ചാവേര്‍ ആക്രമണം നടത്താനെത്തി, പൊലീസിന്റെ തോക്കിന്‍ മുനയില്‍ അന്ത്യം
ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഐസിസ് ഭീകരരെ പിന്തുടര്‍ന്ന് ഒരുകെട്ടിടത്തിന്റെ എട്ടാം നിലയില്‍ വച്ച് കൊലപ്പെടുത്തിയത്.
അങ്കാറ: ആക്രമണം നടത്താനെത്തിയതെന്ന് സംശയിക്കുന്ന ഐസിസ് ഭീകരനെ തുര്‍ക്കി പൊലീസ് വെടിവെച്ചുകൊന്നു. തലസ്ഥാന നഗരമായ അങ്കാറയില്‍ ചാവേര്‍ആക്രമണം നടത്താന്‍ ഐസിസ് ഭീകരന്‍ ലക്ഷ്യം വച്ചിരുന്നുവെന്നാണ്തു ര്‍ക്കിയിലെ അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഐസിസ് ഭീകരരെ പിന്തുടര്‍ന്ന് ഒരു
കെട്ടിടത്തിന്റെ എട്ടാം നിലയില്‍ വച്ച് കൊലപ്പെടുത്തിയത്. പുലര്‍ച്ച
മൂന്ന് മണിയ്ക്ക് ആരംഭിച്ച വെടിവെയ്പ്പിനൊടുവിലാണ് പൊലീസ് ഭീകരനെ
വധിച്ചത്. സംഭവസ്ഥലത്തുനിന്ന് പൊലീസ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.
നഗരത്തിലെ പൊതുപരിപാടികളില്‍ ആക്രമണം നടത്താനായിരുന്നു ഭീകരന്‍
പദ്ധതിയിട്ടതെന്ന് ഗവര്‍ണര്‍ എര്‍കാന്‍ ടോപാക മാധ്യമങ്ങളോട് പറഞ്ഞു.

തലസ്ഥാന നഗരിയില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ്
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ വരെ അങ്കാറ ഗവര്‍ണറുടെ
ഓഫീസില്‍ നടത്താനിരുന്ന കൂടിക്കാഴ്ചകളെല്ലാം റദ്ദാക്കി. തുര്‍ക്കിയില്‍
ജൂലൈയിലുണ്ടായ സൈനിക അട്ടിമറി ശ്രമത്തെ തുടര്‍ന്നുണ്ടായ നിരോധനവും
തുര്‍ക്കിയില്‍ നിലവിലുണ്ട്.
ഐസിസിന് പുറമേ കുര്‍ദ്ദിഷ് ഭീകരരും തുര്‍ക്കി തലസ്ഥാനത്ത് ഭീകരാക്രമണം
നടത്തിയിരുന്നു. അങ്കാറയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്താനെത്തിയ
കുര്‍ദ്ദിസ്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസ് നോക്കി നില്‍ക്കെ
പൊട്ടിത്തെറിച്ചിരുന്നു.












Click it and Unblock the Notifications