കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂളിനെ വിറപ്പിച്ച് ഇരട്ടസ്‌ഫോടനങ്ങള്‍; ചാവേറുകള്‍ പൊട്ടിത്തെറിച്ചു, ചോരക്കളമായി നഗരം

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനത്ത് ചാവേര്‍ ആക്രമണങ്ങള്‍. രണ്ട് സ്‌ഫോടനങ്ങളില്‍ ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

രാവിലെ തിരക്കേറിയ വേളയിലാണ് ഷാഷ് ദരകില്‍ ബോംബുമായെത്തിയ വ്യക്തി പൊട്ടിത്തെറിച്ചത്. മിനുറ്റുകള്‍ക്ക് ശേഷം മറ്റൊരു വ്യക്തിയും പൊട്ടിത്തെറിച്ചു. രണ്ടാമത്തെ ആക്രമണം മാധ്യമപ്രവര്‍ത്തകരെയും രക്ഷാ സംഘങ്ങളെയും ലക്ഷ്യമിട്ടായിരുന്നു. സ്‌ഫോടനങ്ങളില്‍ അഫ്ഗാന്‍ തലസ്ഥാനം അക്ഷരാര്‍ഥത്തില്‍ വിറങ്ങലിച്ചുപോയി. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...

തികഞ്ഞ ആസൂത്രണത്തോടെ

തികഞ്ഞ ആസൂത്രണത്തോടെ

അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗമായ നാഷണല്‍ ഡയറക്ട്രേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍ഡിഎസ്) യുടെ ആസ്ഥാനത്തിന് അടുത്താണ് ആദ്യസ്‌ഫോടനമുണ്ടായത്. രക്ഷാ പ്രവര്‍ത്തനത്തിനും മറ്റുമായി നിരവധി പേര്‍ സ്ഥലത്ത് ഓടിക്കൂടി. മെഡിക്കല്‍ സംഘങ്ങളും മാധ്യമപ്രവര്‍ത്തകരുമെല്ലാം സംഭവ സ്ഥലത്തെത്തിയ വേളയിലാണ് രണ്ടാമത്തെ ചാവേര്‍ പൊട്ടിത്തെറിച്ചത്.

ഐസിസ് ഏറ്റെടുത്തു

ഐസിസ് ഏറ്റെടുത്തു

ആസൂത്രിതമായ നീക്കമാണെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു സ്‌ഫോടനങ്ങള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐസിസ് ഏറ്റെടുത്തു. ഒമ്പതു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അഫ്ഗാന്‍ ജേണലിസ്റ്റ് സേഫ്റ്റി കമ്മിറ്റി അറിയിച്ചു.

 പരിക്കേറ്റവരുടെ നില ഗുരുതരം

പരിക്കേറ്റവരുടെ നില ഗുരുതരം

രണ്ട് ആക്രമണങ്ങളുമായി 25 പേര്‍ കൊല്ലപ്പെടുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അഫ്ഗാന്‍ ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. എഎഫ്പിയുടെ കാബൂളിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ഷാ മറായി കൊല്ലപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിലെ വണ്‍ടിവി റിപ്പോര്‍ട്ടര്‍ ഗസ്‌നി റസൂലി, ക്യാമറ മാന്‍ നൗറോസ് അലി റജബി എന്നിവരും കൊല്ലപ്പെട്ടവരില്‍പ്പെടും. റേഡിയോ ഫ്രീ യൂറോപ്പിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അബ്ദുല്ല ഹനന്‍സായി, മുഹറം ദുര്‍റാനി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് റേഡിയോ അറിയിച്ചു. മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ സാബൂന്‍ കാകറിന് പരിക്കേറ്റുവെന്നും റേഡിയോ വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട്

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട്

അല്‍ ജസീറയുടെ ഫോട്ടോഗ്രാഫറിന് പരിക്കേറ്റിട്ടുണ്ട്. രണ്ടാമതുണ്ടായ സ്‌ഫോടനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഇത് മാധ്യമപ്രവര്‍ത്തകരെയും മെഡിക്കല്‍ സഹായ സംഘങ്ങളെയും ലക്ഷ്യമിട്ടായിരുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷ ശക്തം, പക്ഷേ...

സുരക്ഷ ശക്തം, പക്ഷേ...

ആക്രമണമുണ്ടായത് ശക്തമായ സുരക്ഷാ സജീകരണങ്ങളുള്ള സ്ഥലത്താണ്. സ്‌ഫോടനം നടന്നതിന്റെ ഏതാനും മീറ്റര്‍ അകലെയാണ് നാറ്റോ ആസ്ഥാനം. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തിപ്പെടുത്തിയിരിക്കുകയാണ് കാബൂളില്‍. കഴിഞ്ഞാഴ്ച കാബൂളിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷ എത്ര വര്‍ധിപ്പിച്ചിട്ടും ആക്രമണങ്ങള്‍ തടയാന്‍ സാധിക്കുന്നില്ലെന്നതാണ് വാസ്തവം.

English summary
Twin ISIL suicide blasts kill 25 in Afghanistan's Kabul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X