ട്വിറ്ററിലെ പോസ്റ്റുകള്‍, ഇനി മുതല്‍ ആരും മോഷ്ടിക്കാന്‍ ശ്രമിക്കേണ്ട
വാഷിങ്ടണ്‍:നിലവില്‍ സ്വന്തമായി പോസ്റ്റ് ഉണ്ടാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തും, അത് പിന്നീട് ആരെങ്കിലും കോപ്പിയടിച്ച് ഒരു ക്രെഡിറ്റും കൊടുക്കാതെ പോസ്റ്റ് ചെയ്താല്‍ അതിനെതിരെ പ്രതികരിക്കാം എന്നല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. എന്നതായിരുന്നല്ലോ സാധരണയായി സോഷ്യല്‍മീഡിയയില്‍ സംഭവിക്കുന്നത്. അതായത് മറ്റാരും ചോദിക്കാനുമില്ല പറയാനുമില്ല എന്നാതാണ് ഇപ്പോഴത്തെ അവസ്ഥ.
എന്നാല്‍ ഇനി മുതല്‍ ട്വിറ്ററിലെ ട്വീറ്റുകള്‍ അത്ര വേഗം മോഷ്ടിക്കാന്‍ കഴിയില്ലന്നാണ് പുതിയ കണ്ടെത്തല്‍. ഒരു പോസ്റ്റ് ചെയ്തിരിക്കുന്ന ആളുടെ കോപ്പിറൈറ്റ് അവകാശ വാദ പ്രകാരം ട്വിറ്റര്‍ ആദ്യമായി വിവിധ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

അമേരിക്കയിലെ ഒരു ഫ്രീലാന്‍സ് എഴുത്തുകാരിയായ ഓള്‍ഗോ ലെക്‌സല്‍ തന്റെ ട്വിറ്ററില്‍ saw someone spill their high end juice cleanse all over the sidewalk and now i know god is on my side എന്ന് കുറിച്ചു. ഇത് തന്റെ നിത്യ ജീവിതത്തിലെ രസകരമായ അനുഭവം എന്ന നിലയില്‍ ഇതിന്റെ അവകാശം തനിക്കാണെന്ന് ക്ലൈ ചെയ്തിരുന്നു. പിന്നീട് ഓള്‍ഗോ ട്വിറ്റര്‍ കോപ്പിറൈറ്റ് ക്ലൈം പേജിലൂടെ പരാതി കൊടുത്തതിനെ തുടര്‍ന്ന്്, കോപ്പി ചെയ്ത പോസ്റ്റുകള്‍ ട്വിറ്റര്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
സോഷ്യല്‍മീഡിയയില്‍ വരുന്ന കണ്ടന്റുകള്‍ക്ക് അമേരിക്കയില്‍ ഡിജിറ്റല്‍ മിലേനീയം കോപ്പിറൈറ്റ് ആക്ട് പ്രകാരം സംരക്ഷണം ലഭിക്കുന്നുണ്ട്.ഇത് ആദ്യമായാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കുന്നത്. തങ്ങളുടെ അടുത്ത് വിവരങ്ങള്‍ സുരക്ഷിതമാണെന്ന് അറിയിക്കുവാന്‍ കൂടിയാണ് ട്വിറ്ററിന്റെ ഈ നീക്കമെന്നാണ് ടെക്ക് ലോകം പറയുന്നത്.












Click it and Unblock the Notifications