കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി സമ്പദ് വ്യവസ്ഥയ്‌ക്കെതിരേ ആക്രമണമെന്ന് എര്‍ദോഗന്‍: രാജ്യം ഒന്നിച്ചുനില്‍ക്കാന്‍ ആഹ്വാനം

  • By Desk
Google Oneindia Malayalam News

ഇസ്താംബൂള്‍: രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്‌ക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്ന് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കറന്‍സി പ്രതിസന്ധിയെ കുറിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. രാജ്യത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ പരമാധികാരത്തിനു നേര്‍ക്കുള്ള ആക്രമണത്തിനെതിരായ ജനങ്ങളുടെ ചെറുത്തുനില്‍പ്പ് വിജയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭീകരവാദ ആരോപണത്തെ തുടര്‍ന്ന് തുര്‍ക്കിയില്‍ വിചാരണ നേരിടുന്ന പാസ്റ്റര്‍ അന്‍ഡ്ര്യൂ ബ്രന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരേ ശത്രുതാപരമായ നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്നും രാജ്യത്തെ കറന്‍സി പ്രതിസന്ധിക്കു പിന്നില്‍ അമേരിക്കയുടെ നീക്കങ്ങളാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. തുര്‍ക്കി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതടക്കമുള്ള അമേരിക്കയുടെ നടപടികള്‍ കാരണം തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം 40 ശതമാനത്തിലേറെ കുറഞ്ഞിരുന്നു.

erdogan


അറസ്റ്റിലായ പുരോഹിതനെ വിട്ടയക്കാനുള്ള അമേരിക്കയുടെ ആവശ്യം തുര്‍ക്കി കോടതി തള്ളിയിരുന്നു. ഇതിനെതിരേ ശക്തമായ ഭാഷയിലായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. പുരോഹതിന്റെ അറസ്റ്റിന്റെ കാര്യത്തില്‍ അമേരിക്ക വെറുതെയിരിക്കില്ലെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തുര്‍ക്കി സമ്പദ് വ്യവസ്ഥയെ ലക്ഷ്യമാക്കിയുള്ള നടപടികള്‍ അമേരിക്ക കൈക്കൊണ്ടത്. തുര്‍ക്കി ലിറയ്‌ക്കെതിരായ ആക്രമണം തുര്‍ക്കി ദേശീയ പതാകയ്‌ക്കെതിരായ ആക്രമണമായി കാണണമെന്നും തങ്ങളുടെ കൈയിലുള്ള ഡോളറുകളും സ്വര്‍ണവും ലിറയിലേക്ക് മാറ്റി സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരണമെന്നും ഉര്‍ദുഗാന്‍ ആഹ്വാനം ചെയ്തു.

English summary
The commitment and determination of Turks is the guarantee needed to combat attacks on Turkey's economy, Turkish President Recep Tayyip Erdogan said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X