കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാറ്റാ അനലിറ്റിക്കയിൽ കുടുങ്ങി ട്വിറ്റർ!! വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

ലണ്ടൻ: ഫേസ്ബുക്ക് ഡാറ്റാ അനലിറ്റിക്ക വിവാദത്തിന് പിന്നാലെ മൈക്രോബ്ലോഗിംഗ് സൈറ്റ് ട്വിറ്ററും കുരുക്കിൽ. ട്വിറ്ററും ഡാറ്റാ അനലിറ്റിക്കയ്ക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ബ്രിട്ടൻ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡാറ്റാ അനലിറ്റിക്സ് കമ്പനി ഫേസ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതിന് സമാനമായ രീതിയിൽ തന്നെയാണ് ട്വിറ്ററും വിവരങ്ങൾ ചോർത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഫേസ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ അറിവോ അനുമതിയോ ഇല്ലാതെ 87 മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങളാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതെന്നാണ് നേരത്തെ കണ്ടെത്തിയിട്ടുള്ളത്.

തേർഡ് പാർട്ടി ആപ്പ്

തേർഡ് പാർട്ടി ആപ്പ്

കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായ അലക്സാണ്ടർ കോഗൻ വികസിപ്പിച്ചെടുത്ത ദിസ് ഈസ് യുവർ ഡിജിറ്റൽ‍ ലൈഫ് എന്ന തേർഡ് പാർട്ടി ആപ്പ് ഉപയോഗിച്ചാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ട്വിറ്റർ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിട്ടുള്ളത്. കോഗന്‍ സ്ഥാപകനായ ഗ്ലോബൽ സയൻ‍സ് റിസർച്ച് എന്ന സ്ഥാപനം ട്വിറ്റർ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത് 2015ല്‍ ആയിരുന്നുവെന്നും ദി സണ്‍ഡേ ടെലിഗ്രാഫാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 വിവരങ്ങൾ‍ ചോര്‍ത്തിയെന്ന്

വിവരങ്ങൾ‍ ചോര്‍ത്തിയെന്ന്


2014 ഡിസംബര്‍ മുതൽ 2015 ഏപ്രില്‍ മാസം വരെയുള്ള കാലയളവിൽ‍ ട്വിറ്റർ ഉപയോക്താക്കളുടെ യൂസർ നെയിം, പ്രൊഫൈൽ‍ ഫോട്ടോ, ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ, ട്വീറ്റുകൾ, ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രങ്ങള്‍ എന്നിവയാണ് കോഗന്റെ ഉടമസ്ഥതയിലുള്ള കമ്പനി കൈവശപ്പെടുത്തിയിട്ടുള്ളത്. എന്നാൽ എത്ര ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളില്ല. ബ്രാന്‍ഡഡ് റിപ്പോർട്ട്, സര്‍വേ എക്സ്റ്റെന്‍ഡർ‍ എന്നിവയ്ക്ക് വേണ്ടി മാത്രമാണ് വിവരങ്ങൾ ചോര്‍ത്തിയതെന്ന ചില വാദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.

 വിശദീകരണം പുറത്ത്

വിശദീകരണം പുറത്ത്


കേംബ്രിഡ്ജ് അനലിറ്റിക്ക ട്വിറ്റർ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാർത്ത പുറത്തുവന്നതോടെ കമ്പനി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ട്വിറ്ററിന്റെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിനാലാണ് കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഇപ്പോഴും കമ്പനിയില്‍ തുടരാനാകുന്നതെന്നാണ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പ്രതികരണം. ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫില്‍ നിന്ന് ഒരു വിവരങ്ങളും സ്വീകരിച്ചിട്ടില്ലെന്നും വക്താവ് പ്രതികരിച്ചു. രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വേണ്ടി ട്വിറ്റിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ നിലപാടുകള്‍ മാറ്റം വരുത്താൻ‍ യാതൊരുവിധ നീക്കങ്ങളും നടത്തിയിട്ടില്ലെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക വക്താവ് വ്യക്തമാക്കി.

 അ‍ഞ്ച് കോടി ഉപയോക്താക്കളുടെ വിവരങ്ങൾ

അ‍ഞ്ച് കോടി ഉപയോക്താക്കളുടെ വിവരങ്ങൾ


യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ നീക്കങ്ങള്‍ നടത്തിയ കേം ബ്രിഡ്ജ് അനലിറ്റിക്ക വീണ്ടും വിവാദത്തിലായത് അടുത്തകാലത്താണ്. ഡാറ്റാ അനലിറ്റിക്സ് കമ്പനി അ‍ഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചുവെന്ന വാര്‍ത്തകളാണ് വീണ്ടും വിവാദത്തിലേയ്ക്ക് നടത്തിയത്. 2016ലെ യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിന് വേണ്ടി 2014 മുതല്‍ കമ്പനി സ്വകാര്യതാ നിയമം ലംഘിച്ച് അഞ്ച് കോടി പേരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വാര്‍ത്ത പുറത്തുവന്നത് ഫേസ്ബുക്ക് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും വഴിവെച്ചിരുന്നു. ഇതോടെ ഫേസ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്കയെ പുറത്താക്കുകയും ചെയ്തിരുന്നു.

ഫേസ്ബുക്കിന് നഷ്ടം കോടികൾ

ഫേസ്ബുക്കിന് നഷ്ടം കോടികൾ



കേംബ്രിഡ‍്ജ് അനലിറ്റിക്ക ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഫേസ്ബുക്കിന് ബിസിനസ് രംഗത്ത് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഓഹരി വിപണിയിൽ ഏകദേശം 67000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഇതോടൊപ്പം ഫേസ്ബുക്കിന്റെ ഓഹരി വില 14 ശതമാനത്തോളം കൂപ്പുകുത്തി. ഓഹരി വിപണിയിൽ ഫേസ്ബുക്കിന് തകർച്ച നേരിട്ടതോടെ മാർക്ക് സുക്കർബർഗിന്റെ വ്യക്തിഗത ആസ്തിമൂല്യത്തിലും ഇടിവുണ്ടായിരുന്നു. ഫേസ്ബുക്കിൽ 17 ശതമാനം ഓഹരി പങ്കാളിത്തമുള്ള സുക്കർബർഗിന് കഴിഞ്ഞ ദിവസങ്ങളിൽ വൻ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതിനുപുറമേ ബ്ലൂംബെർഗ് സമ്പന്ന പട്ടികയിലും അദ്ദേഹം പിന്നോക്കം പോയി.

മാപ്പപേക്ഷ

മാപ്പപേക്ഷ

''നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നാൽ ‍ഞങ്ങൾക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ, ഞങ്ങൾ ഒന്നും അർഹിക്കുന്നില്ല''- എന്ന വാചകത്തോടെയാണ് ഫേസ്ബുക്ക് പരസ്യം ആരംഭിക്കുന്നത്. ഇതിനുപിന്നാലെ മാർക്ക് സുക്കർബർഗിന്റെ ലഘു സന്ദേശവും ഉൾക്കൊള്ളിച്ചിരിക്കുന്നു. ബ്രിട്ടനിലെ വാർത്താ ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ഫുൾപേജ് പരസ്യത്തിലൂടെയാണ് ഫേസ്ബുക്ക് സ്ഥാപകൻ ജനങ്ങളോട് മാപ്പ് പറഞ്ഞത്.

English summary
After Facebook, another major social media outlet Twitter has now been caught up in the data scandal involving Cambridge Analytica, the British political consulting firm which collected the data of nearly 87 million Facebook users without their knowledge and permission, according to a media report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X