കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യ അറകളിലെ അമൂല്യ നിധിയെടുക്കാന്‍ തൂത്തന്‍ഖാമന്‍റെ ശവക്കല്ലറ തുറക്കുന്നു? ശാപക്കഥ ഫലിയ്ക്കുമോ?

Google Oneindia Malayalam News

കെയ്‌റോ: ലോകത്തെ നിധി വേട്ടക്കാര്‍ക്ക് വീണ്ടും ഈജിപ്തിലേയ്ക്ക് വണ്ടി കയറാം. അമൂല്യമായ നിധി ശേഖരം ഒളിപ്പിച്ച് തൂത്തന്‍ ഖാമന്റെ ശവക്കല്ലറയിലെ രഹസ്യങ്ങള്‍ ഓരോന്നായി ചുരുള്‍ അഴിയുന്നു. തൂത്തന്‍ഖാമന്റെ കല്ലറയോട് ചേര്‍ന്ന് രണ്ട് രഹസ്യ അറകള്‍ കണ്ടെത്തിയിരുന്നു. ഈ അറകളില്‍ നിറയെ അമൂല്യമായ നിധി ശേഖരങ്ങള്‍ നിറച്ചിരിയ്ക്കുകയാണെന്നതാണ് തൂത്തന്‍ ഖാമനെ വീണ്ടും വാര്‍ത്തകളില്‍ എത്തിച്ചത്.

തൂത്തന്‍ ഖാമന്റെ ശവക്കല്ലറയില്‍ നിന്നും മറ്റൊരു രഹസ്യ അറ അമ്മയായ നെഫര്‍തിതിയുടെ ശവക്കല്ലറയാണെന്ന് മുന്‍പ് ഒരു സംഘം ഗവേഷകര്‍ വാദിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇതുവരേയും ഒരു നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും തൂത്തന്‍ ഖാമന്റെ കല്ലറയോട് ചേര്‍ന്ന് രണ്ട് രഹസ്യ അറകള്‍ ഉണ്ടെന്ന കാര്യം 90 ശതമാനവും ഉറപ്പിയ്ക്കാമെന്ന് ഈജിപ്ത് പുരാവസ്തു വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. ഇതോടെയാണ് നിധി അന്വേഷകര്‍ വീണ്ടും ഈജിപിതിലേയ്ക്ക് കണ്ണുംനട്ടിരിയ്ക്കാന്‍ തുടങ്ങിയത്.

രണ്ട് അറകള്‍

രണ്ട് അറകള്‍

തൂത്തന്‍ഖാമന്റെ ശവക്കല്ലറയോട് ചേര്‍ന്ന് രണ്ട് രഹസ്യ അറകളാണ് ഇതിനോടകം കണ്ടെത്തിയത്. ഇവയില്‍ അമൂല്യ നിധിശേഖരങ്ങളാണെന്നാണ് പറയപ്പെടുന്നത്.

ജാപ്പനീസ്

ജാപ്പനീസ്

ജാപ്പനീസ് പു രാവസ്തു ഗവേഷകര്‍ റഡാറുകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ശവക്കല്ലറയോട് ചേര്‍ന്ന് രണ്ട് രഹസ്യ അറകള്‍ കണ്ടെത്തിയത്

മാര്‍ച്ച് അവസാനത്തോടെ

മാര്‍ച്ച് അവസാനത്തോടെ

ആധുനിക റഡാറുകള്‍ ഉപയോഗിച്ചുള്ള പഠനങ്ങള്‍ നടത്തിയ ശേഷം മാര്‍ച്ച് അവസാനത്തോടെ രഹസ്യ അറകള്‍ തുറന്നേയ്ക്കും

മൂവായിരം...

മൂവായിരം...

മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടതാണ് തൂത്തന്‍ ഖാമന്‍. ഈജിപ്ത് ഭരിച്ചിരുന്ന പതിനെട്ടാം രാജവംശത്തിലെ അവസാന ഫറോവയായിരുന്നു 19കാരനായ തൂത്തന്‍ ഖാമന്‍

കണ്ടെത്തി

കണ്ടെത്തി

1922 ല്‍ തൂത്തന്‍ഖാമന്റെ ശവക്കല്ലറ കണ്ടെത്തിയത് ബ്രിട്ടീഷുകാരനായ ഹവാര്‍ഡ് കാര്‍ട്ടറുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. 11 കിലോ സ്വര്‍ണത്തില്‍ പൊതിഞ്ഞ മുഖം മൂടിയും സ്വര്‍ണ ശവപ്പെട്ടിയും വിലമതിയ്ക്കാനാവാത്ത രത്‌നങ്ങളും സ്വര്‍ണ ശേഖരങ്ങളും അന്ന് കണ്ടെത്തിയിരുന്നു.

ബാക്കി

ബാക്കി

ലോകത്തെ ഞെട്ടിയ്ക്കുന്ന മറ്റൊരു നിധി ശേഖരം തന്നെയാകും തൂത്തന്‍ ഖാമന്റെ കല്ലറയില്‍ തുറക്കപ്പെടുന്നത്

മറ്റൊന്ന്

മറ്റൊന്ന്

നെഫര്‍തിതിയുടെ ശവക്കല്ലറ കൂടി കണ്ടെത്തിയാല്‍ അത് പുരാവസ്തു ഗവേഷണ രംഗത്ത് 21ാം നൂറ്റാണ്ട് കൈവരിയ്ക്കുന്ന ഏറ്റവും വലിയ നേട്ടമാകും അത്

കാത്തിരിയ്ക്കാം

കാത്തിരിയ്ക്കാം

രഹസ്യ അറകള്‍ തുറക്കണമെങ്കില്‍ മാര്‍ച്ച് അവസാനം വരെ കാത്തിരിയ്‌ക്കേണ്ടി വരും.

English summary
Tutankhamun tomb has numerous secret chambers, Egyptian official says after landmark study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X