Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്ത വായനയ്ക്കിടെ തെറി വിളിച്ച ശേഷം അവതാരകയുടെ രാജി, കാണൂ

അലാസ്‌ക: അലാസ്‌കയിലെ അവതാരക വാര്‍ത്തവായനയ്ക്കിടെ ലൈവായി രാജി വച്ചു. സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ച ശേഷമായിരുന്നു രാജി പ്രഖ്യാപനം. അലാസ്‌കയിലെ മയക്കുമരുന്ന് ചെടിയായ മരിജുവാന നിയമവിധേയമാക്കുന്നതിന് എതിരായുള്ള വാര്‍ത്ത വായിച്ച ശേഷമാണ് രാജി പ്രഖ്യാപനം. ചികിത്സയ്ക്ക് ആവശ്യമായ ചെടികള്‍ നിയമവിധേയമാക്കണമെന്ന് വാദിയ്ക്കുന്നവരില്‍ ഒരാളാണ് അവതാരക. കാര്‍സോ ഗ്രീനോ എന്ന അവതാരകയാണ് രാജി വച്ചത്.

തനിയ്ക്ക് മരിജുവാനച്ചെടികളെ സംരക്ഷിയ്ക്കണമെന്നും അവയുടെ നിലനില്‍പ്പിന് വേണ്ടി ജോലി ഉപേക്ഷിയ്ക്കുകയാണെന്നുമാണ് അവതാരകയുടെ പ്രഖ്യാപനം. അലാസ്‌കയിലെ കെടിവിഎ ടെലിവിഷനിലെ അവതാരയാണ് കാര്‍ലോ നീനോ. ഞായറാഴ്ച രാവിലെ സംപ്രേക്ഷണം ചെയ്ത വാര്‍ത്തയ്ക്കിടെയായിരുന്നു രാജി.

<center><iframe width="100%" height="338" src="//www.youtube.com/embed/rYcSqIuqkz4" frameborder="0" allowfullscreen></iframe></center>

മരിജുവാന ചികിത്സയ്ക്കായി രോഗികള്‍ക്ക് എത്തിച്ചു കൊടുക്കുന്ന അലാസ്‌ക കാനബിസ് ക്ളബ്ബിനെതിരായ വാര്‍ത്തായാണ് കാര്‍ലോ വായിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് സത്യമല്ലെന്നും താന്‍ കഌിനൊപ്പവുമാണെന്നും അവര്‍ പറഞ്ഞു. സംഭവത്തിന് ശേഷം തന്റെ നിലപാട് വിശദീകരിച്ച് പുതിയ വീഡിയോയും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. അവതാരകയുടെ അസഭ്യപരാമര്‍ശത്തിന് ചാനല്‍ അധികൃതര്‍ മാപ്പ് പറയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+