കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെക്കന്‍ യമനില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനം; 14 മരണം, പിന്നില്‍ ഐഎസ്

  • By Desk
Google Oneindia Malayalam News

അദ്ന്‍: തെക്കന്‍ യമനിലെ തുറമുഖ നഗരമായ അദ്‌നിലുണ്ടായ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. നാല്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു. അദ്‌നിലെ ഭീകരവിരുദ്ധ സേനയുടെ ആസ്ഥാനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആസ്ഥാനത്തിന്റെ കവാടത്തിനു പുറത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ രണ്ട് കാറുകള്‍ പൊട്ടിത്തെറിക്കുകയും ആയുധധാരികളായ ആറ് ഭീകരര്‍ കോംപൗണ്ടിനകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു. ആക്രമണത്തില്‍ മൂന്ന് സുരക്ഷാ സൈനികരും സ്ത്രീയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചു. തവാഹി ജില്ലയിലാണ് ആക്രമണത്തിനിരയായ ഭീകരവിരുദ്ധ കേന്ദ്രം.

സിറിയയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്ത് യുഎന്‍സിറിയയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്ത് യുഎന്‍

മൃതദേഹങ്ങള്‍ പ്രധാന ആശുപത്രിയായ ജുംഹൂരിയ്യയിലേക്ക് എത്തിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ തകര്‍ന്നു. അതേസമയം ആക്രമണം നടത്താനെത്തിയ ആറ് ഭീകരരെയും കെട്ടിടത്തിനകത്ത് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. സംഘടനയുടെ അമാഖ് വെബ്‌സൈറ്റ് വഴിയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

yemen

സൗദിയില്‍ പ്രവാസത്തില്‍ കഴിയുന്ന യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സൈന്യവും യു.എ.ഇയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിഘടനവാദി വിഭാഗവും തമ്മില്‍ കഴിഞ്ഞ മാസമുണ്ടായ ഏറ്റമുട്ടലിനു ശേഷം നടക്കുന്ന ആദ്യത്തെ ആക്രമണമാണ് ശനിയാഴ്ചത്തേത്. യമന്‍ തലസ്ഥാന നഗരിയായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഹൂത്തി സൈന്യത്തിന്റെ നിയന്ത്രണത്തിലായതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ താല്‍ക്കാലിക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് അദ്ന്‍. ഇവിടെ തെക്കന്‍ യമന്‍ വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് വിട്ടുപോരണമെന്ന് വാദിക്കുന്ന വിഘടനവാദി വിഭാഗം വളരെ ശക്തമാണ്.

ശ്രീദേവിയുടെ മരണം; ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും...ശ്രീദേവിയുടെ മരണം; ഞെട്ടൽ മാറാതെ രാജ്യം, ദു:ഖത്തിൽ പങ്കുചേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും...

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തും; വസതികളിലേക്ക് ആരാധകരുടെ പ്രവാഹം!ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തും; വസതികളിലേക്ക് ആരാധകരുടെ പ്രവാഹം!

English summary
Dozens of people have been killed or wounded in two suicide car bombings in the southern Yemeni port city of Aden, witnesses and local medics say
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X