എലോൺ മസ്‌കിന്റെ വാങ്ങൽ ഓഫർ പുനഃപരിശോധിച്ച് ട്വിറ്റർ
വാഷിംഗ്ടൺ; ടെസ്‌ല സിഇഒ എലോൺ മസ്‌കിന്റെ വാങ്ങൽ നിർദ്ദേശം ട്വിറ്റർ പുനഃപരിശോധിക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഞായറാഴ്ച രണ്ട് ക്യാമ്പുകൾ തമ്മിലുള്ള ചർച്ചകൾ നടന്നിരുന്നു. ആവശ്യമായ ഫണ്ടിംഗ് നേടിയെന്ന് മസ്ക് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പുതിയ തീരുമാനം. ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. വിഷയത്തിൽ ചർച്ചകൾ നടത്താൻ മുമ്പത്തേതിനേക്കാൾ കൂടുതൽ സാധ്യതകൾ ഇനി ഉണ്ടെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇടപാടിന് ധനസഹായം നൽകുന്നതിനായി 46.5 ബില്യൺ ഡോളറിന് അടുത്ത് താൻ നേടിയെന്ന് ടെസ്‌ല സിഇഒ മസ്‌ക് പറഞ്ഞിരുന്നു. ട്വിറ്റർ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നതിനാൽ കമ്പനിയുടെ ഓഹരി ഉടമകൾക്ക് നേരിട്ട് അപ്പീൽ നൽകുവാനും മക്സ് പദ്ധതിയിട്ടിരുന്നു. എന്നാൽ ട്വിറ്റർ ബോർഡ് ഓഫ് ഡയറക്‌ടർമാർ ഈ നിർദ്ദേശത്തെ എതിർക്കുകയായിരുന്നു. നിലവിൽ ട്വിറ്ററിൽ 9.2 ശതമാനം ഓഹരികൾ മസ്കിന് ഉണ്ട് ആയതിനാൽ കമ്പനിയുടെ 15 ശതമാനത്തിലധികം വിപണി വഴി ഏറ്റെടുക്കുന്നത് മസ്കിന് ബുദ്ധിമുട്ടാക്കും എന്നാണ് ട്വിറ്റർ ബോർഡ് ഓഫ് ഡയറക്‌ടർമാർ പറയുന്നത്.
'ഇതേത് ആസനം'? ചിരിപ്പിച്ച് പാർവ്വതിയുടെ പുതിയ പോസ്, ചിത്രം വൈറൽ

കമ്പനിയുടെ നിരവധി ഷെയർഹോൾഡർമാരുമായി മസ്‌ക് വെള്ളിയാഴ്ച സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ തീരുമാനം ഉണ്ടാകുന്നത്. അതേ സമയം തന്റെ ബിഡ് വിജയിച്ചാലും ഇല്ലെങ്കിലും പ്ലാറ്റ്‌ഫോമിനെ ബാധിക്കുന്നതായി താനിക്ക് തോന്നുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മസ്‌ക് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മസ്‌കിന്റെ പ്രവചനാതീതമായ പ്രസ്താവനകളും വിമർശകരെ ഭീഷണിപ്പെടുത്തുന്ന ചരിത്രവും അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഫ്രീ സ്പീച്ച് വിദഗ്ധർ ചൂണ്ടിക്കാട്ടി. സംസാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകൾ പ്ലാറ്റ്‌ഫോം വാങ്ങുന്നതിനുള്ള പ്രചോദനമായി എന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു.
അതേ സമയം കമ്പനിയുടെ തീരുമാനത്തെ മാറ്റാനാകും എന്ന പ്രതീക്ഷയിൽ സജീവമായി കൈകാര്യം ചെയ്യുന്ന ഫണ്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഷെയർഹോൾഡർമാരെ സ്വാധീനിക്കാൻ മസ്ക് ഇടപെട്ടിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിലുള്ള ഷെയർഹോൾഡർമാരിൽ നിന്ന് നേരിട്ട് ഓഹരികൾ വാങ്ങിക്കൊണ്ട് ട്വിറ്റർ ഡയറക്ടർ ബോർഡിനെ മറികടക്കുന്ന കാര്യം താൻ പരിഗണിക്കുകയാണെന്നും മസ്ക് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം എടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വ്യാഴാഴ്ചയോ അതിനുമുമ്പോ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ ഡയറക്ടർ ബോർഡിൽ ചേരാൻ ട്വിറ്റർ മുമ്പ് മസ്‌കിനെ ക്ഷണിച്ചിരുന്നുവെങ്കിലും സ്‌പേസ് എക്‌സ് മേധാവി വിസമ്മതിക്കുകയായിരുന്നു.












Click it and Unblock the Notifications