Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെലിവിഷന്‍ അവതാരകയെ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു... കാരണം കേട്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കും

അമേരിക്കയിലെ അറിയപ്പെടുന്ന ടിവി വാര്‍ത്ത അവതാരകയാണ് ലൂ പാര്‍ക്കര്‍. മുന്‍ മിസ്സ് അമേരിക്ക കൂടിയാണ് ഇവര്‍.

ലോസ് ആഞ്ജലീസ്: ടിവി അവതാരകര്‍ എന്നും ജനങ്ങള്‍ക്ക് സുപരിചിതരായിരിക്കും. അവരെ കുറിച്ച് ഒരു പൊതുബോധം കാഴ്ചക്കാരുടെ മനസ്സില്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അമേരിക്കയിലെ ഈ ടിവി വാര്‍ത്ത അവതാരക ചെയ്ത പണി കേട്ടാല്‍ ആരും ഞെട്ടിപ്പോകും.

അമേരിക്കയിലെ ഒരു ടെലിവിഷന്‍ ചാനലിലെ അവതാരകയാണ് ലൂ പാര്‍ക്കര്‍. മുന്‍ മിസ്സ് അമേരിക്കയും ആണ്. എന്നാല്‍ ലോസ് ആഞ്ജലീസ് വിമാനത്താവളത്തില്‍ വച്ച് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

വിമാനത്താവളത്തില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥയുടെ ഇയര്‍ഫോണ്‍ മോഷ്ടിച്ചു എന്ന പരാതിയിലായിരുന്നു അറസ്റ്റ്.

അവതാരിക

അവതാരിക

അമേരിക്കയിലെ കെടിഎല്‍എ ടിവിയിലെ അവതാരകയാണ് ലൂ പാര്‍ക്കര്‍. ഫ്രാന്‍സിസ് ലൂയിസ് പാര്‍ക്കര്‍ എന്നാണ് ഇവരുടെ മുഴുവന്‍ പേര്. ഇവരെയാണ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്.

മിസ് അമേരിക്ക

മിസ് അമേരിക്ക

1994 ലെ മിസ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കക്ഷിയാണ് പാര്‍ക്കര്‍. ലോസ് ആഞ്ജലീസ് മുന്‍ മേയര്‍ അന്റോണിയോ വിലാരിഗോസയുടെ മുന്‍ കാമുകി കൂടിയാണ് ഇവര്‍.

ഇയര്‍ഫോണ്‍

ഇയര്‍ഫോണ്‍

വിമാനത്താവളത്തില്‍ വച്ച്, ഡ്യൂട്ടിയിലില്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥയുടെ ഇയര്‍ ഫോണ്‍ മോഷ്ടിച്ചു എന്ന പരാതിയിലാണ് ലൂ പാര്‍ക്കറെ അറസ്റ്റ് ചെയ്തത്. ഒരു ഇയര്‍ ഫോണ്‍ മോഷ്ടിക്കേണ്ട ഗതികേടുണ്ടോ പാര്‍ക്കര്‍ക്ക് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

ജേര്‍ണലിസ്റ്റ്

ജേര്‍ണലിസ്റ്റ്

കെടിഎല്‍എ ടിവിയിലെ അവതാരക മാത്രമല്ല ലൂ പാര്‍ക്കര്‍. അവര്‍ ചാനലിലെ ഒരു ജേര്‍ണലിസ്റ്റ് കൂടിയാണ്. അതുകൊണ്ട് തന്നെ ഈ വാര്‍ത്ത വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

എന്താണ് സത്യം

എന്താണ് സത്യം

വിമാനത്താവളത്തിലെ സുരക്ഷാ വരിയില്‍ നില്‍ക്കുകയായിരുന്നത്രെ ലൂ പാര്‍ക്കര്‍. അപ്പോഴാണ് പിറകില്‍ ഇയര്‍ ഫോണ്‍ ഇരിക്കുന്നത് കണ്ടത്. പരാതിക്കാരിയായ പോലീസ് ഉദ്യോഗസ്ഥയെ നേരത്തെ കണ്ട് ഇവര്‍ സംസാരിക്കുകയും ചെയ്തിരുന്നത്രെ. ഉദ്യോഗസ്ഥയ്ക്ക് കൈമാറാന്‍ വേണ്ടിയാണ് ഇയര്‍ ഫോണ്‍ എടുത്തത് എന്നാണ് വാദം.

ആളെ കണ്ടില്ല

ആളെ കണ്ടില്ല

ഉടമയ്ക്ക് കൈമാറാനാണ് ഇയര്‍ ഫോണ്‍ എടുത്തതെങ്കിലും ഉടമയെ അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിമാനത്തിന്റെ സമയം ആയതുകൊണ്ട് ഇയര്‍ ഫോണും കൈയ്യിലെടുത്ത് വിമാനത്തിലേക്ക് നീങ്ങി.

അറസ്റ്റ്

അറസ്റ്റ്

എന്നാല്‍ സൂപ്പര്‍ പണിയാണ് ലൂ പാര്‍ക്കറിന് കിട്ടിയത്. വിമാനത്തില്‍ കയറിയതിന് ശേഷമാണ് ഇയര്‍ ഫോണിന്റെ ഉടമ എത്തി ലൂ പാര്‍ക്കറെ അറസ്റ്റ് ചെയ്തത്.

വിട്ടയച്ചു

വിട്ടയച്ചു

പ്രാദേശിക സമയം പുലര്‍ച്ചെ ഏഴ് മണിയോടെയാണ് ലൂ പാര്‍ക്കറെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+