കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 രാജ്യങ്ങളോട് 'യുദ്ധം പ്രഖ്യാപിച്ച്' തുര്‍ക്കി; അംബാസഡര്‍മാരെ പുറത്താക്കാന്‍ ഉത്തരവ്,കടുപ്പിച്ച് ഉര്‍ദുഗാന്‍

Google Oneindia Malayalam News

അങ്കാറ: പത്ത് രാജ്യങ്ങളോട് നിലപാട് കടുപ്പിച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. ഈ രാജ്യങ്ങളിലെ അംബാസഡര്‍മാരെ തുര്‍ക്കിയില്‍ നിന്ന് പുറത്താക്കാന്‍ പ്രസിഡന്റ് ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. തുര്‍ക്കി ഭരണകൂടം ജയിലിലടച്ച വ്യക്തിക്ക് അനുകൂലമായി അംബാസഡര്‍മാര്‍ സംസാരിച്ചതാണ് ഉര്‍ദുഗാനെ പ്രകോപിപ്പിച്ചത്.

ഉര്‍ദുഗാന്റെ പ്രവര്‍ത്തന രീതിക്കെതിരെ പല കോണുകളില്‍ നിന്നും അഭിപ്രായം ഉയരുന്നതിനിടെയാണ് പുതിയ സംഭവം. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരെ ഉള്‍പ്പെടെയാണ് പുറത്താക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. നയതന്ത്ര തലത്തില്‍ വലിയ വിവാദത്തിനാണ് ഉര്‍ദുഗാന്‍ തുടക്കമിട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പൃഥ്വിരാജിന് വിലക്കില്ല; മീറ്റിങില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യും, വാര്‍ത്ത ഊഹമെന്ന് ഫിയോക്ക്പൃഥ്വിരാജിന് വിലക്കില്ല; മീറ്റിങില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യും, വാര്‍ത്ത ഊഹമെന്ന് ഫിയോക്ക്

1

പത്ത് വിദേശ രാജ്യങ്ങളുടെ അംബാസഡര്‍മാരെ പുറത്താക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയെന്ന് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസമാണ് പരസ്യമാക്കിയത്. ജയിലില്‍ കഴിയുന്ന ഉസ്മാന്‍ കവാല എന്ന വ്യക്തിയെ മോചിപ്പിക്കണമെന്ന് ഈ അംബാസഡര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യം നടപടിയെടുത്ത വ്യക്തിക്ക് അനുകൂലമായി വിദേശ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ സംസാരിച്ചതാണ് ഉര്‍ദുഗാനെ പ്രകോപിപ്പിച്ചത്.

2

അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്റ്‌സ്, കാനഡ, ഡെന്മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലാന്റ്, നോര്‍വെ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്കെതിരെയാണ് നടപടി. ഇത്രയും രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കെതിരെ ഒരുമിച്ച് നടപടിയെടുക്കുന്ന സംഭവം ആദ്യമായിട്ടാണ്. ഈ പ്രതിനിധികള്‍ തുര്‍ക്കിയില്‍ നില്‍ക്കാന്‍ യോഗ്യരല്ല എന്നാണ് ഉര്‍ദുഗാന്റെ നിലപാട്.

3

പ്രമുഖ വ്യവസായിയാണ് ഉസ്മാന്‍ കവാല. 2017 മുതല്‍ ഇദ്ദേഹം തുര്‍ക്കിയിലെ ജയിലിലാണ്. കോടതി കുറ്റക്കാരനെന്ന് ഇതുവരെ കണ്ടെത്തിയിട്ടുമില്ല. ഉസ്മാന്‍ കവാലയെ മോചിപ്പിക്കണമെന്ന് പത്ത് രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇതാണ് ഉര്‍ദുഗാന്റെ നടപടിക്ക് കാരണം. അംബാസഡര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദേശകാര്യ മന്ത്രിക്ക് നിര്‍ദേശം നല്‍കിയെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

മമ്മൂട്ടി പറഞ്ഞ ആ പരിഹാരം നേട്ടമായി; മാസത്തില്‍ 4 തവണ വരെ ഗള്‍ഫില്‍ പോയി- വിനോദ് കോവൂര്‍മമ്മൂട്ടി പറഞ്ഞ ആ പരിഹാരം നേട്ടമായി; മാസത്തില്‍ 4 തവണ വരെ ഗള്‍ഫില്‍ പോയി- വിനോദ് കോവൂര്‍

4

വിദേശരാജ്യങ്ങളുടെ പ്രതിനിധികള്‍ തുര്‍ക്കിയെ മനസിലാക്കണം. തുര്‍ക്കിയെ അറിയാത്ത വ്യക്തികള്‍ രാജ്യം വിട്ടുപോകണം. ഉസ്മാന്‍ കവാലയെ മോചിപ്പിക്കണമെന്ന് പ്രസ്താവന ഇറക്കിയ അംബാസഡര്‍മാരെ തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിരുന്നു. അവരുടെ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് ഇവരെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ പ്രസിഡന്റ് നിര്‍ദേശം നല്‍കിയത്.

5

തുര്‍ക്കിക്ക് അസ്വീകാര്യനായ വ്യക്തികള്‍ എന്നാണ് ഉര്‍ദുഗാന്‍ ഈ അംബാസഡര്‍മാരെ കുറിച്ച് പറഞ്ഞത്. ഇങ്ങനെ ഒരു നയതന്ത്ര പ്രതിനിധിയെ ഒരു രാജ്യം പ്രഖ്യാപിച്ചാല്‍, ആ വ്യക്തി രാജ്യത്തിന് പുറത്തുപോകേണ്ടി വരും. ഈ വേളയില്‍ വ്യാപകമായി ഉയരുന്ന ചോദ്യം ആരാണ് ഉസ്മാന്‍ കവാല എന്നതാണ്. 64കാരനായ ഈ വ്യവസായിയെ കുറിച്ച് ഗൂഗിളില്‍ തിരയുന്നവര്‍ ഏറെയാണ്.

ഈ ചിത്രത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയുമോ? പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സുപ്രിയ മേനോന്‍

6

2013ല്‍ തുര്‍ക്കി സര്‍ക്കാരിനെതിരെ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉസ്മാന്‍ കവാലയാണ് എന്നാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി. പക്ഷേ, ഉത്തരവ് റദ്ദാക്കിയതിനാല്‍ ഉസ്മാന്‍ കവാലയ്ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല. 2016ല്‍ നടന്ന അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട കേസുകള്‍ കൂടി കവാലക്കെതിരെ ചുമത്തിയിരിക്കുകയാണ് സര്‍ക്കാര്‍.

7

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തടവാണ് കവാല അനുഭവിക്കുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം. ഇക്കാര്യം തുര്‍ക്കി ഭരണകൂടം നിഷേധിക്കുന്നു. തുര്‍ക്കി കോടതി ഉത്തരവാണെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. തെളിവില്ലാതെ ഒരാളെ തടവിലിടരുതെന്നും കവാലയെ മോചിപ്പിക്കണമെന്നും 2019ല്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ഉത്തരവിട്ടിരുന്നു. നവംബറിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നാണ് യൂറോപ്യന്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പ്.

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

English summary
Turkish President Recep Tayyip Erdogan Orders Remove 10 Florigen Ambassadors including US and France
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X