക് മേല്‍ തുര്‍ക്കി വ്യോമാക്രമണം തുടങ്ങി.

ആദ്യമായാണ് ഐസിസിനെതിരെ തുര്‍ക്കി ഇത്തരമൊരു ആക്രമണം നടത്തുന്നത് . വടക്കന്‍ ഇറാക്കിലെ കുര്‍ദ്ദിഷ് കേന്ദ്രങ്ങളിലും തുര്‍ക്കിയുടെ വ്യോമസേന ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട് . എഫ്16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് മൂന്ന് ഐസ് കേന്ദ്രങ്ങളില്‍ തുര്‍ക്കി ആക്രമണം നടത്തിയത് .

ISIS

വെള്ളിയാഴ്ച ഐസിസ് അനുകൂലികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തുര്‍ക്കി കടുത്ത രീതിയില്‍ ഐസിസിനെതിരെ പ്രതികരിയ്ക്കുന്നത് . ഐസിസ് കേന്ദ്രങ്ങള്‍ ആക്രമിയ്ക്കാന്‍ അമേരിയ്ക്കന്‍ സൈനികര്‍ക്ക് വിമാനത്താവളം ഒരുക്കിക്കൊടുക്കുമെന്നും തുര്‍ക്കി പ്രതികരിച്ചിരുന്നു . കഴിഞ്ഞയാഴ്ച തുര്‍ക്കി നഗരമായ സുറുക്കില്‍ ഐസിസ് നടത്തിയ ആക്രമണത്തില്‍ 32പേര്‍ മരിച്ചിരുന്നു . സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി സൈന്യവും ഐസിസ് ഭീകരരും ഏറ്റുമുട്ടുകയും ചെയ്തിരുന്നു .

English summary
Turkey carries out first ever strikes against Isis in Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X