ഒറ്റ ആഴ്ചയില്‍ രണ്ടുപേരുമായി ലൈംഗികബന്ധം; ഇരട്ടക്കുട്ടികള്‍ക്ക് രണ്ട് അച്ഛന്
ന്യൂ ജഴ്സി: ഒരേസമയം പിറന്ന ഇരട്ടക്കുട്ടികള്‍ക്ക് വ്യത്യസ്ത രണ്ട് അച്ഛന്. അമേരിക്കയിലെ ന്യൂജഴ്സിയില്‍ നിന്നാണ് ലോകത്തെ തന്നെ ഞെട്ടിച്ച അപൂര്‍വ സംഭവത്തിന്റെ വാര്‍ത്ത പുറത്തുവന്നത്. ഒരേ ആഴ്ചയില്‍ രണ്ടു പുരുഷന്മാരുമായി ലൈംഗികബന്ധം പുലര്‍ത്തിയതാണ് ഇത്തരമൊരു പ്രതിഭാസത്തിന് കാരണമായതെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞു.
തന്റെ കുട്ടികള്‍ക്ക് ചിലവിന് ലഭിക്കണമെന്ന കാട്ടിയാണ് രണ്ടുവയസുള്ള കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്. കോടതി ഡിഎന്‍എ ടെസ്റ്റിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ കുട്ടികളില്‍ ഒരാളുടെ മാത്രം പിതാവാണ് യുവതി ചൂണ്ടിക്കാട്ടിയ വ്യക്തിയെന്ന് ഡിഎന്‍എ ടെസ്റ്റില്‍ വ്യക്തമായി. ഇതോടെ അതേ ആഴ്ചയില്‍ താന്‍ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി സ്ത്രീ സമ്മതിച്ചു.

ന്യൂജേഴ്സി സുപ്പീരിയര്‍ കോടതിക്ക് മുന്നിലെത്തിയ കേസ് കോടതിയെപ്പോലും അമ്പരപ്പിച്ചു. അത്യപൂര്‍വമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് ജഡ്ജി സൊഹൈല്‍ മുഹമ്മദ് വ്യക്തമാക്കി. ഇരട്ടി കുട്ടികള്‍ക്ക് മറ്റൊരു പിതാവുണ്ടെങ്കിലും യുവതി ചൂണ്ടിക്കാട്ടിയ വ്യക്തി തന്റെ കുട്ടിക്കുമാത്രം ആഴ്ചയില്‍ 28 ഡോളര്‍ നല്കാന് കോടതി വിധിക്കുകയും ചെയ്തു.
ഇരട്ടക്കുട്ടികള്‍ക്ക് രണ്ടു പിതാവുണ്ടാകുന്നത് സാധ്യമാണെന്ന് മെഡിക്കല്‍ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. മാതാവ് രണ്ടുപേരുമായി അടുത്തടുത്ത ദിവസം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ 13,000 ത്തില്‍ ഒന്ന് എന്ന തോതില്‍ ഇത് സംഭവിക്കാവുന്നതാണെന്ന് വിദഗ്ധര്‍ പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications