കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar Crisis : തുര്‍ക്കിയുടേയും ഇറാന്റേയും ഫുഡ് കഴിച്ചാല്‍ ഖത്തറിന് വയറിളക്കം പിടിക്കും!! ഇതാ വിവാദം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദോഹ/ റിയാദ്: ഭക്ഷ്യ വസ്തുക്കള്‍ക്കായി ഇറക്കുമതിയെ അത്രയേറെ ആശ്രയിക്കുന്ന രാജ്യമാണ് ഖത്തര്‍. ഗള്‍ഫ് പ്രതിസന്ധിയില്‍ സൗദി സഖ്യരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ച് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ഖത്തര്‍ ഭയന്നത് രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ ക്ഷാമത്തെ ആണ്.

ഖത്തറിന്റെ പാലുകുടിമുട്ടിച്ച സൗദി; 4,000 പശുക്കളെ വിമാനത്തിലിറക്കി മധുരപ്രതികാരംഖത്തറിന്റെ പാലുകുടിമുട്ടിച്ച സൗദി; 4,000 പശുക്കളെ വിമാനത്തിലിറക്കി മധുരപ്രതികാരം

ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യം!!! എന്തുകൊണ്ട്? കേട്ടാല്‍ ഞെട്ടുന്ന 25 കാര്യങ്ങള്‍ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യം!!! എന്തുകൊണ്ട്? കേട്ടാല്‍ ഞെട്ടുന്ന 25 കാര്യങ്ങള്‍

എന്നാല്‍ ഖത്തറിനെ സഹായിക്കാന്‍ ഇറാനും തുര്‍ക്കിയും രംഗത്തെത്തി. വിമാനങ്ങളിലും കപ്പലിലും ആയി പഴങ്ങളും പച്ചക്കറികളും പാലും പാല്‍ ഉത്പന്നങ്ങളും ഖത്തറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

അതിനിടെയാണ് ഈ 'ഭക്ഷ്യ സഹായത്തെ' പരിഹസിച്ചുകൊണ്ട് സൗദി പത്രത്തിന്റെ എഡിറ്റര്‍ രംഗത്ത് വന്നത്. ഇപ്പോള്‍ അതിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്....

തുര്‍ക്കിയും ഇറാനും

തുര്‍ക്കിയും ഇറാനും

ഖത്തറിനെ ഭക്ഷ്യ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ആദ്യം ഓടിയെത്തിയത് ഇറാനും തുര്‍ക്കിയും ആയിരുന്നു. കപ്പലുകളിലും വിമാനങ്ങളിലും ആയാണ് ഭക്ഷ്യ വസ്തുക്കല്‍ ഖത്തറില്‍ എത്തിക്കുന്നത്.

അറേബ്യന്‍ ഭക്ഷണം

അറേബ്യന്‍ ഭക്ഷണം

ഭക്ഷണത്തിന്റെ കാര്യത്തില്‍ ദേശങ്ങള്‍ക്കനുസരിച്ച് വ്യത്യാസം ഉണ്ടാകും. അറേബ്യന്‍ ഭക്ഷണ രീതി ആയിക്കൊള്ളണം എന്നില്ല തുര്‍ക്കിയിലേയും ഇറാനിലേയും. ഇത് തന്നെയാണ് ഇപ്പോള്‍ പരിഹാസ്യ രൂപത്തില്‍ പറയുന്നത്.

ഖത്തറിന്റെ വയറ് കേടാവും!

ഖത്തറിന്റെ വയറ് കേടാവും!

തുര്‍ക്കിയില്‍ നിന്നും ഇറാനില്‍ നിന്നും ഉള്ള ഭക്ഷണം ഖത്തറുകാരുടെ വയറ് അത്ര പെട്ടെന്ന് സ്വീകരിച്ചോളണം എന്നില്ല എന്നാണ് സൗദി എഡിറ്റര്‍ ആയ ജാമില്‍ അല്‍ സിയാബി പറഞ്ഞത്. അല്‍ അറേബ്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഒകാസ് പത്രത്തിന്റെ പത്രാധിപരുടെ പ്രതികരണം.

താന്‍ ഭയപ്പെടുന്നു എന്ന്!

താന്‍ ഭയപ്പെടുന്നു എന്ന്!

