പ്രളയ ദുരന്തം തീരും മുൻപ് ടിബറ്റിൽ ഇരട്ട ഭൂകമ്പം, ഭൂമി രണ്ട് തവണ കുലുങ്ങിയത് മിനുറ്റുകൾക്കിടെ

മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും സൃഷ്ടിച്ച ദുരന്തത്തിന്റെ ആഘാതം മായും മുന്‍പേ ടിബറ്റില്‍ ഇരട്ട ഭൂകമ്പം. രാത്രി 8.03നാണ് ആദ്യ ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി. മിനുട്ടുകള്‍ക്ക് ശേഷം 8.42നാണ് റിക്ടര്‍ സ്‌കെയിലില്‍ 5 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പം ഉണ്ടായത്.

173 കിലോമീറ്റർ ആഴത്തിലാണ് ആദ്യ ഭൂചലനമുണ്ടായത്. തിബത്തൻ തലസ്ഥാനമായ ലാസയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അരുണാചൽ പ്രദേശിലെ ബസാറിന് 323 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായാണ് രണ്ടാമത്തെ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിന്റെ ആഴം 15 കിലോമീറ്ററായിരുന്നുവെന്ന് എൻസിഎസ് വ്യക്തമാക്കുന്നു.

Earthquake

അതേസമയം ചൈനയിൽ രാത്രി 8.29ന് റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അരുണാചൽ പ്രദേശിലെ പാംഗിന് ഏകദേശം 505 കിലോ മീറ്റർ വടക്ക്-പടിഞ്ഞാറായി 15 കിമീ ആഴത്തിൽ ആണ് ഭൂചലനം അനുഭവപ്പെട്ടത്.

ആഗസ്റ്റിൽ നേപ്പാൾ-തിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ 1400ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. 5285 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. നേപ്പാൾ-തിബറ്റ് അതിർത്തിക്ക് സമീപത്ത് നിന്നായിരുന്നു മിന്നൽ പ്രളയവും ഉരുൾപൊട്ടലും ഉണ്ടായത്. വീടുകളും കെട്ടിടങ്ങളും അടക്കം നേപ്പാളിന്റെ വടക്കൻ, മധ്യ ഭാഗങ്ങളെ അപ്പാടെ പ്രളയം ഒഴുക്കിക്കൊണ്ടുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma