കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇദ്‌ലിബില്‍ നിന്ന് പിന്‍മാറാനുള്ള സിറിയയുടെ ആവശ്യത്തില്‍ കഴമ്പില്ലെന്ന് തുര്‍ക്കി

  • By Desk
Google Oneindia Malayalam News

അങ്കാറ: സിറിയന്‍ പ്രദേശമായ ഇദ്‌ലിബില്‍ നിന്ന് തുര്‍ക്കി സൈന്യം ഉടന്‍ പുറത്തുകടക്കണമെന്ന സിറിയന്‍ ഭരണകൂടത്തിന്റെ ആവശ്യം തുര്‍ക്കി തള്ളി. സിറിയയിലെ ജനവികാരം തണുപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ വെറുമൊരു പ്രഖ്യാപനമാണിതെന്നും ഇതില്‍ കാര്യമില്ലെന്നും പറഞ്ഞുകൊണ്ടിയാരുന്നു ഇത്. തുര്‍ക്കി ഭരണകക്ഷിയിലെ പ്രമുഖ എം.പിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രസ്താവന മുഖം രക്ഷിക്കാനെന്ന് തുര്‍ക്കി

പ്രസ്താവന മുഖം രക്ഷിക്കാനെന്ന് തുര്‍ക്കി

സിറിയയുടെ വടക്കുപടിഞ്ഞാറന്‍ ഇദ്‌ലിബില്‍ വിമത സൈന്യവുമായി പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന തുര്‍ക്കി സൈന്യത്തോട് ഉടന്‍ പുറത്തുകടക്കാന്‍ സിറിയന്‍ വിദേശകാര്യമന്ത്രാലയം ഉത്തരവിട്ടിരിന്നു. തുര്‍ക്കിയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സത്വരവും നിരുപാധികവുമായി പിന്‍മാറണമെന്നായിരുന്നു സിറിയയുടെ ആവശ്യം.

എന്നാല്‍ സര്‍ക്കാര്‍ മുഖം രക്ഷിക്കാനാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്നാണ് തുര്‍ക്കി പാര്‍ലമെന്റ് വിദേശകാര്യ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ കാനിതോറന്‍ പറഞ്ഞത്. തുര്‍ക്കി സൈന്യം സിറിയയില്‍ പ്രവേശിക്കാനിടയായ സാഹചര്യം സിറിയന്‍ ജനതയോട് ഏതെങ്കിലും രീതിയില്‍ വിശദീകരിക്കേണ്ടതുണ്ട്. ആ രീതിയിലുള്ള ഒരു പ്രതികരണമായി സിറിയയുടെ ആവശ്യത്തെ കണ്ടാല്‍മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

നടപടി അസ്താന കരാര്‍ പ്രകാരം

നടപടി അസ്താന കരാര്‍ പ്രകാരം

തുര്‍ക്കിക്ക് പുറമെ, ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കിയ അസ്താന കരാറിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച തുര്‍ക്കി സൈന്യം സിറിയയില്‍ പ്രവേശിച്ചത്. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ പോരാട്ടം നടക്കുന്ന സിറിയയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിന്റെ ഭാഗമായായിരുന്നു അസ്താന കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ തുര്‍ക്കിയുടെ സൈനിക നടപടിക്ക് അസ്താന കരാറുമായി യാതൊരു ബന്ധവുമില്ലെന്നാണ് സിറിയയുടെ നിലപാട്. എന്നു മാത്രമല്ല, അസ്താന കരാറിന്റെ ലംഘനമാണ് തുര്‍ക്കിയുടെ സൈനിക നടപടിയെന്നാണ് സിറിയയുടെ നിലപാട്.

റഷ്യന്‍ പിന്തുണ തുര്‍ക്കിക്ക്

റഷ്യന്‍ പിന്തുണ തുര്‍ക്കിക്ക്

റഷ്യയുമായി സഹകരിച്ചാണ് തുര്‍ക്കിയുടെ നടപടിയെന്നും അസ്താന കരാറിന്റെ അടിസ്ഥാനത്തില്‍ ഇദ്‌ലിബില്‍ പോരാട്ടം അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം തുര്‍ക്കിക്കാണെന്നും അദ്ദേം പറഞ്ഞു. ഇദ്‌ലിബിന്റെ ബാഹ്യ അതിര്‍ത്തികളുടെ സംരക്ഷണച്ചുമതല റഷ്യയ്ക്കും അകത്തുള്ള ഉത്തരവാദിത്തം തുര്‍ക്കിക്കുമാണ്. അസ്താന കരാര്‍ പ്രകാരം സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തിന് ഇവിടെ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഈ വിഷയത്തില്‍ തുര്‍ക്കിയെ അനുകൂലിച്ച് റഷ്യ രംഗത്തെത്തി. അസ്താന കരാര്‍ പ്രകാരം റഷ്യ, തുര്‍ക്കി, ഇറാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്നാണ് വിമതപോരാട്ടം നടക്കുന്ന പ്രദേശങ്ങളിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. അമേരിക്കന്‍ സൈന്യത്തിന്റെയും ജോര്‍ദാന്‍ നിരീക്ഷകരുടെയും യു.എന്‍ പ്രതിനിധികളുടെയും മേല്‍നോട്ടത്തിലാണ് കരാര്‍ നടപ്പിലാക്കുന്നതെന്നും അ്‌ദ്ദേഹം പറഞ്ഞു.

