ഇന്ത്യക്കാരെ തെറിവിളിച്ച പാക്കിസ്ഥാന്‍ ടിവി താരത്തെ പുറത്താക്കി
ലണ്ടന്‍: ഇന്ത്യക്കാരെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തെറിവിളിച്ച് ട്വിറ്ററില്‍ കുറിപ്പിട്ട പാക്കിസ്ഥാന്‍ വംശജനെ ടിവി പരിപാടിയില്‍ നിന്നും പുറത്താക്കി. ബ്രിട്ടീഷ് ടിവിയിലെ കൊറൊണേഷന്‍ സ്ട്രീറ്റില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുവരുന്ന മാര്‍ക് അന്‍വറിനെയാണ് പരിപാടിയില്‍ നിന്നും പുറത്താക്കിയത്.
ഉറിയില്‍ ഭീകരര്‍ ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമിച്ചതിന് ഒരു ദിവസത്തിനുശേഷമായിരുന്നു വംശീയ വിദ്വേഷം കലര്‍ന്ന ഭാഷയില്‍ ഇന്ത്യക്കാരെ അന്‍വര്‍ തെറിവിളിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെയും കൂട്ടത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെയും കടന്നാക്രമിക്കുന്നുണ്ട് താരം. സംഭവം വിവാദമായതോടെ തന്റെ രണ്ട് ട്വീറ്റികള്‍ ഇയാള്‍ പിന്‍വലിച്ചിരുന്നു.

കൊറൊണേഷന്‍ സ്ട്രീറ്റില്‍ ഷരിഫ് നസിര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവരികയായിരുന്നു 45കാരനായ അന്‍വര്‍. ഇന്ത്യയില്‍ തങ്ങുന്ന പാക്കിസ്ഥാന്‍ കലാകാരന്മാരോട് തിരിച്ചുപോകാനും അന്‍വര്‍ പറയുന്നു. അന്‍വറിന്റെ ട്വീറ്റുകള്‍ ഞെട്ടിക്കുന്നതാണെന്ന് ഐടിവി വക്താവ് പിന്നീട് പ്രതികരിച്ചു.
ഇത്തരമൊരു ട്വീറ്റ് അന്‍വറില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. കൊറോണേഷന്‍ സ്ട്രീറ്റില്‍ അന്‍വറിന് ഇനി മടങ്ങിവരാന്‍ ആകില്ലെന്നും ചാനല്‍ ഉടനടി നടപടിയെടുക്കകയാണെന്നും വക്താവ് പറഞ്ഞു. 2014ലാണ് അന്‍വര്‍ ടിവി പരിപാടിയില്‍ എത്തുന്നത്. അന്‍വറിന്റെ ട്വീറ്റിനെതിരെ ഇന്ത്യന്‍ വംശജരടക്കം ഒട്ടേറെപേര്‍ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications