കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരിസ് ഉടമ്പടിയില്‍ നിന്നുള്ള ട്രംപിന്റെ പിന്‍മാറ്റം; ട്വിറ്റര്‍ തിളക്കുന്നു!!!

തീരുമാനം നിരാശാജനകമെന്ന് ജനങ്ങള്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും പിന്‍മാറുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ട്രംപിനെതിരെ ട്വിറ്റര്‍ തിളക്കുന്നു. ട്രംപിനെതിരെയുള്ള ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ട്രംപിന്റെ തീരുമാനം പരിസ്ഥിതിവാദികളെ മാത്രമല്ല, ലോകനേതാക്കളെയും ബിസിനസ് രംഗത്തുള്ളവരെയും നിരാശപ്പെടുത്തിയിരിക്കുകയാണ്. തീരുമാനം നിരാശാജനകം എന്നാണ് അമേരിക്കന്‍ പൗരന്‍മാര്‍ ട്വിറ്ററില്‍ കുറിക്കുന്നത്.

ട്രംപിനെ വിമര്‍ശിച്ചു കൊണ്ടു പ്രത്യക്ഷപ്പെട്ട ട്വീറ്റുകളില്‍ ചിലത്:
*കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് ഇപ്പോള്‍ പ്രസിഡന്റായിരിക്കുന്നത്.
*ഭൂമിക്ക് ചുംബിച്ചുകൊണ്ടുള്ള വിട
*കടലിന് ആര്‍ഐപി
*കടലിനു താഴെയുള്ള രാജ്യത്തിന് കൂറ് കല്‍ക്കരിയോട്

trump

ഡിസ്‌നി സിഇഒ റോബര്‍ട്ട് ഇഗര്‍, മുന്‍നിര വ്യവസായിയായ ഇലോണ്‍ മസ്‌ക് എന്നിവര്‍ പ്രസിഡന്റ് കൗണ്‍സില്‍ നിന്നും പിന്‍മാറുകയാണെന്നും ട്വീറ്റ് ചെയ്തു. പാരിസ് ഉടമ്പടിയില്‍ നിന്നും വിട്ടുപോരുന്നത് ഒരിക്കലും അമേരിക്കക്ക് ഗുണകരമാകില്ലെന്നും ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. കാര്‍ബണ്‍ വാതകങ്ങളുടെ തോത് നിയന്ത്രിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളും ആഗോളതാപനവും കുറച്ച് പരസ്ഥിതിയെ സംരക്ഷിക്കുമെന്നാണ് പാരിസ് ഉടമ്പടിയുടെ പ്രഖ്യാപനം. എന്നാല്‍ ഏറ്റവും അധികം കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്ന അമേരിക്ക പുറത്തുപോയത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും.

English summary
The internet, predictably, has been buzzing since the announcement, with many criticizing the decision as reckless and disgraceful.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X