നേപ്പാളില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരട്ട ഭൂചലനം: 5.9 തീവ്രത
നേപ്പാളില്‍ ഇരട്ട ഭൂചലനം. വ്യാഴാഴ്ച പുലർച്ചെയോടെയാണ് നേപ്പാളിൽ ഇരട്ട ഭൂചലനങ്ങൾ ഉണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഒന്ന് താരതമ്യേന ചെറുത് ആയിരുന്നെങ്കില്‍ മറ്റൊന്നും അല്‍പ്പം ശക്തിയേറിയതായിരുന്നു. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം രാത്രി 11:58 ന് (പ്രാദേശിക സമയം) ഉണ്ടായപ്പോൾ വ്യാഴാഴ്ച പുലർച്ചെ 1:30 നാണ് 5.9 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഉണ്ടായത്.

" ഒറ്റരാത്രിയില്‍ റിക്ടർ സ്കെയിലിൽ 4.8 ഉം 5.9 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ നേപ്പാളിലെ ബജുറയുടെ ദഹാകോട്ട് പ്രഭവകേന്ദ്രത്തെ ബാധിച്ചു."- നാഷണൽ സെന്റർ ഫോർ സീസ്മോളജി ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നേപ്പാള്‍ പൊലീസ് അറിയിച്ചു.
'പ്രാദേശിക സമയം രാത്രി 11:58 ന് 4.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പമുണ്ടായപ്പോള്‍ പുലർച്ചെ 1:30 നാമ് 5.9 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ചലനം ഉണ്ടാവുന്നത്.'- നേപ്പാളിലെ സുർഖെത് ജില്ലയിലെ സീസ്മോളജിക്കൽ സെന്ററിലെ ഉദ്യോഗസ്ഥനായ രാജേഷ് ശർമ്മയെ ഉദ്ധരിച്ച് വാർത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications