തുര്‍ക്കി: 600 പാര്‍ലമെന്റംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു: പ്രധാനമന്ത്രി യില്‍ദിരിം പുതിയ സ്പീക്കര്‍
അങ്കാറ: കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച 600 തുര്‍ക്കി എം.പിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റജബ് തയ്യിബ് ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടി (എ.കെ പാര്‍ട്ടി)യില്‍ നിന്നുള്ള 295 പേര്, സഖ്യകക്ഷിയായ നാഷനാലിസ്റ്റ് മൂവ്മെന്റ് പാര്‍ട്ടിയിലെ 49 പേര് എന്നിവര്‍ക്കു പുറമെ പ്രതിപക്ഷ കക്ഷികളായ റിപ്പബ്ലിക് പീപ്പ്ള്‍സ് പാര്‍ട്ടി, കുര്‍ദ് അനുകൂല പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, ദേശീയവാദികളായ ഐ.വൈ.ഐ പാര്‍ട്ടി എന്നിവയുടെ എം.പിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
ജൂണ്‍ 24ന് നടന്ന പ്രസിഡന്റ് - പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ഉര്ദുഗാന് വീണ്ടും വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അദ്ദേഹം പുതിയ പ്രസിഡന്റായി തിങ്കളാഴ്ച അധികാരമേല്‍ക്കും. ഇതുവരെ പാര്‍ലമെന്റ് സമ്പ്രദായം നിലനിന്നിരുന്ന തുര്‍ക്കിയില്‍ ഇനി മുതല്‍ എക്സിക്യൂട്ടീവ് പ്രസിഡന്റ് സമ്പ്രദായമാണ് വരാന്‍ പോകുന്നതെന്ന സവിശേഷത ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അംഗീകരിക്കപ്പെട്ട ഭരണഘടനാ ഭേദഗതി പ്രകാരം പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. ഇതോടെ പ്രധാനമന്ത്രി പദം ഇല്ലാതാവുകയും പാര്‍ലമെന്റിന് കൂടുതല്‍ അധികാരം കൈവരികയും ചെയ്തു. ഇത്തരവണ 50 എം.പിമാര്‍ വര്‍ധിച്ച് ഭൂരിപക്ഷത്തിന് 301 പേര് വേണമെന്ന സ്ഥിതിവന്നു.

അതിനിടെ, നിലവിലെ പ്രധാനമന്ത്രി ബിനാലി യില്‍ദിരിമിനെ പാര്‍ലമെന്റ് സ്പീക്കര്‍ സ്ഥാനേൈത്തക്ക് എം.കെ പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തു. ജൂലൈ 12നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക.
നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കിയിരിക്കെയാണ് റജബ് ത്വയ്യിബ് ഉര്ദുഗാന് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ വിജയത്തോടെ ഉര്ദുഗാന് രണ്ടാം തവണയാണ് പ്രസിഡന്റാവുന്നത്. രണ്ട് തവണ പ്രധാനമന്ത്രിയായതിന് ശേഷം 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉര്ദുഗാന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മന്ത്രിമാര്‍, വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുക്കാനും പാര്‍ലമെന്റ് പിരിച്ചുവിടാനും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുമുള്ള അധികാരം പുതിയ ഭേദഗതി പ്രകാരം പ്രസിഡന്റില്‍ നിക്ഷിപ്തമാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications