മറഡോണ കാമുകിയെ മര്‍ദ്ദിച്ചു, വീഡിയോ ടിവി ചാനലില്‍
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ മാന്ത്രികനും വിവാദ നായകനുമായ ഡീഗോ മറഡോണ മുന്‍ കാമുകിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ടി വി ചാനലിലൂടെ പുറത്ത്. 24 കാരിയായ റോസിയോ ഒലിവയെ മറഡോണ മര്‍ദ്ദിക്കുന്ന വീഡിയോ ആണ് അര്‍ജന്റീനയിലെ ടി വി ചാനല്‍ പുറത്തുവിട്ടത്. അര്‍ജന്റീനയിലെ പ്രശസ്ത വനിതാ ഫുട്ബോള്‍ താരമാണ് മറഡോണയുടെ മുന്‍ കാമുകിയായ റോസിയോ.
റോസിയോ ഒലിവ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തായത്. ചൂടേറിയ വാഗ്വാദത്തിനൊടുവില്‍ മറഡോണ റോസിയോയുടെ കരണത്തടിക്കുകയായിരുന്നു. ഇതിന് മുമ്പും തനിക്ക് നേരെ മറഡോണ അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ താന്‍ പരാതിയുമായി കോടതിയില്‍ പോയിട്ടില്ലെന്നും റോസിയോ പറഞ്ഞു.

സമ്മതിക്കില്ല
റോസിയോ ഒലിവയെ താന്‍ മര്‍ദ്ദിച്ചു എന്ന ആരോപണം മറഡോണ നേരത്തെ നിഷേധിച്ചിരുന്നു. താന്‍ ഒരു സ്ത്രീക്ക് നേരെയും കൈ ഉയര്‍ത്തില്ല എന്നായിരുന്നു മറഡോണയുടെ വാദം.

പറഞ്ഞത് പച്ചക്കള്ളം
എന്നാല്‍ പ്രദേശിക മാധ്യമങ്ങളോട് മറഡോണ പറഞ്ഞത് പച്ചക്കള്ളമാണ് എന്ന് തെളിയിക്കുന്നതാണ് റോസിയോ ചിത്രീകരിച്ച് ടി വി ചാനലുകള്‍ക്ക് നല്കിയ വീഡിയോ.

ഒലിവ അറസ്റ്റിൽ
മുന്‍ കാമുകിയായ റോസിയോ ഒലിവ തന്റെ വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞു എന്ന മറഡോണയുടെ പരാതിയില്‍ റോസിയോയെ നേരത്തെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തിരുന്നു. ബ്യൂണസ് ഐറിസിലെ ഇസെയ്സാ വിമാനത്താവളത്തില്‍ വെച്ചാണ് ഒലിവയെ ജൂലൈയില്‍ അറസ്റ്റ് ചെയ്തത്.

പരാതി പിൻവലിച്ചു
എന്നാല്‍ ഇത് സംബന്ധിച്ച് ദുബായ് പോലീസില്‍ മറഡോണ നല്കിയ പരാതി പിന്‍വലിച്ചതായി റോസിയോ ഒലിവ ടി വി ചാനലില്‍ വെളിപ്പെടുത്തി.

അടി ആദ്യമല്ല
ആളുകളുടെ മേല്‍ കൈ വെച്ച് മറഡോണ വിവാദത്തിലാകുന്നത് ഇതാദ്യമല്ല. ആഗസ്തില്‍ ബ്യൂണസ് ഐറിസില്‍ വെച്ച് മറഡോണ ഒരു മാധ്യമപ്രവര്‍ത്തകന്റെ കരണത്തടിച്ചിരുന്നു.

സോഷ്യൽ മീഡിയ ആഘോഷിച്ചു
കുടുംബത്തോടൊപ്പം സിനിമ കണ്ടിറങ്ങവേയാണ് ചോദ്യവുമായെത്തിയ മാധ്യമപ്രവര്‍ത്തകനെ മറഡോണ അടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ടി വി ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.

ഇത്തവണ പെടും
വീഡിയോ ദൃശ്യങ്ങൾ ടി വി ചാനൽ പുറത്തുവിട്ടതോടെ മറഡോണ കുടുങ്ങും എന്നാണ് കരുതപ്പെടുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications