3 മിനിട്ട് വ്യത്യാസത്തില്‍ പിറന്ന ഇരട്ടകള്‍ക്ക് 6 മിനിട്ട് വ്യത്യാസത്തില്‍ മക്കള്‍ ജനിച്ചു!
ന്യൂ ജെഴ്‌സി: മിനിട്ടുകളുടെ വ്യത്യാസത്തില്‍ ഇരട്ട സഹോദരിമാര്‍ പ്രസവിച്ചു. അതും രണ്ട് പെണ്‍കുഞ്ഞുങ്ങളെ. കേട്ടിട്ട് ആശക്കുഴപ്പം തോന്നുന്നുണ്ടോ. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും മൂന്ന് മിനിട്ടിന്റെ വ്യത്യാസത്തില്‍ പിറന്ന ഇരട്ടകള്‍ അവരുടെ കുട്ടികള്‍ക്ക് ജന്മം നല്‍കിയിരിയ്ക്കുന്നു.
ന്യൂജെഴ്‌സി സ്വദേശികളായ സ്റ്റീഫനി എഡിംഗ്ടണ്‍, ഇരട്ട സഹോദരിയായ നിക്കോള്‍ മോണ്ട്‌ഗോമേരി എന്നിവരാണ് മിനിട്ടുകളുടെ വ്യത്യാസത്തില്‍ കുഞ്ഞുങ്ങളെ പ്രസവിച്ചത്. വൂര്‍ഹീസിലെ വിര്‍ച്വ ഹോസ്പിറ്റലിലാണ് രണ്ട് പ്രസവങ്ങളും നടന്നത്. വെള്ളിയാഴ്ചയാണ് രണ്ട് സ്ത്രീകളുടേയും പ്രസവ തീയതി നിശ്ചയിച്ചിരുന്നത്.

എന്നാല്‍ സ്റ്റീഫനിയെ പതിവ് ചെക്കപ്പിനായി ഡോക്ടറുടെ അടുത്ത് എത്തിച്ചിരുന്നു. അവിടെ വച്ച് പ്രസവവേദനയുണ്ടാവുകയും ലേബര്‍ റൂമിലേയ്ക്ക് മാറ്റുകയുമായിരുന്നു. ലേബര്‍ റൂമില്‍ എത്തുമ്പോള്‍ സ്റ്റീഫനിയെത്തേടി സഹോദരിയുടെ ഫോണ്‍കോള്‍. പ്രസവവേദന തുടങ്ങിയതിനാല്‍ താനും ആശുപത്രിയിലേയ്ക്ക് വരികയാണെന്ന്. ആറ് മിനിട്ടിന്റെ വ്യത്യാസത്തില്‍ രണ്ട് യുവതികളും രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.
ഇരട്ടക്കുട്ടികളെപ്പറ്റി പൊതുയി കേള്‍ക്കുന്ന ചില കാര്യങ്ങളുണ്ട്. ഒരാള്‍ക്ക് വിശന്നാല്‍ അടുത്തയാള്‍ക്കും വിശക്കും, ഒരാള്‍ കരഞ്ഞാല്‍ ഉടന്‍ അടുത്തയാളും കരയും എന്തിന് അസുഖം വന്നാല്‍ അതുപോലും ഒരുപോലെ. എന്നാല്‍ ഒരേ സമയം പ്രസവിയ്ക്കുക കൂടി ചെയ്യാമെന്ന് തെളിയിച്ചിരിയ്ക്കുകയാണ് സ്റ്റിഫാനിയും നിക്കോളും.












Click it and Unblock the Notifications