കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴടി ഉയരമുള്ള തുര്‍ക്കിയിലെ പതിനേഴുകാരിക്ക് ഗിന്നസ് റെക്കോര്‍ഡ്

  • By Gokul
Google Oneindia Malayalam News

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടീനേജറെന്ന ബഹുമതി ഇനി തുര്‍ക്കി സ്വദേശനിയായ പതിനേഴുകാരിക്ക്. 7 അടിയും .09 ഇഞ്ചുമാണ് തുര്‍ക്കിയിലെ കാരാബുക്കില്‍ സഫ്രാന്‍ബോലു സ്വദേശിയായ റുമേയ്‌സ ഗെല്‍ജിയുടെ ഉയരം. അപൂര്‍വമായ ജനിതക വൈകല്യം വീവേഴ്‌സ് സിന്‍ഡ്രോം ആണ് റുമേയ്‌സയുടെ ഉയരത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം.

റെക്കോര്‍ഡ് നേടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവതിയാണ് റുമേയ്‌സ. തന്റെ സ്വപ്‌ന നിമിഷമാണിതെന്നാണ് അവര്‍ ഇതേക്കുറിച്ച് ആദ്യം പ്രതികരിച്ചത്. ലോകത്തെ വളരെ കുറച്ചു പേര്‍ക്കുമാത്രം ലഭിക്കുന്ന ബഹുമതിയാണിത്. താനും ഇപ്പോള്‍ അവരില്‍ ഒരാളായി മാറിയിരിക്കുകയാണെന്ന്, തന്റെ ഉയരത്തില്‍ അഭിമാനം കൊള്ളുന്ന റുമേയ്‌സ പറഞ്ഞു.

guiness-record

പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന റുമേയ്‌സയുടെ ബന്ധുക്കളെല്ലാം ചെറിയ ഉയരക്കാരാണ്. അപൂര്‍വ ജനിതക വ്യതിയാനമാണ് റുമേയ്‌സയ്ക്ക് ഉയരം നല്‍കിയത്. നീളക്കൂടുതല്‍ കാരണം ബാലന്‍സ് തെറ്റുന്നതിനാല്‍ വാക്കര്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി വിടിനകത്തും പുറത്തുമൊക്കെ നടക്കുന്നത്. എന്നാല്‍ അത് ഒരിക്കലും ഒരു പ്രയാസമല്ലെന്ന് റുമേയ്‌സ പറഞ്ഞു.

യാത്രയ്ക്കിടയിലും പൊതു സ്ഥലങ്ങളിലുമെല്ലാം റുമേയ്‌സ ജനങ്ങളുടെ തുറിച്ചു നോട്ടത്തിന് ഇരയാകാറുണ്ട്. എന്നാല്‍ തന്റെ ഉയരത്തെ പോസിറ്റീവായി കാണാനാണ് പെണ്‍കുട്ടിക്ക് ഇഷ്ടം. ഉയരം ഇനിയും കൂടിയാലും അവര്‍ക്ക് പ്രശ്‌നമില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി ആകണമെന്നാണ് റുമേയ്‌സയുടെ ഇപ്പോഴത്തെ ആഗ്രഹം.

English summary
Turkish teen holds world’s tallest teenager
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X