കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇരട്ട സ്‌ഫോടനം! 25ലധികം പേർ കൊല്ലപ്പെട്ടു,2500ലധികം പേർക്ക് പരിക്ക്

Google Oneindia Malayalam News

ബെയ്‌റൂട്ട്: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇരട്ട സ്‌ഫോടനം. ബെയ്‌റൂട്ട് തുറമുഖത്തിന് സമീപത്താണ് വന്‍ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. 25ലധികം പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായും 2500 പേർക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അനവധി കെട്ടിടങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ലബനന്‍ മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകക്കേസില്‍ കോടതി വിധി പറയാനിരിക്കെയാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനം.

അയോധ്യയിൽ പ്രിയങ്കയെ പിന്തുണച്ച് കോൺഗ്രസ്, പ്രിയങ്കയുടെ ലക്ഷ്യം ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്!അയോധ്യയിൽ പ്രിയങ്കയെ പിന്തുണച്ച് കോൺഗ്രസ്, പ്രിയങ്കയുടെ ലക്ഷ്യം ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്!

സ്‌ഫോടനത്തില്‍ നൂറില്‍ അധികം ആളുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന്റെ വീഡിയോ ദൃശ്യം പ്രചരിക്കുന്നുണ്ട്. 2005ല്‍ കാര്‍ ബോംബ് സ്‌ഫോടനത്തിലാണ് മുന്‍ പ്രധാനമന്ത്രിയായ റഫീഖ് ഹരാരി കൊല്ലപ്പെട്ടത്. ഒപ്പം 21 പേരും കൊല്ലപ്പെട്ടിരുന്നു. കേസില്‍ ഷിയ മുസ്ലീം വിഭാഗത്തില്‍പ്പെട്ട നാല് പ്രതികളുടെ വിചാരണയാണ് നടക്കുന്നത്. ഈ കേസില്‍ യുഎന്‍ ട്രൈബ്യൂണല്‍ വിധി പറയാനിരിക്കെയാണ് രാജ്യത്തെ നടുക്കിക്കൊണ്ട് ഇരട്ട സ്ഫോടനങ്ങൾ ഉണ്ടാകുന്നത്.

blast

സ്ഫോടനത്തൽ നിരവധി വീടുകളും ബാൽക്കണികളും തകർന്നിട്ടുണ്ടെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. നൂറ് കണക്കിന് പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായാണ് അൽ മയാദീൻ ടിവി റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച സ്ഥലത്താണ് സ്ഫോടനമുണ്ടായിട്ടുള്ളതെന്നാണ് ബെയ്റൂട്ട് ഇന്റേണൽ സെക്യൂരിറ്റി ചീഫ് നൽകുന്ന വിവരം.

തുറമുഖ മേഖലയിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന ഗൌഡൌണിലാണ് സ്ഫോടനം ഉണ്ടായിട്ടുള്ളതെങ്കിലും കാരണം വ്യക്തല്ല. സ്ഫോടനത്തിൽ ബെയ്റൂട്ടിൽ വൻതോതിൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് ലെബനൻ ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുൾ. നൂറ് കണക്കിന് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് ലെബനീസ് റെഡ് ക്രോസ് നൽകുന്ന വിവരം.

English summary
Twin blasts in In Lebanon's Capital Beirut, Many killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X