തുര്‍ക്കി, ഇറാന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുമായി അത്ര പെട്ടെന്ന് താദാത്മ്യം പ്രാപിക്കാന്‍ ഖത്തര്‍ വയറുകള്‍ക്ക് കഴിയില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അത് തന്നെ ശരിക്കും ഭയപ്പെടുത്തുന്നു എന്നും ആയിരുന്നു ജാമില്‍ അല്‍ സിയാബിയുടെ പ്രതികരണം.

സോഷ്യല്‍ മീഡിയയുടെ പൊങ്കാല

സോഷ്യല്‍ മീഡിയയുടെ പൊങ്കാല

ഇത്തരം ഒരു പ്രതികരണം സൗദി എഡിറ്ററുടെ ഭാഗത്ത് നിന്ന വന്നപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു ഖത്തറികള്‍ അതിനോട് പ്രതികരിച്ചത്. പൊങ്കാല നമ്മുടെ നാട്ടില്‍ മാത്രമല്ലെന്ന് സാരം.

പാല്‍ എത്തിച്ചത് തുര്‍ക്കി

പാല്‍ എത്തിച്ചത് തുര്‍ക്കി

ഖത്തറിന് ആവശ്യമായ പാലും പാല്‍ ഉത്പന്നങ്ങളും പ്രധാനമായും എത്തയിരുന്നത് സൗദിയില്‍ നിന്നായിരുന്നു. എന്നാല്‍ വിലക്ക് വന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ തുര്‍ക്കിയില്‍ നിന്നുള്ള വിമാനങ്ങള്‍ പാലും പാല്‍ ഉത്പന്നങ്ങളുമായി ദോഹയില്‍ എത്തിയിരുന്നു.

റംസാന്‍ മാസത്തിലെ ക്ഷാമം

റംസാന്‍ മാസത്തിലെ ക്ഷാമം

പരിശുദ്ധ റംസാന്‍ മാസത്തിലാണ് സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങാതെ ഖത്തര്‍ പിടിച്ച് നിന്നത് തുര്‍ക്കിയുടേയും ഇറാന്റേയും സഹായത്തോടെ തന്നെ ആയിരുന്നു.

ഒമാനും സഹായത്തിന്

ഒമാനും സഹായത്തിന്

ജിസിസി രാഷ്ട്രമായ ഒമാനും ഇപ്പോള്‍ ഭക്ഷണ കാര്യത്തില്‍ ഖത്തറിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 12 കപ്പലുകളിലാണ് ഒമാനില്‍ നിന്ന് ഖത്തറിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്നത്.

തുര്‍ക്കി സോഡ കുടിച്ചാല്‍ മതി!!

തുര്‍ക്കിയില്‍ നിന്നുള്ള ഭക്ഷണം കഴിച്ച് ഖത്തറികളുടെ വയറ് കേടായാല്‍ തുര്‍ക്കിയില്‍ നിന്ന് തന്നെയുള്ള സോഡ കുടിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ എന്നാണ് ഒരാളുടെ പ്രതികരണം.

ഇതാണ് അവസ്ഥയെന്ന്

ഇങ്ങനെ ഒരു ചിത്രമാണ് ഷെയ്ഖ ഖതാരിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യത്. തുര്‍ക്കി പാല് കുടിച്ചതിന് ശേഷം ഉള്ള തന്റെ അവസ്ഥ എന്നാണ് പരിഹാസം.

ഖത്തറികള്‍ ഇങ്ങനെയാണ് കേട്ടോ

സൗദി എഡിറ്റര്‍ തുര്‍ക്കി ഭക്ഷണത്തെ കുറിച്ച് എന്ത് പറഞ്ഞാലും ഖത്തറികള്‍ ഇങ്ങനെയാണ് എന്നാണ് മറ്റൊരാളുടെ ട്വീറ്റ്.

ഇതാ തുര്‍ക്കി പാല്‍

തുര്‍ക്കിയില്‍ നിന്നുള്ള പാല്‍ നിങ്ങളുടെ വയറിനെ വിഷമയമാക്കും... പരിഹാസം ഇങ്ങനേയും ഉണ്ട്.

English summary
Social media users mock journalist after he says Qataris will struggle to adjust to Turkish and Iranian cuisine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X