ട്വീറ്റീംഗ് ബ്രാ, ഹുക്ക് അഴിഞ്ഞാല്‍ ട്വീറ്റ്
ദില്ലി: ബ്രായുടെ ഹുക്ക് അഴിച്ചാല്‍ പോലും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റിലൂടെ അറിയാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കാന്‍ അല്‍പം പ്രയാസമായിരിയ്ക്കും അല്ലേ.എന്നാല്‍ ഇനി ബ്രായുടെ ഹുക്ക് അഴിഞ്ഞാല്‍ ട്വിറ്ററിലൂടെ അറിയാന്‍ കഴിയും. സ്തനാര്‍ബുദം തടയുന്നതിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഏഥന്‍സിലെ ഒജില്‍വി വണ്‍ എന്ന കമ്പനിയാണ് ട്വീറ്റിഗ് ബ്രാ എന്ന പുതിയ ഉത്പ്പന്നം കണ്ടെത്തിയിരിയ്ക്കുന്നത്.
ബ്രായുടെ ഹുക്ക് അഴിയുമ്പോള്‍ തനിയെ ട്വീറ്റ് ചെയ്യുന്നു എന്നതാണ് ട്വീറ്റിംഗ് ബ്രായുടെ പ്രത്യേകത. എന്തായാലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ വികസനം അടിവസ്ത്രം വരെ എത്തി നില്‍ക്കുന്നുവെന്ന് പറയാതിരിയ്ക്കാന്‍ വയ്യ. നെസ്ലേ ഫിറ്റ്‌നസ് ആണ് ക്യാംപയിന്‍ സംഘടിപ്പിച്ചത്.

മാസത്തില്‍ ഒരു തവണയെങ്കിലും സ്തനാര്‍ബുദം തടയുന്നതിന്‍റെ ഭാഗമായി സ്ത്രീകള്‍ സ്വന്തം സ്തനങ്ങള്‍ പരിശോധിയ്ക്കണമെന്ന ആശയമാണ് ബ്രായുടെ നിര്‍മ്മാണത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. പിങ്ക് നിറത്തിലുള്ള ട്വീറ്റിംഗ് ബ്രാകള്‍ ഇതിനോടകം തന്നെ വാര്‍ത്തായിരിയ്ക്കുകയാണ്.
ബ്രായുടെ പ്രവര്‍ത്തന രീതിയും വളരെ ലളിതമാണ്. ബ്രായുടെ ഉള്ളില്‍ വയ്ക്കുന്ന ഉപകരണത്തില്‍ നിന്ന് ഓരോതവണ ബ്രാ അഴിയ്ക്കുമ്പോഴും ഈ ഉപകരണത്തില്‍ നിന്ന് തൊട്ടടുത്തുള്ള സെല്‍ഫോണിലേയ്ക്ക് സിഗ്നല്‍ അയക്കപ്പെടും. സെല്‍ഫോണ്‍ സെര്‍വറുമായി ബന്ധിയ്ക്കുകയും സെര്‍വര്‍ ട്വീറ്റ് അയക്കുകയുമാണ് ചെയ്യുക.
ക്യാംപയിനിന്റെ ഭാഗമായി ഗ്രീസിലെ പ്രശസ്ത ടെവിവിഷന്‍ അവതാരക മരിയ മകോഡിമോ രണ്ടാഴ്ച ഈ ബ്രാ ധരിയ്ക്കും. ഓര തവണ അവര്‍ ബ്രാ അഴിയ്ക്കുമ്പോഴും ഓരോ ട്വീറ്റ് പ്രത്യക്ഷപ്പെടും. സ്തനാര്‍ബുദം തടയുന്നിന് ഓരോ മാസവും മുടങ്ങാതെ സത്‌നങ്ങള്‍ പരിശോധിയ്ക്കണമെന്ന സന്ദേശമാണ് ട്വീറ്റിലൂടെ നല്‍കുന്നത്.ട്വീറ്റിംഗ് ബ്രായുടെ പ്രവര്‍ത്തന രീതിയുടെ വീഡിയോയും ലഭ്യമാണ്.
<center><center><iframe width="100%" height="450" src="//www.youtube.com/embed/N1hSNg37K38" frameborder="0" allowfullscreen></iframe></center></center>












Click it and Unblock the Notifications