കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി: 600 പാര്‍ലമെന്റംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു: പ്രധാനമന്ത്രി യില്‍ദിരിം പുതിയ സ്പീക്കര്‍

  • By Desk
Google Oneindia Malayalam News

അങ്കാറ: കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച 600 തുര്‍ക്കി എം.പിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റജബ് തയ്യിബ് ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ പാര്‍ട്ടി)യില്‍ നിന്നുള്ള 295 പേര്‍, സഖ്യകക്ഷിയായ നാഷനാലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയിലെ 49 പേര്‍ എന്നിവര്‍ക്കു പുറമെ പ്രതിപക്ഷ കക്ഷികളായ റിപ്പബ്ലിക് പീപ്പ്ള്‍സ് പാര്‍ട്ടി, കുര്‍ദ് അനുകൂല പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, ദേശീയവാദികളായ ഐ.വൈ.ഐ പാര്‍ട്ടി എന്നിവയുടെ എം.പിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

ജൂണ്‍ 24ന് നടന്ന പ്രസിഡന്റ് - പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ഉര്‍ദുഗാന്‍ വീണ്ടും വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അദ്ദേഹം പുതിയ പ്രസിഡന്റായി തിങ്കളാഴ്ച അധികാരമേല്‍ക്കും. ഇതുവരെ പാര്‍ലമെന്റ് സമ്പ്രദായം നിലനിന്നിരുന്ന തുര്‍ക്കിയില്‍ ഇനി മുതല്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് സമ്പ്രദായമാണ് വരാന്‍ പോകുന്നതെന്ന സവിശേഷത ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അംഗീകരിക്കപ്പെട്ട ഭരണഘടനാ ഭേദഗതി പ്രകാരം പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. ഇതോടെ പ്രധാനമന്ത്രി പദം ഇല്ലാതാവുകയും പാര്‍ലമെന്റിന് കൂടുതല്‍ അധികാരം കൈവരികയും ചെയ്തു. ഇത്തരവണ 50 എം.പിമാര്‍ വര്‍ധിച്ച് ഭൂരിപക്ഷത്തിന് 301 പേര്‍ വേണമെന്ന സ്ഥിതിവന്നു.

turkeyoath

അതിനിടെ, നിലവിലെ പ്രധാനമന്ത്രി ബിനാലി യില്‍ദിരിമിനെ പാര്‍ലമെന്റ് സ്പീക്കര്‍ സ്ഥാനേൈത്തക്ക് എം.കെ പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തു. ജൂലൈ 12നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക.

നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കിയിരിക്കെയാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ വിജയത്തോടെ ഉര്‍ദുഗാന്‍ രണ്ടാം തവണയാണ് പ്രസിഡന്റാവുന്നത്. രണ്ട് തവണ പ്രധാനമന്ത്രിയായതിന് ശേഷം 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മന്ത്രിമാര്‍, വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുക്കാനും പാര്‍ലമെന്റ് പിരിച്ചുവിടാനും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുമുള്ള അധികാരം പുതിയ ഭേദഗതി പ്രകാരം പ്രസിഡന്റില്‍ നിക്ഷിപ്തമാണ്.

English summary
Turkey's new members of parliament have been sworn in
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X