തുര്‍ക്കി നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു

തുര്‍ക്കി നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു

ഇദ്‌ലിബില്‍ നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 12ന് തുര്‍ക്കി സൈന്യം ഇദ്‌ലിബില്‍ പ്രവേശിച്ചിരുന്നു. 30 സായുധ വാഹനങ്ങളിലായി 100 ലേറെ തുര്‍ക്കി സൈന്യമാണ് സിറിയന്‍ പ്രവിശ്യയില്‍ പ്രവേശിച്ചത്. ഇദ്‌ലിബിന് പുറത്ത് നിയലയുറപ്പിച്ചിരുന്ന തുര്‍ക്കി സൈന്യത്തിനു നേരെ വിമതര്‍ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടിയാണ് തുര്‍ക്കി സൈന്യം നല്‍കിയത്. ഇതേത്തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ തുര്‍ക്കി സൈന്യത്തെ അകത്ത് കടക്കാന്‍ വിമത പോരാളികള്‍ അനുവദിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തുര്‍ക്കിക്കെതിരേ സിറിയന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.

ഇദ്‌ലിബിന്റെ നിയന്ത്രണം തഹ്‌രീര്‍ അല്‍ ശാമിന്

ഇദ്‌ലിബിന്റെ നിയന്ത്രണം തഹ്‌രീര്‍ അല്‍ ശാമിന്

വിമതവിഭാഗമായ ഹയാത്ത് തഹ്‌രീര്‍ അല്‍ ശാം വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ് ഇദ്‌ലിബ്. അല്‍ഖാഇദയുടെ സിറിയന്‍ ഘടകമായിരുന്ന അല്‍ നുസ്‌റ ഫ്രണ്ടില്‍ നിന്ന് തെറ്റിപ്പിരിഞ്ഞുണ്ടായതാണ് തഹ്‌രീര്‍ അല്‍ ശാം വിഭാഗം. ഉസാമ ബിന്‍ ലാദിന്‍ നേതൃത്വം നല്‍കിയിരുന്ന അല്‍ഖാഇദ വിഭാഗത്തില്‍ നിന്ന് 2016ല്‍ തെറ്റിപ്പിരിഞ്ഞ് രൂപീകരിച്ച തഹ്‌രീര്‍ അല്‍ശാമിന്റെ ശക്തികേന്ദ്രമാണ് സിറിയയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബ്. സിറിയയില്‍ ആക്രമണം അവസാനിപ്പിക്കാനുള്ള അസ്താന കരാര്‍ തങ്ങള്‍ അംഗീകരിക്കുില്ലെന്ന് അവര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഐ.എസ്സാണ് കരാറിന് പുറത്തുള്ള മറ്റൊരു വിഭാഗം. കരാര്‍ പ്രകാരം സിറിയയുടെ വിവിധ മേഖലകള്‍ റഷ്യ, ഇറാന്‍, സിറിയന്‍ സര്‍ക്കാര്‍ സൈന്യം, തുര്‍ക്കി എിവയ്ക്കായി വീതിച്ചു നല്‍കിയിരിക്കുകയാണ്.

വിമതര്‍ക്ക് പിന്തുണ നല്‍കിയത് സിറിയയെ ചൊടിപ്പിച്ചു

വിമതര്‍ക്ക് പിന്തുണ നല്‍കിയത് സിറിയയെ ചൊടിപ്പിച്ചു

സിറിയന്‍ സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്ന വിമത വിഭാഗമായ ഫ്രീ സിറിയന്‍ ആര്‍മിയുമായി സഹകരിച്ചാണ് തുര്‍ക്കി ഇദ്‌ലിബില്‍ സൈനിക നടപടിയിലേര്‍പ്പെട്ടിരിക്കുന്നത്. ഇതാണ് സിറിയയെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്. ഫ്രീ സിറിയന്‍ ആര്‍മിയുടെ സഹായത്തോടെ തഹ്‌രീര്‍ അല്‍ശാം വിഭാഗത്തിനെതിരേ ആക്രമണം നടത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നേരത്തേ തുര്‍ക്കി അതിര്‍ത്തിയില്‍ തഹ്‌രീര്‍ അല്‍ ശാം വിഭാഗത്തിനെതിരായ പോരാട്ടത്തില്‍ ഫ്രീ സിറിയന്‍ ആര്‍മിയെ തുര്‍ക്കി കൂട്ടുപിടിച്ചിരുന്നു. ഇദ്‌ലിബ് പ്രദേശം ഇതുവഴി ഫ്രീ സിറിയന്‍ ആര്‍മിയുടെ കൈകളിലേക്ക് പോകുമോ എന്നതാണ് സിറിയയുടെ പേടി.

English summary
A Syrian government statement demanding Turkish troops' withdrawal from the northwest city of Idlib is made to feed the domestic public opinion and should not be taken seriously, a senior MP with Turkey's ruling party has told Al Jazeera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X