കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ചാവേര്‍ ആക്രമണം; 15 മരണം

  • By Gokul
Google Oneindia Malayalam News

ഇസ്ലാമാബാദ്: ക്രിസ്ത്യന്‍ പള്ളികളില്‍ തിരക്കേറുന്ന ദിവസമായ ഞായറാഴ്ച പാക്കിസ്ഥാനിലെ രണ്ട് ദേവാലങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഏകദേശം നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ ക്രിസ്തുമത വിശ്വാസികള്‍ കൂടുതലായി വസിക്കുന്ന യോഹനാബാദില്‍ ആണ് സംഭവം.

അടുത്തടുത്തായി സ്ഥിതിചെയ്യുന്ന കാത്തലിക് ചര്‍ച്ചിനും ക്രൈസ്റ്റ് ചര്‍ച്ചിനും നേരെയാണ് ഭീകരാക്രമണം നടന്നത്. ചാവേര്‍ ആക്രമണമാണെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ദേവാലയങ്ങളുടെ ഗേറ്റില്‍വെച്ച് ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്റെ കീഴിലുള്ള ഭീകര സംഘടനയായ ജമാഅതുല്‍ അഹ്‌റാര്‍ ഏറ്റെടുത്തു.

blast-fire

സംഭവത്തില്‍ പാക്കിസ്ഥാനിലെ ക്രിസ്തുമത വിശ്വാസികള്‍ പ്രതിഷേധം രേഖപ്പെടുത്തി. ലാഹോര്‍, മുള്‍ത്താന്‍, ഫൈസലാബാദ്, പെഷവാര്‍, കറാച്ചി എന്നിവിടങ്ങളില്‍ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. ജനത്തിന്റെ പ്രതിഷേധത്തിനിടെ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അനേകം കടകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു.

കടുത്തു മുസ്ലീം യാഥാസ്ഥിക വിഭാഗമാണ് ബോംബാക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇതാദ്യമായല്ല പാക്കിസ്ഥാനില്‍ ക്രിസ്തുമത വിശ്വാസികള്‍ ആക്രമിക്കപ്പെടുന്നത്. പെഷവാറിലെ ചര്‍ച്ചില്‍ 2013ല്‍ ഉണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ 80ഓളം പേരാണ് കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
Twin Deadly blasts hit Pakistan churches in Lahore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X