കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററില്‍ വൈറസ്!! ഉപയോക്താക്കള്‍ക്ക് ട്വിറ്ററിന്റെ മുന്നറിയിപ്പ്, ഉടനടി പാസ് വേര്‍ഡ് മാറ്റണം!!

Google Oneindia Malayalam News

Recommended Video

cmsvideo
Change Your Twitter Password ASAP | One Minute Video | Oneindia Malayalam

വാഷിംഗ്ടണ്‍: ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായിമൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റ് ട്വിറ്റര്‍. ഉടന്‍ തന്നെ പാസ് വേര്‍ഡുകള്‍ മാറ്റാനാണ് കമ്പനി നല്‍കിയിട്ടുള്ള നിര്‍ദേശം. പാസ് വേര്‍ഡുകള്‍ സൂക്ഷിക്കുന്ന ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗിനെ വൈറസ് ബാധിച്ചിട്ടുണ്ടെന്നും മുന്‍കരുതലെന്നോണം പാസ് വേര്‍ഡ് മാറ്റാനുമാണ് കമ്പനി ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. പാസ് വേര്‍ഡുകള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച ട്വിറ്റര്‍ പ്രശ്നം പരിഹരിച്ചതായും ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ട്വിറ്ററിന്റെ 300 മില്യണ്‍ ഉപയോക്താക്കളെയും ഭീതിയിലാഴ്ത്തുന്നതാണ് ഈ നിര്‍ദേശം. സുരക്ഷാ വീഴ്ച സംഭവിച്ചതോടെ ട്വിറ്റര്‍ ഉപയോക്താക്കളോട് മാപ്പപേക്ഷയും നടത്തിയിട്ടുണ്ട്.

 പാസ് വേര്‍ഡുകള്‍ സുരക്ഷിതം

പാസ് വേര്‍ഡുകള്‍ സുരക്ഷിതം

പാസ് വേര്‍ഡുകള്‍ സൂക്ഷിക്കുന്ന ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധിച്ചതായി ട്വീറ്റലും ബ്ലോഗ് പോസ്റ്റിലുമായാണ് ട്വിറ്റര്‍ ഉപയോക്താക്കളെ അറിയിച്ചത്. പ്രശ്നം പരിഹരിച്ചതായും കമ്പനിക്കുള്ളില്‍ നടത്തിയ അന്വേഷണത്തില്‍ പാസ് വേര്‍ഡുകള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതായും ട്വിറ്റര്‍ വ്യക്തമാക്കി. എന്നാല്‍ മുന്‍കരുതെലെന്നോണമാണ് പാസ് വേര്‍ഡ് മാറ്റാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പാസ് വേര്‍ഡ് സെറ്റിംഗ് പേജില്‍ പോയി നിലവിലെ പാസ് വേര്‍ഡ് മാറ്റാനും ട്വിറ്റര്‍ ട്വീറ്റില്‍ കുറിച്ചു. വൈറസ് ബാധിച്ചവരുടെ പാസ് വേര്‍ഡുകള്‍ ട്വിറ്ററിലുള്ള എല്ലാവര്‍ക്കും കാണാന്‍ കഴിയുമെന്നാണ് ഇതിന്റെ പ്രത്യേകത.

 എന്താണ് ഹാഷിംഗ്

എന്താണ് ഹാഷിംഗ്

പാസ് വേര്‍ഡുകള്‍ മറച്ചുവെച്ച് സൂക്ഷിക്കുന്ന രീതിയാണ് ഹാഷിംഗ്. ഈ ഹാഷിംഗിലാണ് ഇപ്പോള്‍ വൈറസ് ബാധയുണ്ടായത്. ഇതോടെ ഇന്റേണല്‍ ലോഗില്‍ പാസ് വേര്‍ഡുകള്‍ ദൃശ്യമാവുകയായിരുന്നു. ട്വിറ്ററില്‍ ഒരു ഉപയോക്താവ് ടൈപ്പ് ചെയ്ത് നല്‍കുന്ന പാസ് വേര്‍ഡ് മറച്ചുവെക്കുന്ന രീതിയാണ് ട്വിറ്ററില്‍ ഹാഷിംഗ് എന്ന പേരില്‍ അറിയപ്പെടുന്നത്. വൈറസ് കണ്ടെത്തിയ പാസ് വേര്‍ഡുകള്‍ നീക്കം ചെയ്തതായും ട്വിറ്റര്‍ വ്യക്തമാക്കി. ട്വിറ്റര്‍ സ്വാഭാവികമായി പ്രവര്‍ത്തിക്കുന്നതായും ഇത്തരം പ്രശ്നം ഇനി പ്രത്യക്ഷപ്പെടില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

 എത്ര പാസ് വേര്‍ഡുകള്‍

എത്ര പാസ് വേര്‍ഡുകള്‍

എത്ര പാസ് വേര്‍ഡുകളയാണ് വൈറസ് ബാധിച്ചിട്ടുള്ളതെന്ന കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ല. പാസ് വേര്‍ഡുകള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന പ്രവണത ഉപേക്ഷിക്കാനും ട്വിറ്റര്‍ ഉപയോക്കാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്വിറ്റര്‍ പാസ് വേര്‍ഡ് ഉപയോഗിച്ചിട്ടുള്ള എല്ലായിടങ്ങളില്‍ നിന്നും പാസ് വേര്‍ഡ് മാറ്റാനും ട്വിറ്റര്‍ നിര്‍ദേശിക്കുന്നു.

പാസ് വേര്‍ഡ് ഉപയോഗിക്കുമ്പോള്‍

പാസ് വേര്‍ഡ് ഉപയോഗിക്കുമ്പോള്‍


ട്വിറ്റര്‍ ഉപയോക്താക്കളോട് ഉടന്‍ തന്നെ പാസ് വേര്‍ഡ് മാറ്റാന്‍ മാറ്റി അക്കൗണ്ട് സുരക്ഷിതമാക്കാനാണ് കമ്പനി നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ശക്തമായതും നേരത്തെ എവിടെയും ഉപയോഗിച്ചിട്ടില്ലാത്തതുമായ പാസ് വേര്‍ഡ് ഉപയോഗിക്കാനും കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പുറമേ ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യാനും നിര്‍ദേശമുണ്ട്.

English summary
Twitter is asking users to change their account password immediately. This comes in after the social media giant identified a bug that was storing unmasked passwords in an internal log visible to everyone on Twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X