കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിയല്ല ഒരാളുടെ ജീവനാണ് വലുത് ; റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടറും ക്യാമറാമാനും ചെയ്തത്

ഹാര്‍വി കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു കെഎച്ച്ഒയു 11 ന്യൂസിന്റെ റിപ്പോര്‍ട്ടറായ ബ്രാന്‍ഡി സ്മിത്തും ക്യാമറാമാന്‍ മരിയോ സാന്‍ഡോവലും

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

മറ്റുള്ളവര്‍ കാണാത്തത് കാണുന്നതും മറ്റുള്ളവർ പറയാൻ മടിക്കുന്നത് ജനങ്ങളിൽ എത്തിക്കുന്നതുമാകണം മാധ്യമപ്രവര്‍ത്തകര്‍. ഇതെല്ലാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ചില മാധ്യമപ്രവര്‍ത്തകരും സമൂഹത്തിലുണ്ടെന്ന് തെളിയിക്കുകയാണ് ഹൂസ്റ്റണില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍. വെള്ളപ്പൊക്ക കെടുതികള്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വെള്ളത്തില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന ലോറിയിലെ ഡ്രൈവറെ രക്ഷിക്കാന്‍ ഇവര്‍ നടത്തിയ ശ്രമങ്ങള്‍ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്.

ഹാര്‍വി കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു കെഎച്ച്ഒയു 11 ന്യൂസിന്റെ റിപ്പോര്‍ട്ടറായ ബ്രാന്‍ഡി സ്മിത്തും ക്യാമറാമാന്‍ മരിയോ സാന്‍ഡോവലും. ഇതിനിടെയാണ് വെള്ളത്തില്‍ മുങ്ങിത്താഴുന്ന ലോറിയും അതിനുള്ളിലെ ഡ്രൈവറും ശ്രദ്ധയില്‍പ്പെടുന്നത്. ഈ സമയം രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടുമായി റോഡിലൂടെ പോകുന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെടുന്നത്. പെട്ടെന്ന് ജോലി നിര്‍ത്തി സ്മിത്ത് വാഹനത്തിന്റെ പിറകെ ഓടി, പിറകെ ക്യാമറാമാനും.

reporter

പാലത്തിന് താഴെ ലോറി ഡ്രൈവര്‍ 10 അടി വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന് സ്മിത്ത് അവരെ അറിയിച്ചു. ലോറി ഡ്രൈവറെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ദൃശ്യങ്ങളെല്ലാം ചാനലും ലൈവായി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ ലോറി ഡ്രൈവറെ രക്ഷിച്ചത്. കൃത്യസമയത്ത് മാധ്യമപ്രവര്‍ത്തകരെ അവിടെ എത്തിച്ച ദൈവത്തിന് നന്ദി പറയുന്നതായി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ റോബര്‍ട്ട് പറഞ്ഞു.

English summary
his is the moment a television news crew helped rescue a truck driver stuck in his cab with flood waters rising all around him on the road outside Houston.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X