ട്വിറ്ററില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍, 50 പേര്‍ക്ക് കൂടി ജോലി നഷ്ടമാവും
ട്വിറ്ററില്‍ ചെലവ് ചുരുക്കലാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. വലിയ രീതിയില്‍ വരുമാനം ഇടിഞ്ഞതാണ് പ്രധാന കാരണം. നവംബറില്‍ 3700 ജീവനക്കാരെ മസ്‌ക് പുറത്താക്കിയിരുന്നു.

ദില്ലി: ട്വിറ്ററില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ഇലോണ്‍ മസ്‌ക് വീണ്ടും പിരിച്ചുവിടല്‍ ഉണ്ടാവില്ലെന്ന് അറിയിച്ച് മാസങ്ങള്‍ക്കുള്ളിലാണ് വീണ്ടുമൊരു പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത് ശനിയാഴ്ച്ച അന്‍പത് പേരെയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടിരിക്കുന്നത്.
അതേസമയം പുതിയ പിരിച്ചുവിടലോടെ കമ്പനി അംഗസംഖ്യയുടെ കാര്യത്തില്‍ വളരെ പിന്നോട്ട് പോയിരിക്കുകയാണ്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം കമ്പനിയുടെ ജീവനക്കാരുടെ എണ്ണത്തില്‍ 70 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
50 ശതമാനത്തോളം ജീവനക്കാരെ നേരത്തെ തന്നെ മസ്‌ക് പുറത്താക്കിയിരുന്നു. പലയിടത്തുമുള്ള ഓഫീസുകളും മസ്‌ക് പൂട്ടാന്‍ ഉത്തരവിട്ടിരുന്നു.

കടുത്ത രീതിയില്‍ കമ്പനിയുടെ ചെലവുകള്‍ കുറയ്ക്കാനാണ് പ്ലാന്‍. നവംബറിലായിരുന്നു ഇലോണ്‍ മസ്‌ക് ട്വിറ്ററിലെ 50 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടത്. പരസ്യം നല്‍കുന്ന കമ്പനികളില്‍ പ്രമുഖരായ നാല് കമ്പനികള്‍ ട്വിറ്ററില്‍ നിന്നുള്ള പരസ്യം പിന്‍വലിച്ചിരുന്നു.
ഇതേ തുടര്‍ന്ന് കമ്പനി കടുത്ത നഷ്ടത്തിലായിരുന്നു. അതേസമയം ഇത്തവണ പിരിച്ചുവിട്ടത് എഞ്ചിനീയറിങ് ടീമുകളെയാണ്. അഡ്വര്‍ടൈസിങ് ടെക്‌നോളജിയുടെ ഭാഗമായിരുന്നവരും ഇതില്‍ വരും.
ഇവര്‍ ട്വിറ്റര്‍ ആപ്പിന്റെ ഭാഗമായിരുന്നവരാണ്. ട്വിറ്ററില്‍ ഇപ്പോള്‍ ശേഷിക്കുന്നത് രണ്ടായിരം ജീവനക്കാര്‍ മാത്രമാണെന്ന് സൂചനയുണ്ട്. കൃത്യമായ എണ്ണം ലഭ്യമല്ല.
ട്വിറ്ററില്‍ ചെലവ് ചുരുക്കലാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. വലിയ രീതിയില്‍ വരുമാനം ഇടിഞ്ഞതാണ് പ്രധാന കാരണം. നവംബറില്‍ 3700 ജീവനക്കാരെ മസ്‌ക് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേര്‍ ട്വിറ്ററില്‍ നിന്ന് രാജിവെച്ച് പോയിരുന്നു.
പിന്നീട് കൂടുതല്‍ പേരെ പുറത്താക്കില്ലെന്ന് ട്വിറ്റര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. ഡബ്ലിനിലും സിംഗപ്പൂരിലും ഡസന്‍ കണക്കിന് ആളുകളെയാണ് കഴിഞ്ഞ മാസം പുറത്താക്കിയത്.
ഇന്ത്യയില്‍ ട്വിറ്ററിന്റെ രണ്ട് ഓഫീസുകള്‍ പൂട്ടിക്കഴിഞ്ഞു. ഒരു ഓഫീസ് മാത്രമാണ് ശേഷിക്കുന്നത്. കമ്പനിയുടെ 90 ശതമാനത്തില്‍ അധികം സ്റ്റാഫുകളെയും പുറത്താക്കി കഴിഞ്ഞു. ഇന്ത്യയില്‍ 200 സ്റ്റാഫുകളില്‍ അധികമുണ്ടായിരുന്നു.












Click it and Unblock the Notifications