കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ഇരട്ട സ്ഫോടനം: 25 പേര്‍ കൊല്ലപ്പെട്ടെന്ന് പാക് മാധ്യമങ്ങൾ, 100 പേർക്ക് പരിക്ക്!!

രണ്ടാമത്തെ സ്ഫോടനം പാകിസ്താനിലെ പരാച്ചിനാറിലാണ്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ രണ്ടിടങ്ങളിലായുണ്ടായ സ്ഫോടനങ്ങളിൽ 25 പേർ കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരിക്കേറ്റു. പാകിസ്താനിലെ പരാച്ചിനാറിലെ ഖുറം ഏജന്‍സിയും ക്വറ്റയിലുമാണ് രണ്ട് സ്ഫോടനങ്ങളുണ്ടായതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് ക്വറ്റയിലെ ഐജിപി ഓഫീസിന് സമീപത്തുണ്ടായ സ്ഫോടനമുണ്ടായ സ്ഫോടനത്തിൽ അ‍ഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും കെട്ടിടങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്.

Twin Blast

അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും 14 പേര്‍ക്ക് പരിക്കേറ്റതായും സിവില്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുണ്ട്. മുഹമ്മദ് അക്ബര്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് ചെക്ക് പോസ്റ്റാണ് ലക്ഷ്യമെന്നും സൂചനയുണ്ട്.

English summary
25 dead, 100 injured in twin explosions in Pakistan's Parachinar in Kurram Agency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X