കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്‍റെ 'തള്ളലിന്' മുന്നറിയിപ്പുമായി ട്വിറ്റര്‍; തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കോവിഡ് പ്രതിരോധ ശേഷിയെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റില്‍ മുന്നറിയിപ്പുമായി ട്വിറ്റര്‍. താന്‍ കൊവിഡില്‍ നിന്നും പൂര്‍ണ്ണമായും മുക്തനായെന്നും തനിക്ക് പ്രതിരോധ ശേഷി കൈവന്നുവെന്ന ട്രംപിന്റെ ട്വീറ്റ് വ്യാജമെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ട്വിറ്ററിന്റെ നടപടി. കൊവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ നിയമങ്ങള്‍ ലംഘിച്ചുവെന്ന മുന്നറിയിപ്പോട് കൂടിയുമാണ് ട്വിറ്റര്‍ ട്രംപിന്‍റെ ട്വീറ്റ് നല്‍കുന്നത്.

ഒടുവിൽ ഡബ്ല്യുസിസിക്കൊപ്പം മഞ്ജു വാര്യർ.. നിശബ്ദത തെറ്റ് തന്നെ.. ഇത് തടഞ്ഞേ പറ്റൂഒടുവിൽ ഡബ്ല്യുസിസിക്കൊപ്പം മഞ്ജു വാര്യർ.. നിശബ്ദത തെറ്റ് തന്നെ.. ഇത് തടഞ്ഞേ പറ്റൂ

'വൈറ്റ് ഹൗസ് ഡോക്ടര്‍മാരോട് പൂര്‍ണമായും വിട പറഞ്ഞു. അതായത് എന്നെ ഇനിയത് ബാധിക്കില്ല, എനിക്ക് അത് മറ്റാര്‍ക്കും നല്‍കാനും കഴിയില്ല. ഇക്കാര്യം അറിഞ്ഞതില്‍ വളരെയധികം സന്തോഷം,' എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഇതേ പോസ്റ്റ് ട്രംപ് ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു. എന്നാല്‍ ഫേസ്ബുക്ക് ഇതുവരെ ട്രംപിന്‍റെ പോസ്റ്റിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

donald-trump

സ്വന്തം ആരോഗ്യത്തെ സംബന്ധിച്ചും കൊവിഡ് വൈറസ് വ്യാപനത്തെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നതാണ് ട്രംപിന്റെ ട്വീറ്റ്. അത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതിന് ട്വിറ്റര്‍ നിയമന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തമെന്നാണ് ട്വിറ്റര്‍ വക്താവിനെ ഉദ്ധരിച്ചു കൊണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും തനിക്ക് കൊവിഡ് പ്രതിരോധ ശേഷിയുള്ളതായി ട്രംപ് അവകാശപ്പെട്ടിരുന്നു.

സംസ്ഥാനങ്ങള്‍ക്ക് 1200 കോടി അനുവദിച്ച് കേന്ദ്രം; സാമ്പത്തിക ഉത്തേജനത്തിന് ഊന്നല്‍ നല്‍കി സര്‍ക്കാര്‍സംസ്ഥാനങ്ങള്‍ക്ക് 1200 കോടി അനുവദിച്ച് കേന്ദ്രം; സാമ്പത്തിക ഉത്തേജനത്തിന് ഊന്നല്‍ നല്‍കി സര്‍ക്കാര്‍

എനിക്ക് പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്. ചിലപ്പോൾ കുറച്ച് കാലത്തേക്കാവും. ചിലപ്പോൾ അത് ജീവിതകാലം മുഴുവനും നിലനിന്നേക്കാം. എന്തായാലും നിലന്‍ എനിക്ക് പ്രതിരോധ ശേഷി കൈവന്നിട്ടുണ്ടെന്നായിരുന്നു ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. അതേസമയം, കൊറോണ വൈറസ് ഒരിക്കല്‍ ബാധിച്ച ആളുകള്‍ക്ക് രോഗ പ്രതിരോധ ശേഷിയുണ്ടാകുമെന്നുള്ളതിന് തെളിവുകളൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് മാത്രമല്ല, മുഴുവന്‍ ചാനല്‍ ചര്‍ച്ചയും ബഹിഷ്കരിച്ച് സിപിഎം, പങ്കെടുക്കുക വിവാദങ്ങളിലൊഴികെഏഷ്യാനെറ്റ് മാത്രമല്ല, മുഴുവന്‍ ചാനല്‍ ചര്‍ച്ചയും ബഹിഷ്കരിച്ച് സിപിഎം, പങ്കെടുക്കുക വിവാദങ്ങളിലൊഴികെ

Recommended Video

cmsvideo
Donald Trump 'devotee' Bussa Krishna dies of cardiac arrest | Oneindia Malayalam

English summary
Twitter takes action against Trump's coronavirus immunity tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X